Viral Video: ആനക്കുട്ടിയെ പിന്നിൽ നിന്നും ആക്രമിച്ച് സിംഹം, വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും കാട്ടിൽ ഒരു സിംഹം ആനകുട്ടിയെ ആക്രമിക്കുന്നത്.    

Written by - Ajitha Kumari | Last Updated : May 6, 2022, 12:41 PM IST
  • വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും തരംഗങ്ങൾ സൃഷ്ടിക്കാറുണ്ട്
  • രു സിംഹം ആനകുട്ടിയെ പിന്നിൽ നിന്നും ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
Viral Video: ആനക്കുട്ടിയെ പിന്നിൽ നിന്നും ആക്രമിച്ച് സിംഹം, വീഡിയോ വൈറൽ

Viral Video: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും തരംഗങ്ങൾ സൃഷ്ടിക്കാറുണ്ട്. സാധാരണയായി സിംഹങ്ങൾ, ആനകൾ, മുതലകൾ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഇപ്പോഴിതാ ഒരു സിംഹം ആനകുട്ടിയെ പിന്നിൽ നിന്നും ആക്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.  

Also Read: Viral Video: രാജവെമ്പാലയും കീരിയും നേർക്കുനേർ, ഒടുവിൽ..!

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വന്ന നിമിഷം തന്നെ വൈറലായി എന്നുവേണം പറയാൻ. ആനക്കുട്ടിയെ  ഒറ്റയ്ക്ക് കിട്ടിയ സിംഹം അതിനെ തന്റെ വരുതിലാക്കാൻ നടത്തുന്ന ശ്രമം നിങ്ങൾക്ക് വിഡിയോയിൽ കാണാൻ കഴിയും.  വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും എന്ന കാര്യത്തിൽ സംശയമില്ല. 

Also Read: Viral Video: പോത്തിനോട് കളിക്കാൻ ചെന്ന സിംഹത്തിന് കിട്ടി എട്ടിൻറെ പണി..! വീഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ആനക്കുട്ടി കാട്ടിൽ മസ്തിയടിച്ചു നടക്കുന്നത്. അപ്പോഴാണ് പെട്ടെന്ന് അവിടെ ഒരു സിംഹം എത്തുന്നതും ആനക്കുട്ടിയെ ആക്രമിക്കുന്നതും. നോക്കിനിൽക്കെ തന്നെ സിംഹം ആനക്കുട്ടിയെ തന്റെ കയ്യിലൊതുക്കുന്നതും നിങ്ങൾക്ക് കാണാം.  പിന്നിൽ നിന്നുള്ള ആക്രമണത്തിൽ പതറിപ്പോയി ആനക്കുട്ടി ശരിക്കും താഴെ വീണുപോകുകയായിരുന്നു. രകയറാനാവാതെ ചെറിയ ആന അവിടെ വീണു. വീഡിയോയിൽ നിന്നും നമുക്ക് മനസിലാകും  സിംഹം ആനക്കുട്ടിയെ തന്റെ ഇരയാക്കിയിട്ടുണ്ടാകുമെന്ന്. വീഡിയോ കാണാം...

 

 

വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഈ വീഡിയോ ശരിക്കും വൈറലാകുകയാണ്. ഈ വീഡിയോ beauty.wildlifee  എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വൈറലാകുന്നത്. ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. മാത്രമല്ല ഈ വീഡിയോയ്ക്ക് ഇതുവരെ 1.1 m വ്യൂസും എണ്ണായിരത്തിലധികം ലൈക്‌സും ആണ് ലഭിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News