Shani Effect: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിൽ ഒരു രാശിയിൽ നിന്നും മറ്റൊന്നിലേക്ക് മാറും. രാശികളുടെ മാറ്റങ്ങൾ, അവയുടെ ചലന പാത അല്ലെങ്കിൽ പിന്നോക്കാവസ്ഥ എന്നിവ പല രാശിക്കാരെയും ബാധിക്കാറുണ്ട്. അതുപോലെ ശനിയുടെ വക്രഗതി ചില രാശിക്കാരെ പ്രതികൂലമായി ബാധിക്കും. കർമ്മദാതാവായ ശനി ജൂൺ 5 മുതൽ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. 141 ദിവസങ്ങൾ ശനി പിന്നോട്ട് സഞ്ചരിക്കും. ഹിന്ദു കലണ്ടർ അനുസരിച്ച് 2022 ഒക്ടോബർ 23 ഞായറാഴ്ച രാവിലെ 09:37 ന് ശനിയുടെ സഞ്ചാരം മാറും. അതായത് അന്നുമുതൽ ശനി നേർ രേഖയിൽ സഞ്ചരിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 30 വർഷങ്ങൾക്ക് ശേഷം ഗ്രഹങ്ങളുടെ മഹാ സംഗമം! ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത് 


 


ശനിയുടെ പ്രതിലോമ ചലനം അലട്ടുന്ന രാശി ഏതെന്ന് അറിയാം (Know which zodiac sign will increase the troubles of Saturn's retrograde motion)


കർക്കടകം (Cancer): കർക്കടക രാശിക്കാരെയാണ് ശനിയുടെ വക്രഗതി ഏറ്റവും കൂടുതൽ ബാധിക്കുക. ഈ സമയത്ത് ജോലികളിൽ വിജയം കൈവരിക്കുന്നതിന് നിങ്ങൾക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും. ക്ഷമയോടും സ്ഥിരോത്സാഹത്തോടും കൂടി പ്രവർത്തിക്കുക. വാദപ്രതിവാദങ്ങൾ ഒഴിവാക്കുക.


ശനിയുടെ നേർ സഞ്ചാരം ഈ രാശിക്കാർക്ക് സന്തോഷം നൽകും (Margi Shani will bring happiness in the lives of these zodiac signs)


ചിങ്ങം (Leo): ചിങ്ങം രാശിക്കാർ വളരെ ആത്മവിശ്വാസമുള്ളവരായിരിക്കും.  എന്നാൽ ശനിയുടെ വക്രഗതി നിങ്ങളുടെ ആത്മവിശ്വാസം തകർക്കും. നിങ്ങളുടെ കരിയറിനെക്കുറിച്ച് ശ്രദ്ധിക്കുക. ഈ സമയത്ത് നിങ്ങൾക്ക് സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.


Also Read: Venus Transit 2022: ഇന്നു മുതൽ ഈ 6 രാശിക്കാർക്കുണ്ടാകും ശുക്രന്റെ സ്പെഷ്യൽ കൃപ! 


കന്നി (Virgo): ശനിയുടെ വിപരീത ചലനത്തിന്റെ ഫലം കന്നിരാശിയിലുള്ളവരിൽ ദൃശ്യമാകും. ജോലിയിലും ബിസിനസ്സിലും ശ്രദ്ധിക്കണം. പണമിടപാടുകളിൽ ജാഗ്രത പാലിക്കുക.


മകരം (Capricorn): മകരം രാശിക്കാരിൽ ശനിയുടെ വക്രഗതിയുടെ  സമ്മിശ്ര സ്വാധീനം കാണാൻ കഴിയും. മകരം രാശിയുടെ അധിപൻ ശനിയാണ്. പ്രവർത്തനങ്ങളിൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കണം.


Also Read: Viral Video: നിക്കാഹ് കഴിഞ്ഞയുടൻ വരൻ പാഞ്ഞെത്തി.. പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


വൃശ്ചികം (Scorpio): ശനിയുടെ വിപരീത ചലനം വൃശ്ചിക രാശിക്കാരെ ദോഷകരമായി ബാധിക്കും. ശനിദോഷം അകറ്റാൻ ശനിയാഴ്ച ശനി ദേവന് കറുത്ത എള്ളും എണ്ണയും നിവേദിക്കണം.


കുംഭം (Aquarius): ശനിയുടെ പ്രതിലോമ ചലനത്തിന്റെ സ്വാധീനം കുംഭ രാശിക്കാരിലും ദൃശ്യമാകും. ഈ സമയത്ത് നിങ്ങൾ എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കണം. ശനിയാഴ്‌ച കുളി കഴിഞ്ഞ ശേഷം ശനിക്ഷേത്രത്തിൽ പൂജ നടത്തുന്നത് ഗുണം ചെയ്യും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.