Sabarimala Melshanthi|എൻ. പരമേശ്വരൻ നമ്പൂതിരി ശബരിമല മേൽശാന്തി, കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പന്തളം കൊട്ടാരം അംഗമായ ഗോവിന്ദ് വർമ്മയാണ് ശബരിമല പുതിയ മേൽശാന്തിയെ നറുക്കെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Oct 17, 2021, 03:40 PM IST
  • പന്തളം കൊട്ടാര അംഗമായ നിരജ്ഞൻ ആർ. വർമ്മയാണ് നറുക്കെടുത്തത്.
  • ഇരുവരും നവംബർ 15ന് ഇരുമുടി കെട്ടുമായി ശബരീശ സന്നിധിയിൽ എത്തിച്ചേരും
  • മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഇടം നേടിയത് 9 ശാന്തിമാരായിരുന്നു
Sabarimala Melshanthi|എൻ. പരമേശ്വരൻ നമ്പൂതിരി  ശബരിമല മേൽശാന്തി, കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല മേൽശാന്തിയായി എൻ. പരമേശ്വരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി. തട്ടാരമംഗലം,കളീയ്ക്കൽ മഠം, മാവേലിക്കര സ്വദേശിയാണ് പരമേശ്വരൻ നമ്പൂതിരി.

ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമവും ശേഷമാണ് ശബരിമല പുതിയമേൽശാന്തിക്കായുള്ള നറുക്കെടുപ്പ് നടപടികൾ ആരംഭിച്ചത്. മേൽശാന്തിമാരുടെ അന്തിമ പട്ടികയിൽ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകൾ എഴുതിയ 9 തുണ്ട് കടലാസുകൾ ഒന്നാമത്തെ വെള്ളി പാത്രത്തിലും മേൽശാന്തിയെന്ന് പേരെഴുതിയ ഒരു തുണ്ടും ഒന്നുമെഴുതാത്ത  8 തുണ്ടുകളും  ഉൾപ്പെടെ 9 തുണ്ടുകൾ രണ്ടാമത്തെ വെള്ളി പാത്രത്തിലുമാണിട്ടത്.

ALSO READ : Sabarimala : ശബരിമല നട തുലാമാസ പൂജകൾക്കായി ഇന്ന് തുറക്കും; മേൽശാന്തിയെ നാളെ തെരഞ്ഞെടുക്കും

തട്ടങ്ങൾ അയ്യപ്പൻ്റെ മുന്നിലെ പൂജയ്ക്ക് ശേഷം  തന്ത്രി തന്നെയാണ്  നറുക്കെടുപ്പ് നടത്താൻ പാത്രങ്ങൾ പുറത്തേയ്ക്ക് കൈമാറുകയായിരുന്നു. പന്തളം കൊട്ടാരം അംഗമായ ഗോവിന്ദ് വർമ്മയാണ് ശബരിമല പുതിയ മേൽശാന്തിയെ നറുക്കെടുത്തത്. 

 പന്തളം കൊട്ടാര അംഗമായ നിരജ്ഞൻ ആർ. വർമ്മയാണ് നറുക്കെടുത്തത്. പുറപ്പെടാ ശാന്തിമാർ കൂടിയാകുന്ന ഇരുവരും നവംബർ 15ന്  ഇരുമുടി കെട്ടുമായി ശബരീശ സന്നിധിയിൽ എത്തിച്ചേരും. തുടർന്ന് ഇവർ ആചാരാനുഷ്ടാ പരമായ ചടങ്ങുകൾക്ക് ശേഷം മേൽശാന്തിമാരായി ചുമതല ഏൽക്കും. വിശ്ചികം ഒന്നായ നവംബർ 16ന് ശബരിമല - മാളികപ്പുറം തിരുനടകൾ തുറക്കുന്നത് ഇവരായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News