Vastu Tips: നിങ്ങൾ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? ദാരിദ്ര്യം ക്ഷണിച്ചുവരുത്തുന്ന ഈ അഞ്ച് ശീലങ്ങൾ ഉടൻ മാറ്റൂ!

Vastu shastra tips: സമ്പത്തിന്റെ ദേവതയായാണ് ലക്ഷ്മി ദേവിയെ കാണുന്നത്. ലക്ഷ്മി ദേവിയുടെ കോപം നിങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം.

Written by - Zee Malayalam News Desk | Last Updated : May 25, 2024, 10:27 PM IST
  • കിടക്കയിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്
  • അബദ്ധവശാൽ പോലും ഇങ്ങനെ ചെയ്യുന്നത് ദാരിദ്ര്യത്തിന് കാരണമാകും
  • ഇത് മൂലം വീട്ടിലെ സന്തോഷവും സമാധാനവും ഇല്ലാതാകും
Vastu Tips: നിങ്ങൾ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ? ദാരിദ്ര്യം ക്ഷണിച്ചുവരുത്തുന്ന ഈ അഞ്ച് ശീലങ്ങൾ ഉടൻ മാറ്റൂ!

പലരും മടികാരണം കട്ടിലിൽ തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടാകും. പലർക്കും ഇതൊരു ശീലമായി മാറിയിരിക്കാം. എന്നാൽ വാസ്തുശാസ്ത്രത്തിൽ പറയുന്നത് അത്തരം ശീലങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ദാരിദ്ര്യത്തിന് കാരണമാകുമെന്നാണ്. ചില ശീലങ്ങൾ ലക്ഷ്മി ദേവിയെ കോപത്തിലാക്കും. സമ്പത്തിന്റെ ദേവതയായാണ് ലക്ഷ്മി ദേവിയെ കാണുന്നത്. ലക്ഷ്മി ദേവിയുടെ കോപം നിങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് നയിച്ചേക്കാം.

വാസ്തുശാസ്ത്രത്തിൽ വരുത്തുന്ന ചില തെറ്റുകൾ ഒഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നിങ്ങളെ നയിച്ചേക്കും. എന്തെല്ലാം ശീലങ്ങളാണ് ദാരിദ്ര്യത്തിലേക്ക് നയിക്കുന്നതെന്നും ഇവ നിങ്ങൾക്കുണ്ടാക്കുന്ന മറ്റ് ദോഷങ്ങൾ എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യങ്ങൾ നിങ്ങൾ ഉടൻ തന്നെ മാറ്റിയെടുക്കേണ്ടതുണ്ട്.

ALSO READ: കിടപ്പുമുറിയിലെ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കുക; ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ശക്തമാകും

കിടക്കയിൽ ഇരുന്ന് ഭക്ഷണം കഴിക്കരുത്. അബദ്ധവശാൽ പോലും ഇങ്ങനെ ചെയ്യുന്നത് ദാരിദ്ര്യത്തിന് കാരണമാകും. ഈ ശീലം ഉടൻ മാറ്റണം. ഇത് മൂലം വീട്ടിലെ സന്തോഷവും സമാധാനവും ഇല്ലാതാകും. കുടുംബാം​ഗങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നതിനും സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതിനും കാരണമാകും.

രാത്രി ഭക്ഷണം കഴിച്ച പാത്രങ്ങൾ വൃത്തിയാക്കാതെ സിങ്കിൽ നിക്ഷേപിക്കുന്നത് പലരുടെയും ശീലമാണ്. ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. രാത്രി അത്താഴം കഴിച്ച ശേഷം പാത്രങ്ങൾ വൃത്തിയായി സൂക്ഷിക്കണം. അല്ലാത്തപക്ഷം ലക്ഷ്മിദേവിയുടെ കോപം ഉണ്ടാകാൻ കാരണമാകും. ഇത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കും.

സൂര്യാസ്തമയത്തിന് ശേഷം സാമ്പത്തിക ഇടപാടുകൾ നടത്തരുത്. ഇത് കടങ്ങൾ വർധിക്കുന്നതിന് കാരണമാകും. കൂടാതെ, വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാകാം. പലരും രാത്രിയിൽ വസ്ത്രങ്ങൾ കഴുകുന്ന ശീലം ഉള്ളവരാണ്. ഇത് വീട്ടിലെ സന്തോഷവും സമാധാനവും ഇല്ലാതാക്കും. ഇത് കുടുംബത്തിൽ ബന്ധങ്ങൾ വഷളാകുന്നതിനും വഴക്കുകൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.

ALSO READ: അടുക്കളയിൽ ഈ വസ്തുക്കൾ തീരുന്നതിന് മുൻപ് വാങ്ങണം; ഇല്ലെങ്കിൽ കഷ്ടകാലവും ദുരിതവും

രാത്രിയിൽ വീട് അടിച്ചുവാരുന്നത് ലക്ഷ്മിദേവിയുടെ അപ്രീതിക്ക് കാരണമാകും. ചൂല് ലക്ഷ്മിദേവിയുടെ പ്രതീകമായി കണക്കാക്കുന്നു. സൂര്യസ്തമയത്തിന് ശേഷം നിലം തൂത്തുവാരുന്നത് ലക്ഷ്മിദേവിയുടെ കോപത്തിന് കാരണമാകും. ഇതുമൂലം വീട്ടിൽ സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും ഉണ്ടാകും. സൂര്യാസ്തമയത്തിന് ശേഷം അബദ്ധത്തിൽ പോലും വീട് തൂത്തുവാരരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News