പത്തനംതിട്ട : ശബരിമലയിൽ (Sabarimala) കൂടുതൽ വരുമാനം ഉറപ്പാക്കാൻ കാണിക്ക് ഓൺലൈൻ വഴി സ്വകരിക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്. ഭക്തർക്ക് ഇനി മുതൽ കാണിക്ക ഗൂഗിൾ പേ (Google Pay) വഴി അടയ്ക്കാമെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ് അറിയച്ചു. ഇ-കാണിക്ക (e-Kanikka) സംവിധാനത്തിനായി ക്ഷേത്രത്തിന്റെ വിവിധ ഇടങ്ങളിലായി QR കോഡ് സ്ഥാപിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ബോർഡിന്റെ ഔദ്യോഗിക ബാങ്കായ ധനലക്ഷ്മി ബാങ്കുമായി ചേർന്നാണ് ദേവസ്വം ബോർഡ് ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനം, നിലയ്ക്കൽ ഉൾപ്പെടെയുള്ള തീർഥാടനത്തിന്റെ ഭാഗമായിട്ടുള്ള 22 വിവിധ ഇടങ്ങളിലാണ് QR കോഡ് സ്ഥാപിക്കുമെന്ന് ദേവസ്വം ബോർഡ് എക്സിക്യൂട്ടിവ് ഓഫീസർ വി കൃഷ്ണകുമാർ പറഞ്ഞു.


ALSO READ : Sabarimala : ശബരിമലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു


അതേസമയം ശബരിമലയിൽ സംസ്ഥാന സർക്കാർ കൂടുതൽ ഇളവുകൾ അനുവദിച്ചു. ദേവസ്വം ബോർഡ്  ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾ അനുവദിച്ചിരിക്കുന്നത്. പുതിയ നിർദ്ദേശങ്ങൽ അനുസരിച്ച് ഇനി മുതൽ 5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് വിർച്വൽ ക്യുവിന്റെ ആവശ്യമില്ല. കൂടാതെ വിദ്യാർഥികൾക്ക് ബുക്കിങിന് ഇനി മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം.


ALSO READ : Sabarimala Revenue| ഹലാൽ ശർക്കര വിവാദവും ബാധിച്ചില്ല, ശബരിമലയിൽ ഒരാഴ്ചത്തെ വരുമാനം ആറ് കോടി


10 വയസിന് താഴെയുള്ള കുട്ടികൾക്ക് ശബരിമലയിൽ എത്താൻ ഇനി ആർടിപിസിആർ ടെസ്റ്റിന്റെ ആവശ്യമില്ലെന്നും അറിയിച്ചിട്ടുണ്ട്. ബാക്കിയെല്ലാവർക്കും പൂർണമായും വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റ് അല്ലെങ്കിൽ  72 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് നെഗറ്റീവ് ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണം. കൂടാതെ വെർച്വൽ ക്യൂവിനൊപ്പം തന്നെ അരവണയും ബുക്ക് ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്.


ALSO READ : Sabarimala | ശബരിമല ദർശനം, കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട, മാനദണ്ഡം പുതുക്കി


മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിൻറെ തുടക്കം തന്നെ ശബരിമലയിലെ വരുമാനത്തിൽ വർധന. ഒരാഴ്ചയിലെ കണക്ക് പ്രകാരം ഏകദേശം ആറ് കോടി രൂപയാണ് ഇത് വരെ എത്തിയത്. വരുമാനത്തെ ബാധിക്കുമെന്ന് കരുതിയ ശർക്കര വിവാദം ഇതോടെ കാര്യമായി രീതിയിൽ സ്വാധീനിച്ചില്ലെന്നാണ് സൂചന.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.