Sabarimala : ശബരിമലയിൽ തിരക്ക് വർധിക്കുന്നു; നീലിമല പാത തുറന്നേക്കും
സ്വാമി അയ്യപ്പൻ റോഡു വഴി മാത്രമാണ് അയ്യപ്പന്മാർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സന്നിധാനത്തേക്ക് വേണ്ട ആവശ്യവസ്തുക്കൾ ട്രാക്ടർ വഴി കൊണ്ടുപോകുന്നതിനാൽ തീർത്ഥാടകർക്കിതു ബുദ്ധിമുട്ടുണ്ടാക്കുന്നു.
THiruvananthapuram : ശബരിമലയിൽ (Sabarimala) തിരക്ക് വർദ്ധിച്ചു തുടങ്ങി. ദിവസവും 45000 ഭക്തർക്ക് പ്രവേശനം അനുവദിച്ചോടെയും മഴ കുറഞ്ഞതുമാണ് തിരക്കു വർദ്ധിക്കുവാൻ കാരണം. തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്ക് ബസ് സർവ്വീസ (Bus Service) പുനരാരംഭിച്ചതോടെ വരും ദിവസങ്ങളിൽ തിരക്കേറാൻ സാദ്ധ്യതയുള്ളതിനാൽ നീലിമല പാത വഴി ഭക്തർക്ക് പ്രവേശനം അനുവദിക്കും.
ഇപ്പോൾ സ്വാമി അയ്യപ്പൻ റോഡു വഴി മാത്രമാണ് അയ്യപ്പന്മാർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. സന്നിധാനത്തേക്ക് വേണ്ട ആവശ്യവസ്തുക്കൾ ട്രാക്ടർ വഴി കൊണ്ടുപോകുന്നതിനാൽ തീർത്ഥാടകർക്കിതു ബുദ്ധിമുട്ടുണ്ടാക്കുന്നു. നീലമല പാതയിൽ അറ്റകുറ്റപണികൾ നടത്തുന്നുണ്ട്. ഇവിടെ KSEB 600 എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിച്ചു.
ALSO READ: Sabarimala : ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു
പമ്പയിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങിയതോടെ ഭക്തർക്ക് പുണ്യ സ്റ്റാനം അനുവദിക്കാമെന്ന് ദേവസ്വം മന്ത്രിയുടെ അവലോകന യോഗത്തിൽ പറഞ്ഞിരുന്നു . മഴ കുറയുകയും അന്യ സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ഭക്തർ എത്തുവാനുമുള്ള സാഹചര്യം മുന്നിൽ കണ്ട് പോലീസും ദേവസ്വം ബോർഡും വേണ്ട മുന്നൊരുക്കത്തിലാണ്.
ALSO READ: Sabarimala e-Kanikka | ശബരിമലയിൽ ഇനി കാണിക്ക ഗൂഗിൾ പേ വഴി സമർപ്പിക്കാം
അതേസമയം ശബരിമലയിൽ (Sabarimala) സംസ്ഥാന സർക്കാർ (State Government) കൂടുതൽ ഇളവുകൾ അനുവദിച്ചു. ദേവസ്വം ബോർഡ് (Devaswom Board) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. പുതിയ നിർദ്ദേശങ്ങൽ അനുസരിച്ച് ഇനി മുതൽ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വിർച്വൽ ക്യുവിന്റെ ആവശ്യമില്ല. കൂടാതെ വിദ്യാർഥികൾക്ക് ബുക്കിങിന് ഇനി മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം.
ALSO READ:Sabarimala Revenue| ഹലാൽ ശർക്കര വിവാദവും ബാധിച്ചില്ല, ശബരിമലയിൽ ഒരാഴ്ചത്തെ വരുമാനം ആറ് കോടി
10 വയസിന് താഴെയുള്ള കുട്ടികൾക്ക് ശബരിമലയിൽ എത്താൻ ഇനി ആർടിപിസിആർ ടെസ്റ്റിന്റെ ആവശ്യമില്ലെന്നും അറിയിച്ചിട്ടുണ്ട്. ബാക്കിയെല്ലാവർക്കും പൂർണമായും വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണം. കൂടാതെ വെർച്വൽ ക്യൂവിനൊപ്പം തന്നെ അരവണയും ബുക്ക് ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...