Pathanamthitta :  തുലാമാസ പൂജകൾ പൂർത്തിയാക്കി ശബരിമല (Sabarimala) ക്ഷേത്രനട നാളെ ഒക്ടോബർ 21ന് അടയ്ക്കും. ഇനി ചിത്തിര ആട്ട വിശേഷത്തിനായി നവംബർ 2 ന് വൈകിട്ട് തിരുനട തുറക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

നവംബർ 3ന് രാത്രി 9 ന് ഹരിവരാസനം പാടി നട അടയ്ക്കും. 2021-22ലെ മണ്ഡലകാല മകരവിളക്ക് ഉല്‍സവത്തിനായി വനംബർ 15ന് വൈകിട്ട് ക്ഷേത്രനട തുറക്കുമെന്ന്  ശബരിമല പബ്ലിക് റിലേഷൻസ് ഓഫീസർ അറിയിച്ചു.


ALSO READ : Sabarimala Melshanthi|എൻ. പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി, കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരി മാളികപ്പുറം മേൽശാന്തി


സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് തുലാം മാസ പൂജകൾക്ക് ഭക്തരെ ഒഴിവാക്കി. നട തുറന്ന് ഭക്തർക്ക് പ്രവേശനം അനുവദിച്ച ദിവസം മുതൽ കനത്ത മഴയിൽ പമ്പയിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഭക്തർക്ക് പ്രവേശനം നിരോധിച്ചത്. 


ALSO READ : Sabarimala : ശബരിമല നട തുലാമാസ പൂജകൾക്കായി ഇന്ന് തുറക്കും; മേൽശാന്തിയെ നാളെ തെരഞ്ഞെടുക്കും


തുലാമസത്തിന് നട തുറന്നപ്പോഴാണ് ശബരിമല മാളികപ്പുറം മേൽശാന്തിമാരെ തിരെഞ്ഞടുത്തത്. ശബരിമല മേൽശാന്തിയായി എൻ. പരമേശ്വരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. തട്ടാരമംഗലം,കളീയ്ക്കൽ മഠം, മാവേലിക്കര സ്വദേശിയാണ് പരമേശ്വരൻ നമ്പൂതിരി.


ALSO READ : Sabarimala | ശബരിമല ക്ഷേത്രനട 16-ന് തുറക്കും,മേല്‍ശാന്തി നറുക്കെടുപ്പ് 17-ന്


ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമവും ശേഷമാണ് ശബരിമല പുതിയമേൽശാന്തിക്കായുള്ള നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകൾ എഴുതിയ 9 തുണ്ട് കടലാസുകൾ ഒന്നാമത്തെ വെള്ളി പാത്രത്തിലും മേൽശാന്തിയെന്ന് പേരെഴുതിയ ഒരു തുണ്ടും ഒന്നുമെഴുതാത്ത  8 തുണ്ടുകളും  ഉൾപ്പെടെ 9 തുണ്ടുകൾ രണ്ടാമത്തെ വെള്ളി പാത്രത്തിലുമാണിട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.