Sabarimala Pilgrimage: തങ്കയങ്കിയും വഹിച്ചുള്ള രഥഘോഷയാത്ര പുറപ്പെട്ടു; 26ന് വൈകിട്ട് ശബരിമല സന്നിധാനത്തെത്തും
Sabarimala Mandala pooja: രഥഘോഷയാത്ര രാവിലെ ഏഴ് മണിക്ക് ആറൻമുള ശ്രീ പാർത്ഥ സാരഥീ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. 26ന് വൈകുന്നേരം ഘോഷയാത്ര സന്നിധാനത്തെത്തും.
പത്തനംതിട്ട: മണ്ഡലപൂജക്ക് ശബരീശന് മാർത്തുന്നതിനുള്ള തങ്കയങ്കിയും വഹിച്ച്കൊണ്ടുള്ള രഥ ഘോഷയാത്ര പുറപ്പെട്ടു. രഥ ഘോഷയാത്ര രാവിലെ ഏഴ് മണിക്ക് ആറൻമുള ശ്രീ പാർത്ഥ സാരഥീ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. 26ന് വൈകുന്നേരം ഘോഷയാത്ര സന്നിധാനത്തെത്തും. ഇന്ന് പുലർച്ചെ 5 മണിക്ക് ആറൻമുള ക്ഷേത്രത്തിലെ സ്ട്രോഗ് റൂമീൽ നിന്നും പുറത്തെടുത്ത തങ്കയങ്കി ഭക്തർക്ക് കണ്ട് തൊഴുന്നതിനായി, ആനക്കൊട്ടിലിൽ പ്രദർശിപ്പിച്ചു.
തുടർന്ന് 6.45 ഓടെ ക്ഷേത്രത്തിന് കിഴക്കേ നടയിൽ, ശബരിമല സന്നിധാനത്തിൻ്റെ മാതൃകയിൽ തയ്യാറാക്കിയ രഥത്തിൽ സ്ഥാപിച്ചു. ഏഴ് മണിക്ക് സായുധ പൊലീസിൻ്റെയും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെയും, നൂറ് കണക്കിന് ഭക്തരുടെയും അകമ്പടിയോടെ ഘോഷയാത്രയായി സന്നിധാനത്തേക്ക് തിരിച്ചു. ആറൻമ്മുള ശ്രീപാർത്ഥസാരഥീ ക്ഷേത്രത്തിന് കിഴക്കേ നടക്ക് സമീപമുള്ള മൂർത്തിട്ട ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ഘോഷയാത്ര ആദ്യ സ്വീകരണം ഏറ്റ് വാങ്ങി.
ALSO READ: Sabarimala:അയ്യപ്പന്‍റെ പൂങ്കാവനത്തിൽ ഇനി കെൽപാം പനകളും
വിഘ്നങ്ങൾ നീങ്ങാൻ മുർത്തിട്ട മഹാഗണപതിക്ക് നാളികേരം ഉടച്ച് യാത്ര തിരിച്ച ഘോഷയാത്രക്ക്, വിവിധ ക്ഷേത്രങ്ങളിലും, ഹൈന്ദവ സ്ഥാപനങ്ങളിലും സ്വീകരണം നൽകി. ഉച്ചക്ക് ഇലന്തൂർ അയ്യപ്പക്ഷേത്രത്തിൽ ഉച്ചഭക്ഷണം കഴിച്ച് വിശ്രമിച്ച ശേഷം യാത്ര തുടർന്ന്, വൈകുന്നേരത്തോടെ ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെത്തും. രാത്രി അവിടെ തങ്ങി പുലർച്ചെ യാത്ര തുടർന്ന് 26 ന് ഉച്ചയോടെ പമ്പയിലെത്തും.
തുടർന്ന് പമ്പാ ഗണപതി കോവിലിൽ നിന്നും കാൽനടയായി സന്നിധാനത്തേക്ക് തിരിക്കും. വൈകുന്നേരത്തോടെ ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ, ഇവിടെ നിന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. അന്നേ ദിവസം ഭഗവത് വിഗ്രഹത്തിൽ തങ്കയങ്കി ചാർത്തി ദീപാരാധന നടക്കും. തുടർന്ന് 27 ന് ഉച്ചക്ക് തങ്കയങ്കി ചാർത്തിയുള്ള മണ്ഡല പൂജയോടെ ഈ വർഷത്തെ മണ്ഡലകാല പൂജകൾ പൂർത്തിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...