Panch Mahapurush Yoga: 30 വർഷങ്ങൾക്ക് ശേഷം ഗ്രഹങ്ങളുടെ മഹാ സംഗമം! ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്

Planet Transits 2022: 2022 ജൂണിലെ ഗ്രഹമാറ്റങ്ങൾ കാരണം ഒരു മഹാ സംയോഗം കൂടി സംഭവിച്ചിരിക്കുകയാണ്. ബുധൻ, ശുക്രൻ, ശനി എന്നിവ ചേർന്ന് പഞ്ചമഹാപുരുഷ് രാജയോഗം രൂപീകരിച്ചിരിക്കുന്നു, ഇത് ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  

Written by - Ajitha Kumari | Last Updated : Jun 20, 2022, 09:43 AM IST
  • 2022 ജൂണിലെ ഗ്രഹമാറ്റങ്ങൾ കാരണം ഒരു മഹാ സംയോഗം കൂടി സംഭവിച്ചിരിക്കുകയാണ്
  • ബുധൻ, ശുക്രൻ, ശനി എന്നിവ ചേർന്ന് പഞ്ചമഹാപുരുഷ് രാജയോഗം രൂപീകരിച്ചിരിക്കുന്നു
  • ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും
Panch Mahapurush Yoga: 30 വർഷങ്ങൾക്ക് ശേഷം ഗ്രഹങ്ങളുടെ മഹാ സംഗമം! ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്ത്

Panch Mahapurush Yoga: ഗ്രഹങ്ങളുടെ പൊതുവെയുള്ള രാശി മാറ്റം പോലും എല്ലാവരുടേയും ജീവിതത്തിലും വലിയ സ്വാധീനം ചെലുത്താറുണ്ട്. ഈ ഗ്രഹങ്ങൾ ഒരു സംക്രമിക്കുമ്പോളോ അല്ലെങ്കിൽ ഒരു പ്രത്യേക യോഗം രൂപീകരിക്കുകയോ ചെയ്യുമ്പോൾ ഇവയുടെ പ്രഭാവം പലമടങ്ങ് വർദ്ധിക്കാറുണ്ട്. ജൂൺ 18 ന് ശുക്രൻ വൃഷഭ രാശിയിൽ പ്രവേശിച്ചപ്പോൾ തന്നെ പഞ്ചമഹാപുരുഷ രാജയോഗം ആരംഭിച്ചിട്ടുണ്ട്. ഈ രാജയോഗം 4 രാശിക്കാർക്ക് സുവർണ്ണ ദിനങ്ങൾ കൊണ്ടുവരും.

Also Read: നാരങ്ങ കൊണ്ടുള്ള ഈ ഉപായം നിങ്ങളെ സമ്പന്നരാക്കും, സംശയം വേണ്ട 

പഞ്ചമഹാപുരുഷ് രാജ് യോഗം ഉണ്ടായത് (This is how Panch Mahapurush Raj Yoga was made)

ഇടവം രാശിയിൽ ബുധൻ നേരത്തെത്തന്നെയുണ്ട്.  ശേഷം ജൂൺ 18-ന് ശുക്രനും ഇടവത്തിൽ പ്രവേശിച്ചിട്ടുണ്ട്. അതേ സമയം ശനിയും 30 വർഷത്തിന് ശേഷം സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചിട്ടുണ്ട്. ഇതുമൂലം ഈ 4 രാശിക്കാർക്ക് പഞ്ചമഹാപുരുഷയോഗം രൂപപ്പെടുന്നു.

ഇടവം (Taurus):  ഇടവ രാശിക്കാരുടെ സംക്രമം ജാതകത്തിൽ 2 മഹാപുരുഷ രാജയോഗങ്ങൾ രൂപപ്പെടുന്നു. അതുകൊണ്ടുതന്നെ ഈ രാശിക്കാർക്ക് കരിയറിൽ ശക്തമായ വിജയം നൽകും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് മികച്ച ജോലി ലഭിക്കും. നല്ല പാക്കേജ് ലഭിക്കും. പ്രൊമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കാനും സാധ്യത. ഈ സമയം പണം, സ്ഥാനമാനങ്ങൾ, ഉയർച്ച എന്നിവയുണ്ടാകും.

Also Read: ശനി 6 മാസം തന്റെ പ്രിയ രാശിയിൽ തുടരും! ഈ രാശിക്കാർക്ക് ലഭിക്കും ജോലിയും ബമ്പർ ആനുകൂല്യങ്ങളും 

 

ചിങ്ങം (Leo): ചിങ്ങം രാശിയുടെ സംക്രമവും ജാതകത്തിൽ 2 രാജയോഗങ്ങൾ രൂപപ്പെടുന്നു. ഇത് ജോലിയിൽ മികച്ച വിജയം നൽകും. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ധന വരവ് വർദ്ധിക്കും. നിക്ഷേപത്തിന് നല്ല സമയം.

വൃശ്ചികം (Scorpio): ഈ രാശിക്കാരുടെ സംക്രമവും ജാതകത്തിൽ അതേ രാജയോഗം സൃഷ്ടിക്കുന്നു. ഇത് പുതിയ ജോലി, പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയുടെ യോഗം ഉണ്ടാക്കുന്നു. ഈ ആളുകൾക്ക് തൊഴിൽ-ബിസിനസിൽ മികച്ച വിജയം ലഭിക്കും. ഭാവിയിൽ വളരെയധികം പ്രയോജനം ചെയ്യുന്ന ഒരു വലിയ ഇടപാട് ഉണ്ടാകാം. ശരിക്കും പറഞ്ഞാൽ ഇവർക്ക് ഈ സമയം സമഗ്ര നേട്ടം ഉണ്ടാകും.

Also Read: രാജവെമ്പാലയുടെ സമീപം ക്യാമറയുമായി പെൺകുട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

കുംഭം (Aquarius): കുംഭം രാശിക്കാരുടെ സംക്രമവും ജാതകത്തിൽ  മഹാപുരുഷ രാജയോഗം സൃഷ്ടിക്കുന്നു. ഈ രാജയോഗം അവർക്ക് ഭൗതിക സന്തോഷവും ഐശ്വര്യവും നൽകും. ധനഗുണമുണ്ടാക്കും. പുതിയ വഴികളിൽ നിന്നും ധാരാളം പണം ലഭിക്കും ഇത് നിങ്ങൾക്ക് ഒരു വീടോ വാഹനമോ വാങ്ങാൻ ഉപയോഗിക്കാം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News