Sabarimala : ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു

ദേവസ്വം ബോർഡ് (Devaswom Board) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 1, 2021, 03:37 PM IST
  • ദേവസ്വം ബോർഡ് (Devaswom Board) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.
  • പുതിയ നിർദ്ദേശങ്ങൽ അനുസരിച്ച് ഇനി മുതൽ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വിർച്വൽ ക്യുവിന്റെ ആവശ്യമില്ല.
  • കൂടാതെ വിദ്യാർഥികൾക്ക് ബുക്കിങിന് ഇനി മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം.
  • 10 വയസിന് താഴെയുള്ള കുട്ടികൾക്ക് ശബരിമലയിൽ എത്താൻ ഇനി ആർടിപിസിആർ ടെസ്റ്റിന്റെ ആവശ്യമില്ലെന്നും അറിയിച്ചിട്ടുണ്ട്.
Sabarimala : ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു

Thiruvananthapuram : ശബരിമലയിൽ (Sabarimala) സംസ്ഥാന സർക്കാർ (State Government) കൂടുതൽ ഇളവുകൾ അനുവദിച്ചു. ദേവസ്വം ബോർഡ് (Devaswom Board) ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. പുതിയ നിർദ്ദേശങ്ങൽ അനുസരിച്ച് ഇനി മുതൽ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വിർച്വൽ ക്യുവിന്റെ ആവശ്യമില്ല. കൂടാതെ വിദ്യാർഥികൾക്ക് ബുക്കിങിന് ഇനി മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം.

10 വയസിന് താഴെയുള്ള കുട്ടികൾക്ക് ശബരിമലയിൽ എത്താൻ ഇനി ആർടിപിസിആർ ടെസ്റ്റിന്റെ ആവശ്യമില്ലെന്നും അറിയിച്ചിട്ടുണ്ട്. ബാക്കിയെല്ലാവർക്കും പൂർണമായും വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ  72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണം. കൂടാതെ വെർച്വൽ ക്യൂവിനൊപ്പം തന്നെ അരവണയും ബുക്ക് ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ: Sabarimala | ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ്

ശബരിമലയിൽ ഇളവുകൾ ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു.  സന്നിധാനത്ത് എത്തുന്നവര്‍ക്ക് 12 മണിക്കൂര്‍ വരെ കഴിയാന്‍ മുറികള്‍ അനുവദിക്കണം, നെയ്യഭിഷേകം സാധാരണ രീതിയിലാക്കാണം, നീലിമല വഴി ഭക്തരെ അനുവദിക്കണം എന്നീ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചിരുന്നു.

ALSO READ: CM Pinarayi Vijayan | കോവിഡ് പ്രതിരോധത്തിൽ സഹകരിക്കാത്തവര്‍ക്ക് സൗജന്യ ചികിത്സയില്ലെന്ന് മുഖ്യമന്ത്രി

കൂടാതെ ജലനിരപ്പ് കുറയുന്നതിന് അനുസരിച്ച് പമ്പയിൽ സ്നാനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ ശബരിമലയിൽ പുണ്യം പൂങ്കാവനം പ്രവർത്തകർ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണം നടത്തി. അയ്യപ്പ സേവ സംഘവുമായി ചേ‍ർന്നാണ് ഇത്തവണ ബോധവത്കരണ പരിപാടികൾ നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News