പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം 5 മണിയോടെയാണ് നട തുറക്കുക. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ തുറക്കുക. മേൽശാന്തി ആഴിയിൽ അഗ്‌നി പകരുന്നതോടെ തീർത്ഥാടകർക്ക് ദർശനം അനുവദിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശബരിമലയിലെ വരവ് 241 കോടി: കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18.72 കോടി അധിക വരുമാനം


മകരവിളക്ക് ജനുവരി 15 നാണ്. അതിന്റെ അടിസ്ഥാനത്തിൽ 13ന് വൈകിട്ട് പ്രാസാദ ശുദ്ധിക്രിയകളും 14ന് രാവിലെ ബിംബ ശുദ്ധിക്രിയകളും നടക്കും.  ശേഷം 15 ന് പുലർച്ചെ 2:46 ന് മകര സംക്രമപൂജ നടക്കും.  മണ്ഡലവിളക്കിന്റെ പതിവ് പൂജകൾക്ക് ശേഷം അടച്ച നട ഇന്ന് വൈകുന്നേരം അഞ്ചിനാണ് വീണ്ടും തുറക്കുന്നത്. 


Also Read: January Lucky Zodiacs: ജനുവരിയിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?


 


ഈ മാസം 20 വരെ ഭക്തർക്ക് ദർശനം ഉണ്ടാകും. 21ന് തിരുവാഭരണപേടകം തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി രാവിലെ ശദർശനം നടത്തിയശേഷം നട അടയ്‌ക്കും.  മണ്ഡലകാലത്തിന്റെ ആദ്യഘട്ടത്തിൽ ഉണ്ടായ പിഴവുകൾ പരിഹരിച്ച് തീർത്ഥാടകകർക്ക് സുഗമമായ ദർശനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവസ്വം ബോർഡും പോലീസുമെന്നാണ് റിപ്പോർട്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.