ശബരിമല:  മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ശബരിമലയിൽ മണ്ഡല പൂജ (Mandala Pooja) ഇന്ന് നടക്കും.  ഇന്നലെ അയ്യപ്പന് ചർത്താനുള്ള തങ്കഅങ്കിയുമായുള്ള ഘോഷയാത്ര സന്നിധാനത്ത് എത്തിയിരുന്നു.  ഘോഷയാത്രയ്ക്ക് ഭക്തിസാന്ദ്രമായ വരവേൽപ്പാണ് സന്നിധാനത്ത് നൽകിയത്.  ശേഷം തങ്ക അങ്കി ചാർത്തിയുള്ള മഹാദീപാരാധനയും നടന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ പൂജയോടെ 41 ദിവസത്തെ ദിനരാത്ര പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രം (Sabarimala Temple) രാത്രി ഒന്‍പത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. ശേഷം മകരവിളക്ക് (Makaravilakk) മഹോത്സവങ്ങള്‍ക്കായി 30 നു വൈകിട്ട് നട വീണ്ടും തുറക്കും.


Also Read: പ്രോട്ടോകോള്‍ പാലിച്ച്, ജാഗ്രതയോടെയാവാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ; K K Shailaja


രാവിലെ 11:40 നും 12:20 മധ്യേയാണ് മണ്ഡല പൂജ (Mandala Pooja) നടക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ പത്തു മണിവരെ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന അനുമതിയുള്ളു. രാവിലെ 5 മണിക്ക് നടതുറന്നു, ശേഷം 10 മണിയോടെ നെയ്യഭിഷേകം അടക്കമുള്ള നിത്യ പൂജകള്‍ അവസാനിക്കും. പൂജയ്ക്ക് ശേഷം തീർത്ഥാടകർക്ക് ദര്‍ശനം അനുവദിക്കും. വൈകുന്നേരം നാല് മണിക്ക്ശേഷം പമ്പയില്‍ നിന്നും തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേയ്ക്ക് പ്രവേശനം ഉണ്ടാകില്ല.


കൊറോണ മഹാമാരി (Corona Virus) കാരണം മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇപ്രാവശ്യം തീര്‍ത്ഥാടക പ്രവാഹം ഇല്ലായിരുന്നു. രാത്രി ഒന്‍പതിന് നടയടക്കും. അതോടെ കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടന്ന ഈ വര്‍ഷത്തെ മണ്ഡല മഹോത്സവത്തിനും സമാപനമാകും. 30 ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. 31 മുതലേ തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടാകൂ. ജനുവരി 14 നാണ് മകരവിളക്ക്.


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy