Shani Vakri 2022: ശനിയുടെ വക്രഗതി ഇന്ന് മുതൽ ആരംഭിക്കും; ഈ രാശിക്കാർക്ക് ഇനി ദോഷക്കാലം

Saturn Retrograde :  ശനിയുടെ സഞ്ചാരത്തിൽ ഏറ്റവും പ്രധാനം ശനിയുടെ വക്രഗതിയാണ്. ഇപ്പോൾ ശനി സ്വന്തം രാശിയായ കുംഭത്തിലാണ് ഉള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 02:32 PM IST
  • ശനിയുടെ സഞ്ചാരത്തിൽ ഏറ്റവും പ്രധാനം ശനിയുടെ വക്രഗതിയാണ്. ഇപ്പോൾ ശനി സ്വന്തം രാശിയായ കുംഭത്തിലാണ് ഉള്ളത്.
  • ഇന്ന്, ജൂൺ 5 മുതലാണ് ശനിയുടെ വക്രഗതി ആരംഭിക്കുന്നത്,, ഒക്ടോബർ 23 വരെ ഇത് തുടരുകയും ചെയ്യും. 141 ദിവസങ്ങൾ ശനി പുറകോട് സഞ്ചരിക്കും.
  • ചില രാശിക്കാർക്ക് ഇത് നല്ല സമയമാണ് കൊണ്ട് വരുന്നതെങ്കിലും മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് കാത്തിരിക്കുന്നത് ദോഷങ്ങളും അപകടനങ്ങളുമാണ്.
Shani Vakri 2022: ശനിയുടെ വക്രഗതി ഇന്ന് മുതൽ ആരംഭിക്കും; ഈ രാശിക്കാർക്ക് ഇനി ദോഷക്കാലം

ജ്യോതിഷത്തിൽ ശനി ഗ്രഹത്തിനുള്ള സ്ഥാനം വളരെ വലുതാണ്. സഞ്ചാരം വളരെ കുറഞ്ഞ വേഗതിയിലാണെന്നുള്ളതും ശനിയുടെ പ്രത്യേകതയാണ്. ഒരു രാശിയിൽ ശനി രണ്ടര വര്ഷം വരെ സഞ്ചരിക്കാറുണ്ട്. ശനിയുടെ സഞ്ചാരത്തിൽ ഏറ്റവും പ്രധാനം ശനിയുടെ വക്രഗതിയാണ്. ഇപ്പോൾ ശനി സ്വന്തം രാശിയായ കുംഭത്തിലാണ് ഉള്ളത്. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചിരിക്കുന്നത്.

ശനി കുംഭം രാശിയിൽ എത്തിയതിന്റെ പ്രഭാവം കുംഭം രാശിക്കാർക്ക് എന്നത് പോലെ തന്നെ മറ്റ് രാശിക്കാർക്കും ഉണ്ടാകും. ചില രാശിക്കാർക്ക് ഇത് നല്ല സമയമാണ് കൊണ്ട് വരുന്നതെങ്കിലും മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് കാത്തിരിക്കുന്നത് ദോഷങ്ങളും അപകടനങ്ങളുമാണ്.  ശനി പിന്നോട് സഞ്ചരിക്കുന്നതിനെയാണ് വക്രഗതിയെന്ന് പറയുന്നത്. ഈ സമയത്തിന് വളരെയധികം പ്രത്യേകതകൾ ഉണ്ട്. 

ALSO READ: Saturn Retrograde: ഈ 4 രാശിക്കാരെ ബാധിക്കുമെങ്കിലും ഇവർക്ക് ധനലാഭമുണ്ടാകും!

ഇന്ന്, ജൂൺ 5 മുതലാണ് ശനിയുടെ വക്രഗതി ആരംഭിക്കുന്നത്, ഒക്ടോബർ 23 വരെ ഇത് തുടരുകയും ചെയ്യും.  141 ദിവസങ്ങൾ ശനി പുറകോട് സഞ്ചരിക്കും. ഇത് 5 രാശിക്കാരുടെ ജീവിതത്തിൽ പ്രശ്‍നങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്തർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതിൽ ഭയപ്പെടേണ്ട കാര്യമില്ല, പകരം ജാഗ്രത പാലിക്കുകയും, ആവശ്യമായ പൂജയും പ്രാർഥനകളും നടത്തുകയും വേണം.

കർക്കിടകം : കർക്കിടകം രാശിയിൽ ജനിച്ചവർക്ക് ഈ സമയത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ സാമ്പത്തികമായും ഇവർക്ക് നിരവധി പ്രശ്‍നങ്ങൾ  ഉണ്ടാകും. ഈ സമയത്ത് ഏതെങ്കിലും പുതിയ ബിസിനെസ്സ് തുടങ്ങാനോ, അല്ലെങ്കിൽ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനോ ഉദ്ദേശിക്കുന്നണ്ടെങ്കിൽ അത് മാറ്റിവെക്കുന്നതാണ് നല്ലത്.

മേടം : മേടം രാശിയിൽ ജനിച്ചവർക്ക് ഈ സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടതായി വന്നേക്കും. സ്റ്റോക്ക് മാർക്കറ്റിലും മറ്റും പണം നിക്ഷേപിക്കുന്നതിന് വിദഗ്ദ്ധരുടെ അഭിപ്രയം തേടാൻ മറക്കരുത്. കൂടാതെ ശനിയുടെ രാശിമാറ്റം നിങ്ങളുടെ വിവാഹ ജീവിതത്തെയും ബാധിച്ചേക്കും. വീട്ടിൽ നിരവധി പ്രശ്‍നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

 മകരം :  മകര രാശിക്കാർക്ക് സുഹൃത്തുക്കളും ബന്ധുക്കളുമായി പ്രശ്‍നങ്ങൾ ഉണ്ടകാൻ സാധ്യത കൂടുതലാണ്. നിലവിൽ ഉള്ള തർക്കങ്ങൾ കൂടുതൽ വഷളാവുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളിലും വളരെയധികം ശ്രദ്ധ വേണം.

കുംഭം :  ശനിദേവന്റെ സ്വന്തം രാശിയാണ് കുംഭം. നിലവിൽ ശനി കുംഭം രാശിയിലാണ് ഉള്ളത്. ഈ രാശിയിൽ ജനിച്ചവർക്ക് ഈ സമയത്ത്  ശനിദേവന്റെ പ്രഭാവം മൂലം ബിസിനെസ്സിൽ നിരവധി നഷ്ടങ്ങൾ ഉണ്ടാകും. പ്രവർത്തനമേഖലയിലും നിരവധി തടസങ്ങൾ നേരിടും. സംസാരിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കണം. ദേഷ്യം നിയന്ത്രിക്കാനും ശ്രമിക്കണം.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News