​ഗണപതിയെ ആരാധിക്കുന്നതിനാണ് ചതുർത്ഥി ആചരിക്കുന്നത്. ജ്യേഷ്ഠ മാസത്തിലെ സങ്കഷ്ടി ചതുർത്ഥിയായ 2024 മെയ് 26ന് ഏകദാന്ത സങ്കഷ്ടി ചതുർത്ഥി ആഘോഷിക്കുന്നു. ഇന്ന് നാല് ശുഭയോ​ഗങ്ങൾ രൂപപ്പെടും. വിഘ്നങ്ങളിൽ നിന്ന് രക്ഷനേടാനും ഗണപതിയെ പ്രീതിപ്പെടുത്താനുമാണ് സങ്കഷ്ടി ചതുർത്ഥി വ്രതം ആചരിക്കുന്നത്. സങ്കഷ്ടി ചതുർത്ഥി വ്രതം കൃത്യമായി ആചരിച്ചാൽ ​ഗണപതിയുടെ അനു​ഗ്രഹം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകദാന്ത സങ്കഷ്ടി ചതുർത്ഥി ചന്ദ്രോദയ സമയം: സങ്കഷ്ടി ചതുർത്ഥി നാളിൽ ചന്ദ്രനെ ദർശിക്കുന്നതിന് പ്രാധാന്യമുണ്ട്. സങ്കഷ്ടി ചതുർത്ഥി മെയ് 26ന് ആഘോഷിക്കുന്നു. പഞ്ചാംഗ പ്രകാരം മെയ് 26ന് വൈകുന്നേരം 6.06ന് ആരംഭിക്കുന്ന ചതുർത്ഥി തിഥി മെയ് 27ന് വൈകുന്നേരം 4.53 വരെ തുടരും. അതുകൊണ്ട് മെയ് 26ന് രാത്രി ചന്ദ്രദർശനം നടക്കും. മെയ് 26ന് രാത്രി 10.42 ന് സങ്കഷ്ടി ചതുർത്ഥി ദിനത്തിൽ ചന്ദ്രദർശനം നടക്കും.


ALSO READ: ഏകദാന്ത സങ്കഷ്ടി ചതുർത്ഥി വ്രതം ഞായറാഴ്ച; ശുഭമുഹൂർത്തം, രാഹുകാലം എന്നിവ അറിയുക


സങ്കഷ്ടി ചതുർത്ഥി 2024 പൂജ മുഹൂർത്തം: ജ്യേഷ്ഠ മാസത്തിലെ ഏകദാന്ത സങ്കഷ്ടി ചതുർത്ഥി പൂജയ്ക്ക് രണ്ട് ശുഭകരമായ സമയങ്ങളുണ്ട്. ആദ്യത്തെ ശുഭമുഹൂർത്തം മെയ് 26ന് രാവിലെ 7:08 മുതൽ 12:18 വരെയും രണ്ടാമത്തെ ശുഭമുഹൂർത്തം രാത്രി 7:12 മുതൽ 9:45 വരെയുമാണ്. രാത്രിയിൽ ചന്ദ്രദേവന് നിവേദ്യം അർപ്പിക്കുന്നതോടെ മാത്രമേ സങ്കഷ്ടി ചതുർത്ഥിയുടെ ആരാധന പൂർണ്ണമാകൂ. ഇതിന് ശേഷം മാത്രം വ്രതം അവസാനിപ്പിക്കുക.


ഏകദാന്ത സങ്കഷ്ടി ചതുർത്ഥി ദിനത്തിൽ രൂപപ്പെടുന്ന ശുഭയോ​ഗങ്ങൾ: ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർത്ഥി തിഥിയിൽ അതായത് സങ്കഷ്ടി ചതുർത്ഥി നാളിൽ സധ്യയോഗം, ഭദ്രയോഗം, ശിവവാസയോഗം തുടങ്ങിയ വളരെ ശുഭകരമായ യോഗങ്ങൾ രൂപപ്പെടുന്നു. ഈ യോഗങ്ങളിൽ ഗണപതിയെ പൂജിക്കുന്നത് കൂടുതൽ ഫലം നൽകും.


ALSO READ: നിങ്ങൾ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? ദാരിദ്ര്യം ക്ഷണിച്ചുവരുത്തുന്ന ഈ അഞ്ച് ശീലങ്ങൾ ഉടൻ മാറ്റൂ


സങ്കഷ്ടി ചതുർത്ഥിയിൽ ഭാ​ഗ്യമുള്ള രാശിക്കാർ: 2024 മെയ് 26 ഞായറാഴ്‌ച ഏകദാന്ത സങ്കഷ്‌ടി ചതുർത്ഥി ദിനത്തിൽ രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങൾ അഞ്ച് രാശിയിലുള്ള ആളുകൾക്ക് വളരെ ശുഭകരമാണ്. മേടം, വൃശ്ചികം, മിഥുനം, കന്നി, വൃശ്ചികം എന്നീ രാശിക്കാർക്ക് ഈ ശുഭയോഗങ്ങൾ വലിയ നേട്ടങ്ങൾ നൽകും.


ഗണപതിയുടെ അനുഗ്രഹത്താൽ ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് പുരോഗതി ഉണ്ടാകും. അവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ബിസിനസ്സിൽ ഉയർച്ചയുണ്ടാകും. നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുമെങ്കിലും അവ നന്നായി കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിജയിക്കും. ദാമ്പത്യത്തിലെ തടസ്സങ്ങൾ നീങ്ങും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.