Saturn Retrograde 2022: എല്ലാ മാസവും ചില ഗ്രഹങ്ങൾ നിലവിലെ രാശിയിൽ നിന്നും മാറി മറ്റൊരു രാശിയിലേക്ക് പ്രവേശിക്കും. അതുപോലെ ചില ഗ്രഹങ്ങൾ വക്രഗതിയിൽ സഞ്ചരിക്കും. ഗ്രഹങ്ങളുടെ സ്ഥാനമാറ്റം എല്ലാ രാശികളെയും ബാധിക്കുന്നു. ഇത്തവണ ജൂലൈ മാസത്തിൽ 5 വലിയ ഗ്രഹങ്ങളാണ് രാശിചക്രം മാറാനും വക്രഗതിയിൽ ചലിക്കാനും പോകുന്നത്. ഇതിൽ ഏറ്റവും പതുക്കെ ചലിക്കുന്ന ശനിയും ഉൾപ്പെടുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബുധൻ മിഥുന രാശിയിലേക്ക്: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ തെളിയും! 


ജൂലായ് 12-ന് ശനി മകരരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും ശേഷം 2023 ജനുവരി 17 വരെ ഈ സ്ഥാനത്ത് തന്നെ തുടരും.  ശനിയെ നീതിയുടെ ദൈവം എന്നും കർമ്മ ദാതാവ് എന്നുമാണല്ലോ അറിയപ്പെടുന്നത്.  ശനിയുടെ അപഹാരം ഓർക്കുമ്പോൾ തന്നെ എല്ലാവർക്കും പേടിയാണ്.  അതായത് ശനിയുടെ ദോഷഫലങ്ങൾ എല്ലാവരും ഭയക്കുന്നു. ശനിയുടെ വക്രഗതി കാരണം ചില രാശിക്കാർക്ക് 6 മാസത്തേക്ക് ശനിയുടെ കോപത്തിൽ നിന്നും ആശ്വാസം ലഭിക്കും. 


ഈ രാശിക്കാർ ശനിയുടെ കോപത്തിൽ നിന്ന് മുക്തരാകും (These zodiac signs will be free from the wrath of Saturn)


ശനി മകരം രാശിയിൽ പ്രവേശിക്കുന്നതോടെ കർക്കടകം, വൃശ്ചികം രാശിക്കാർ കണ്ടകശനിയിൽ നിന്നും മുക്തരാകും. അതുപോലെ മീനരാശിക്കാർക്ക് ഏഴര ശനിയിൽ നിന്നുംമോചനം ലഭിക്കും. ശരിക്കും പറഞ്ഞാൽ ഈ മൂന്ന് രാശിക്കാർക്കും വരുന്ന 6 മാസത്തേക്ക് ശനിയുടെ കോപത്തിൽ നിന്ന് മോചനം ലഭിക്കും. ശേഷം 2023 ജനുവരി 17 മുതൽ ഈ രാശിക്കാർക്ക് വീണ്ടും ശനിയെ അഭിമുഖീകരിക്കേണ്ടിവരും.


Also Read: 


ഈ രാശികൾക്ക് ശനി ദശ ആരംഭിക്കും (Saturn's dasha will start on these zodiac signs)


ശനി മകരം രാശിയിൽ പ്രവേശിക്കുമ്പോൾ തന്നെ മിഥുനം, തുലാം രാശിക്കാർക്ക് കണ്ടക ശനി ആരംഭിക്കും. അതുപോലെ  ധനു രാശിക്കാർ ഏഴര ശനിയുടെ പിടിയിലാകും. ഈ മൂന്ന് രാശിക്കാരും 6 മാസത്തേക്ക് ശനിയുടെ പിടിയിലകപ്പെടും.  ശേഷം 2023 ജനുവരി 17 ഓഡി ഇവർ ശനിദശയിൽ നിന്നും  മോചിതരാകും.


Also Read: മണ്ഡപത്തിൽ വരനെ കണ്ടതും കണ്ണുനിറഞ്ഞ് വധു, ശേഷം സംഭവിച്ചത്..! വീഡിയോ വൈറൽ 


ഈ സമയത്ത് ഈ നടപടികൾ ചെയ്യുക (Do these measures during this)


> ശനിയുടെ കോപം നേരിടുന്നവരും ശനിദോഷത്തിൽ നിന്ന് മുക്തി നേടിയവരുമായ എല്ലാവരും ഈ പരിഹാരങ്ങൾ തുടർന്നും ചെയ്താൽ ശനിദശയുടെ ശക്തി കുറയും. അതുകൊണ്ട് ഈ സമയത്ത് ശനി മന്ത്രങ്ങൾ ജപിക്കുക.


> ശനിയാഴ്ചകളിൽ ശനി ചാലിസയും ഹനുമാൻ ചാലിസയും പാരായണം ചെയ്യണം.


> ശനി ദോഷഫലങ്ങൾ കുറയ്ക്കാൻ ആവശ്യക്കാർക്ക് ദാനം ചെയ്യുക.


> ശനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദാനം ചെയ്യുന്നതും ഗുണം ചെയ്യും.


> ശനിയാഴ്ച വൈകുന്നേരം ആൽ മരത്തിന് മുന്നിൽ കടുകെണ്ണ വിളക്ക് കത്തിക്കുക.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)