വേദ ജ്യോതിഷത്തിൽ ശനിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളിലും ഏറ്റവും സാവധാനത്തിൽ ചലിക്കുന്ന ഗ്രഹമാണ് ശനി. എല്ലാ രാശികളിലും അതിന്റെ ശുഭവും അശുഭകരവുമായ ഫലങ്ങൾ വളരെക്കാലം നിലനിൽക്കുന്നു. ശനി ഏതെങ്കിലും ഒരു രാശിയിൽ രണ്ടര വർഷത്തോളം നിൽക്കുന്നു. അതിനുശേഷം അത് രാശി മാറുന്നു. നീതിയുടെ ദൈവമായും കർമ്മദാതാവായും ശനി ദേവൻ കണക്കാക്കപ്പെടുന്നു. വ്യക്തികൾ ചെയ്യുന്ന ശുഭ, അശുഭകരമായ കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് ശനി അവർക്ക് ഫലം നൽകുന്നത്. ആരുടെ ജാതകത്തിൽ ശനി അശുഭഭാവത്തിൽ നിൽക്കുന്നുണ്ടോ, അവർക്ക് പലതരം പ്രശ്നങ്ങളുണ്ടാകുന്നു. അതേസമയം ഒരു ജാതകത്തിൽ ശനി ശുഭസ്ഥാനത്ത് നിന്നാൽ അവർക്ക് ശുഭഫലങ്ങളും ലഭിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

30 വർഷത്തിന് ശേഷം ശനി കുംഭം രാശിയിൽ


2023 നവംബർ 03 വരെ ശനി കുംഭ രാശിയിൽ തുടരും. ശനി സ്വന്തം രാശിയിൽ പ്രതിലോമ ചലനത്തിലാകുമ്പോൾ അത് എല്ലാ രാശികളെയും ബാധിക്കും. കുംഭം രാശിയിൽ പിന്നോക്കാവസ്ഥയിലായിരിക്കുമ്പോൾ ചില രാശിക്കാരുടെ മേൽ ശനിയുടെ ശുഭഫലം കാണുന്നു. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം.


കുംഭം: ശനിയുടെ പ്രതിലോമ ചലനം ഇടവം രാശിക്കാർക്ക് വളരെ ശുഭകരമാണ്. ജോലികളിൽ ഒന്നിനുപുറകെ ഒന്നായി നല്ല വിജയം നേടാനുള്ള അവസരങ്ങളുണ്ട്. അതുവഴി നിങ്ങൾക്ക് വിജയം ലഭിക്കും. സാമ്പത്തിക സ്ഥിതി അനുദിനം മെച്ചപ്പെടുന്നു. ജോലിയിൽ നല്ല ആത്മവിശ്വാസം ഉണ്ടാകും. അതുവഴി നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയും. സമൂഹത്തിൽ ബഹുമാനം ലഭിക്കുന്നതിലൂടെ നിങ്ങളുടെ മനസ്സ് സന്തോഷിക്കും.


Also Read: Mercury Transit 2023: ബുധൻ ചിങ്ങം രാശിയിലേക്ക്; ഈ 3 രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും


തുലാം: നവംബർ 3 വരെ ശനിയുടെ വിപരീത ദിശയിലുള്ള സഞ്ചാരം തുലാം രാശിക്കാരുടെ ജീവിതത്തിൽ നിരവധി സന്തോഷങ്ങൾ കൊണ്ടുവരും. പുതിയ ജോലിയുടെ ഓഫറുകൾ ലഭിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നല്ല വിജയം ലഭിക്കാൻ സാധ്യതയുണ്ട്. ആഡംബര ജീവിതം നയിക്കും. ഈ സമയത്ത് നിങ്ങൾക്ക് പുതിയ വാഹനമോ വീടോ വാങ്ങാൻ സാധിക്കും. പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം കിട്ടും. കുടുംബാംഗങ്ങളുടെ പൂർണ പിന്തുണ ലഭിക്കും.


മകരം: ശനിയുടെ പ്രതിലോമ ചലനം മകരം രാശിക്കാർക്ക് ലാഭം മാത്രമാണ് നൽകുക. ചെറിയ പ്രയത്നത്തിലൂടെ ഏത് ജോലിയിലും വേഗത്തിൽ നല്ല വിജയവും നേടാൻ ഈ രാശിക്കാർക്ക് കഴിയും. ജോലിക്കാർക്ക് ധാരാളം നല്ല ഓഫറുകൾ ലഭിക്കുകയും ശമ്പളത്തിൽ നല്ല വർദ്ധനവുമുണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ