ഈ 6 കാര്യങ്ങൾ ശനിയുടെ ദോഷ ഫലമാണ്; ഒഴിവാക്കാൻ മുൻകരുതലുകൾ ഇങ്ങനെ

ശനിദേവന്റെ ദൃഷ്ടി ഏൽക്കുന്ന വ്യക്തിക്ക് മോശം കാലം ആരംഭിക്കുന്നു. ജാതകത്തിൽ ശനിയുടെ സ്ഥാനം മാറുമ്പോൾ പ്രതികൂലവും അനുകൂലവുമായ ഫലങ്ങളും ഉണ്ടാകും

Written by - Zee Malayalam News Desk | Last Updated : Jul 30, 2022, 11:11 AM IST
  • ശനിയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ എല്ലാ ശനിയാഴ്ചയും ശനി ദേവന് കടുകെണ്ണ സമർപ്പിക്കുക
  • പുണ്യനദിയിൽ കുളിച്ച് കഴിവിനനുസരിച്ച് വസ്ത്രങ്ങളും ഭക്ഷണവും ദാനം ചെയ്യുക
  • ശനിയാഴ്‌ച അരയാലിന് വെള്ളം സമർപ്പിക്കുന്നതും നല്ലത് തന്നെ
ഈ 6  കാര്യങ്ങൾ ശനിയുടെ ദോഷ ഫലമാണ്; ഒഴിവാക്കാൻ മുൻകരുതലുകൾ ഇങ്ങനെ

ജ്യോതിഷത്തിൽ ശനിയെ വിധികർത്താവായാണ് കണക്കാക്കുന്നത്. കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ശനിദേവൻ  ശുഭവും അശുഭകരവുമായ ഫലങ്ങൾ നൽകുന്നു. ശനിദേവന്റെ ദൃഷ്ടി ഏൽക്കുന്ന വ്യക്തിക്ക് മോശം കാലം ആരംഭിക്കുന്നു. ജാതകത്തിൽ ശനിയുടെ സ്ഥാനം മാറുമ്പോൾ പ്രതികൂലവും അനുകൂലവുമായ ഫലങ്ങളും ഉണ്ടാകും

ശനിയുടെ കാലം അറിയാൻ ഇതാണ് ലക്ഷണം

1.പെട്ടെന്ന് ധനനഷ്ടം സംഭവിക്കുകയാണെങ്കിൽ, ബിസിനസ്സിൽ സ്ഥിരമായ ഇടിവ് സംഭവിക്കുകയാണെങ്കിൽ, ഇത് ശനിയുടെ അശുഭകരമായ ഫലങ്ങളുടെ അടയാളമാണെന്ന് മനസ്സിലാക്കുക.

2. ഒരു വ്യക്തിക്ക് ജോലി സംബന്ധമായ പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നതും. ഒരു കാരണവുമില്ലാതെ ജോലിയിൽ പല പ്രശ്നങ്ങളും ഉയർന്നുവരുന്നതും മോശം കാലം കൊണ്ടാവാം.

3. ശനിയുടെ ദോഷത്തിൽ ഒരു വ്യക്തി തെറ്റായ കാര്യങ്ങളിൽ കുടുങ്ങിയേക്കാം. ഇക്കാരണത്താൽ, ബഹുമാനം വ്രണപ്പെടാം മനസ്സ് അസ്വസ്ഥമാകാനും സാധ്യതയുണ്ട്.

4. കോപം വർദ്ധിക്കുക മോഷണം, ചൂതാട്ടം, വാതുവെപ്പ് തുടങ്ങിയ പ്രവൃത്തികളിൽ ആസക്തി കടന്നുവരുന്നുവെങ്കിൽ, അത് ശനിയുടെ അശുഭപ്രഭാവത്തിന്റെ ലക്ഷണമാണ്. ഈ ശീലങ്ങൾ കാരണം ദാരിദ്ര്യവും ഉണ്ടായേക്കാം. അത്യാഗ്രഹം വർദ്ധിക്കുകയും മതപരമായ കാര്യങ്ങളിൽ താത്പര്യം കുറയുകയും ചെയ്യുന്നു.

5. ഒരു വ്യക്തിയെ നായ കടിക്കുകയോ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്താൽ, ഇവയും ശനിദോഷത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു.

ശനി ദശ ഒഴിവാക്കാനുള്ള പരിഹാരങ്ങൾ

1.ശനിയുടെ ഐശ്വര്യം ലഭിക്കാൻ അമാവാസി നാളിൽ പുണ്യനദിയിൽ കുളിച്ച് പാവപ്പെട്ടവർക്ക് അവരുടെ കഴിവിനനുസരിച്ച് വസ്ത്രങ്ങളും ഭക്ഷണവും ദാനം ചെയ്യുക.

2. ശനിയാഴ്‌ച അരയാലിന് വെള്ളം അർപ്പിക്കുന്നതിലൂടെ ശനി ഗ്രഹത്തിന്റെ പ്രശ്‌നങ്ങൾ വളരെ വേഗം നീങ്ങും.

3.ശനിയുടെ ദോഷഫലങ്ങൾ കുറയ്ക്കാൻ എല്ലാ ശനിയാഴ്ചയും ശനി ദേവന് കടുകെണ്ണ സമർപ്പിക്കുക. കടുകെണ്ണ വിളക്ക് പുരട്ടി ശനി മന്ത്രവും ചൊല്ലുക.

4. ശനിയാഴ്ച ഇരുമ്പ് സാധനങ്ങൾ, കറുത്ത വസ്ത്രങ്ങൾ, ഉലുവ, കടുകെണ്ണ, പാദരക്ഷകൾ മുതലായവ ദാനം ചെയ്യുന്നതും നല്ലതാണ്. എല്ലാ ശനിയാഴ്ചകളിലും ശാസ്താവിന് നീരാഞ്ജനം കഴിപ്പിക്കുന്നതും വീട്ടിൽ ശുദ്ധ വൃത്തിയോടെ എള്ളു തിരി കത്തിക്കുന്നതും നല്ലത് തന്നെ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News