ശനി ഗ്രഹത്തിന് ജ്യോതിഷത്തിൽ ഏറെ പ്രാധാന്യമുണ്ട്. ശനിയുടെ സഞ്ചാരത്തിൽ ഏറ്റവും പ്രധാനം ശനിയുടെ വക്രഗതിയാണ്.  ശനി ഇപ്പോൾ സ്വന്തം രാശിയായ കുംഭത്തിലാണ് ഉള്ളത്.  ഒരു ഗ്രഹം പിന്നോട് സഞ്ചരിക്കുന്നതിനെയാണ് വക്രഗതിയെന്ന് പറയുന്നത്. ജൂൺ 5 മുതലാണ് ശനിയുടെ വക്രഗതി ആരംഭിച്ചത്. ഒക്ടോബർ 23 വരെ ഇത് തുടരുകയും ചെയ്യും. 141 ദിവസങ്ങളാണ് ശനി പിന്നോട് സഞ്ചരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂലൈ 12 ന് മകര രാശിയിലേക്ക് പ്രവേശിക്കുന്ന ശനി. ജനുവരി 17 ന് വീണ്ടും സ്വന്തം രാശിയായ കുംഭത്തിൽ തിരികെയെത്തും. ശനി ദേവന്റെ സ്ഥാനത്തിന് മാറ്റം വരുന്നത് നിരവധി രാശിക്കാരുടെ ജീവിതത്തെയും. ചിലരുടെ ജീവിതത്തിൽ വളരെ ഗുണകരമായ മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ മറ്റ് ചില രാശിക്കാരുടെ ജീവിതത്തിൽ കഷ്ടകാലവും ആരംഭിക്കും. നിങ്ങളവിലെ ശനിയുടെ സ്ഥാനവും വക്രഗതിയും മൂലം ഈ 5 രാശിക്കാർക്ക് ഇപ്പോൾ ദോഷക്കാലമാണ്. കടുത്ത സാമ്പത്തിക നഷ്ടമാണ് ഇവരെ വരും ദിവസങ്ങളിൽ കാത്തിരിക്കുന്നത്.


ALSO READ: Shani Vakri 2022: ശനിയുടെ വക്രഗതി ഇന്ന് മുതൽ ആരംഭിക്കും; ഈ രാശിക്കാർക്ക് ഇനി ദോഷക്കാലം


ഈ 5 രാശിക്കാർക്ക് കനത്ത സാമ്പത്തിക നഷ്ടത്തിന് സാധ്യത


മേടം  : ശനിയുടെ വക്രഗതി മേടം രാശിക്കാരെ ദോഷമായി ബാധിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് ഈ സമയത്ത് സാമ്പത്തിക ബുദ്ധിമുട്ടുകളും, സാമ്പത്തിക  നഷ്ടവും ഉണ്ടാകും. നിങ്ങൾ ബിസ്നെസ്ക്കാരൻ ആണെങ്കിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. സ്റ്റോക്ക് മാർക്കറ്റിലും മറ്റും പണം നിക്ഷേപിക്കുന്നുണ്ടെങ്കിലും ശ്രദ്ധ വേണം. കുറച്ച് ദിവസത്തേക്ക് പണം നിക്ഷേപിക്കുന്നത് മാറ്റി വെക്കുന്നതാണ് ഏറ്റവും ഉത്തമം. കൂടാതെ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും പ്രശ്‍നങ്ങൾ നേരിടും.



കന്നി : കന്നി രാശിക്കാർക്ക് ഇത് ഗുണ - ദോഷ സമ്മിശ്ര സമയമാണ്. ഈ സമയത്ത് ജീവിതത്തിൽ നിരവധി ശുഭകാര്യങ്ങൾ സംഭവിക്കും. പുതിയ ജോലി ലഭിക്കുകയും. ജോലിയിൽ സ്ഥാനകയറ്റവും ശമ്പള വർധനയും ലഭിക്കുകയും ചെയ്യും. വിദേശത്ത് പോകാൻ ശ്രമിക്കുന്നവർക്ക് അതിനുള്ള തടസങ്ങളും നീങ്ങും. എന്നാൽ ഈ സമയത്ത് വരവിനേക്കാൾ കൂടുതൽ ചിലവുകൾ ഉണ്ടാകും. എന്നാൽ ചിലവാകുന്ന പണം പിന്നീട് തിരികെ ലഭിക്കാനും സാധ്യതയുണ്ട്. എന്നാലും ഈ സമയം കന്നി  സാമ്പത്തിക പ്രതിസന്ധി തന്നെ നേരിടും.


മകരം : മകര രാശിക്കാർ ഈ സമയത്ത് പണം കടം കൊടുക്കുന്നത് പൂർണമായും ഒഴിവാക്കണം. അല്ലെങ്കിൽ ഈ പണം തിരികെ ലഭിക്കാൻ നിരവധി ബുദ്ധിമുട്ടുകൾ നേരിടും. ആരോഗ്യ കാര്യങ്ങൾ ശ്രദ്ധ  ദൂരയാത്രകൾ ഒഴിവാക്കുകയും ചെയ്യണം. പണം നിക്ഷേപിക്കുന്നുണ്ടെങ്കിലും വളരെ വിവേകത്തോടെ മാത്രം ചെയ്യുക. അല്ലെങ്കിൽ സമത്തിക നഷ്ടം ഉണ്ടാകും.


കുംഭം : കുംഭം രാശിക്കാർക്ക് ഈ സമയത്ത് ആരോഗ്യ പ്രശ്‍നങ്ങളും അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ജീവിതത്തിൽ നിരവധി സമ്മർദ്ദങ്ങളും സാമ്പത്തിക പ്രശ്‍നങ്ങളൂം ഉണ്ടാകും. കൂടതെ നിക്ഷേപങ്ങൾ നടത്താനും ഇത് ഉചിതമായ സമയമല്ല.


മീനം : മീനം രാശിക്കാരുടെ ജീവിതത്തിൽ പെട്ടെന്ന് ചിലവുകൾ വർധിക്കും. ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകും. കൂടാതെ വിദേശത്ത് പോകുന്നവർക്ക് വിസ പ്രശ്‍നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.  ആരോഗ്യ കാര്യങ്ങളിൽ   കൂടുതൽ ശ്രദ്ധ വേണം. ജലം മൂലം അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.