Sankashti Ganesh Chaturthi August 2022: തിയതി, ശുഭ മുഹൂർത്തം വ്രതാനുഷ്ഠാനം എന്നിവ അറിയാം
Sankashti Ganesh Chaturthi: മാഘമാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥി തിഥിയെയാണ് സങ്കഷ്ടി ചതുര്‍ത്ഥി എന്ന് വിളിക്കുന്നത്. ഈ ദിവസം ഭക്തർ ഗണപതിയെ ആരാധിക്കുകയും ദിവസം മുഴുവൻ വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.
ഈ വർഷത്തെ ഓഗസ്റ്റ് മാസത്തിലെ സങ്കഷ്ടി ചതുർത്ഥി 2022 ഓഗസ്റ്റ് 15ന് ആചരിക്കും. മാഘമാസത്തിലെ കൃഷ്ണപക്ഷത്തില്‍ വരുന്ന ചതുര്‍ത്ഥി തിഥിയെയാണ് സങ്കഷ്ടി ചതുര്‍ത്ഥി എന്ന് വിളിക്കുന്നത്. ഈ ദിവസം ഭക്തർ ഗണപതിയെ ആരാധിക്കുകയും ദിവസം മുഴുവൻ വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു. രാത്രി ചന്ദ്രനെ കണ്ടതിന് ശേഷമാണ് വ്രതം തീരുന്നത്. ഈ ദിവസം, ഗണപതി ഭക്തരുടെ കഷ്ടപ്പാടുകള്‍ അകറ്റുകയും സൗഭാഗ്യം നല്‍കുകയും ചെയ്യുന്നുവെന്നാണ് വിശ്വാസം. ചന്ദ്രനെ ആരാധിക്കുന്ന ഈ ഉത്സവം ചന്ദ്രോദയ സമയമനുസരിച്ചാണ് നടത്തുന്നത്. 2022 ഓഗസ്റ്റ് 15 ന് സങ്കഷ്ടി ഗണേശ ചതുർത്ഥി ആചരിക്കും.
സങ്കഷ്ടി ഗണേശ ചതുർത്ഥി 2022 തിഥി സമയങ്ങൾ: സങ്കഷ്ടി ഗണേശ ചതുർത്ഥി തിഥി ഓഗസ്റ്റ് 14, രാത്രി 10:36 മുതൽ ഓഗസ്റ്റ് 15 രാത്രി 9:02 വരെ ആയിരിക്കും.
സങ്കഷ്ടി ഗണേശ ചതുർത്ഥി 2022 വ്രതത്തിന്റെ പ്രാധാന്യം: കഷ്ടകാലങ്ങളിൽ നിന്ന് മോചനം എന്നാണ് സങ്കഷ്ടി അർത്ഥമാക്കുന്നത്. അതിനാൽ എല്ലാ പ്രതിബന്ധങ്ങളും നീക്കുന്നവനായ ഗണപതിയെ ഭക്തർ ആരാധിക്കുന്നു. ഈ വ്രതാനുഷ്ഠാനം ജീവിതത്തിൽ നിന്ന് എല്ലാ തടസ്സങ്ങളും അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.
ALSO READ: ഈ 6 കാര്യങ്ങൾ ശനിയുടെ ദോഷ ഫലമാണ്; ഒഴിവാക്കാൻ മുൻകരുതലുകൾ ഇങ്ങനെ
സങ്കഷ്ടി ഗണേശ ചതുർത്ഥി 2022 വ്രത് വിധി: പുണ്യസ്നാനം നടത്തിയും ഗണപതിയെ ആരാധിച്ചുമാണ് ദിവസം ആരംഭിക്കുന്നത്. തുടർന്ന് ഭക്തർ ഒരു ദിവസം മുഴുവൻ വ്രതം അനുഷ്ഠിക്കുന്നു. വ്രതം അനുഷ്ഠിക്കുന്ന സമയത്ത് പഴങ്ങളും പാലും മാത്രം കഴിക്കുന്നു. വ്രതാനുഷ്ഠാനത്തിൽ ഭക്തർക്ക് പഴങ്ങളും പച്ചക്കറികളും മാത്രമേ കഴിക്കാവൂ. ഭക്തർ ഗണപതിയെ പൂജിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു. ചന്ദ്ര ദർശനത്തിന് ശേഷം വ്രതം അവസാനിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...