Shani Blessings: ആഴ്‌ചയിലെ ഓരോ ദിവസവും ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുന്നുവെന്നത് ഒരുവിധം എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ?  അതുകൊണ്ടുതന്നെ ഓരോ ദിവസവും അതാത് ദൈവങ്ങൾക്കായിരിക്കും പ്രധാന്യവും.  ശനിയാഴ്ച ശനി ദേവിന്റെ ദിനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഇന്ന് തുലാം രാശിക്കാരുടെ ചെറിയ പിഴവ് വലിയ കുഴപ്പങ്ങൾക്ക് കാരണമാകും; മകരം രാശിക്കാർക്ക് വ്യാപാരത്തിൽ ലാഭമുണ്ടാകും


ശനിയുടെ കോപം നേരിടുന്നവർക്ക് അവരുടെ ജീവിതത്തിലുടനീളം സങ്കടങ്ങൾ നിറഞ്ഞതായിരിക്കും.  അതിൽ നിന്നും കരകയറാൻ അവർക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. ശരിക്കും പറഞ്ഞാൽ അവരുടെ ശനിദോഷം കുട്ടികളെ വരെ ബാധിച്ചേക്കാം.  അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ശനി ദേവനെ  പ്രീതിപ്പെടുത്താനുള്ള ചില വഴികൾ അറിയാം.  ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലും ബുദ്ധിമുട്ട് ഉണ്ടാകില്ലയെന്നാണ് വിശ്വാസം. 


ശനി ദേവന്റെ പ്രിയപ്പെട്ട നിറം കറുപ്പാണ് കറുപ്പ് 


ശനി ദേവന്റെ അമ്മയുടെ പേര് ഛായ എന്നാണ് പറയപ്പെടുന്നത്. ഛായാദേവി ഗർഭം ധരിച്ച കാലം മുതൽ ശിവനെ ആരാധിക്കുകയും  കഠിന തപസ്സു ചെയ്യാറുമുണ്ടായിരുന്നുവെന്നും. ഇക്കാരണത്താൽ തന്നെ ഗർഭകാലത്ത് അവർക്ക് ആരോഗ്യം ശരിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലയെന്നും. അതിന്റെ ഫലമായിട്ടാണ് ശനി ദേവൻ ജനിച്ചപ്പോൾ അദ്ദേഹത്തിന് കറുത്ത നിറം ഉണ്ടായത് എന്നുമാണ് വിശ്വാസം.  തന്റെ മകന്റെ കറുത്ത നിറം കണ്ട് ഛായാ ദേവിയുടെ ഭർത്താവായ സൂര്യ ദേവൻ അവനെ മകനായി സ്വീകരിക്കാൻ ആദ്യം വിസമ്മതിച്ചുവെന്നും എന്നാൽ പിന്നീട് തന്റെ തെറ്റ് മനസിലാക്കി ശനിയെ മകനായി സ്വീകരിച്ചുവെന്നുമാണ് വിശ്വാസം. അന്നുമുതൽ ശനി ദേവന്റെ പ്രിയ നിറം 'കറുപ്പ്' ആണെന്നാണ് വിശ്വാസം.  


Also Read: ശനി കൃപ: ഈ രാശിക്കാരുടെ ഭാഗ്യം 75 ദിവസം സൂര്യനെപ്പോലെ തിളങ്ങും!


ശനിയാഴ്ച കറുത്ത വസ്ത്രം ധരിക്കുക (wear black clothes on saturday)


ശനി ദേവനെ പ്രീതിപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശനിയാഴ്ച കറുത്ത വസ്ത്രം ധരിക്കുക. കറുത്ത ഷർട്ടോ അല്ലെങ്കിൽ കറുത്ത പാന്റോ ആയാലും മതി.  സ്ത്രീകൾക്ക് കറുത്ത സാരിയോ സൽവാറുകളോ ധരിക്കാം. ഇനി കറുത്ത തുണി നിങ്ങൾക്ക് ഇല്ലെങ്കിൽ ഒരു കറുത്ത നിറത്തിലുള്ള തൂവാല പോക്കറ്റിൽ സൂക്ഷിച്ചാലും മതി. ശനിയാഴ്ചകളിൽ കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് ശനി ദേവൻ അനുഗ്രഹം ചൊരിയും എന്നാണ് വിശ്വാസം.  ശനിദേവന്റെ അല്ലാതെ മറ്റ് ഒരു ദൈവത്തേയും ആരാധിക്കുമ്പോൾ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കരുത്.


ശനിയാഴ്ച കറുത്ത വസ്തുക്കൾ ദാനം ചെയ്യുക (donate black things)


ശനിദേവനെ ആരാധിക്കുമ്പോൾ കറുത്ത എള്ള്, കറുത്ത ഉഴുന്ന്, ഇരുമ്പ് എന്നിവ സമർപ്പിക്കുന്നു. ഇതോടൊപ്പം ശനിയാഴ്ചകളിൽ കറുത്ത നിറത്തിലുള്ള സാധനങ്ങൾ ദുരിതബാധിതർക്ക് ദാനം ചെയ്യുന്നതും നല്ലതാണ്. അതിൽ കറുത്ത എള്ള്, കറുത്ത ഉഴുന്ന് അല്ലെങ്കിൽ കടുകെണ്ണ എന്നിവ ഉൾപ്പെടാം. ശനിദേവനെ ആരാധിക്കുന്ന സമയത്ത് വൃത്തിയുടെ കാര്യത്തിൽ പൂർണ ശ്രദ്ധ പാലിക്കണം.   


Also Read: ആനക്കുട്ടിയെ പിന്നിൽ നിന്നും ആക്രമിച്ച് സിംഹം, വീഡിയോ വൈറൽ


ആരാധനയിൽ ചെമ്പ് പാത്രങ്ങൾ ഉപയോഗിക്കരുത് (Do not use copper utensils in worship)


ശനിദേവനെ ആരാധിക്കുമ്പോൾ ചെമ്പ് പാത്രങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൂടാതെ ശനി പൂജയിൽ  ചുവപ്പ് നിറത്തിലുള്ള ഒന്നും സമർപ്പിക്കരുത്. ചുവന്ന നിറം സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും പ്രതീകമായിട്ടാണ്  കണക്കാക്കുന്നത്. എന്നാൽ ശനിയെ കോപത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നത്. 


ഈ 2 രാശിക്കാർക്കും വളരെ ഭാഗ്യം (Very lucky for these 2 zodiac signs)


ശനിയാഴ്ച നിങ്ങൾ നിങ്ങളുടെ പേഴ്‌സിൽ നീലയോ കറുപ്പോ തുണി സൂക്ഷിക്കാം. ഈ ദിവസം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് എല്ലാ രാശിക്കാർക്കും ശുഭകരമാണ്. എന്നാൽ മിഥുന രാശിക്കാർ ഈ ദിവസം കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഭാഗ്യത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. അതുപോലെ വൃശ്ചിക രാശിക്കാർ ശനിയാഴ്ച കറുത്ത വസ്ത്രം ധരിക്കുന്നത് അവർക്ക് ദാമ്പത്യ സൗഖ്യം ലഭിക്കുമെന്നും പറയപ്പെടുന്നു. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.