Saturn Transit 2024: ശനിയുടെ സഞ്ചാരമാറ്റം ജ്യോതിഷത്തിൽ വളരെ പ്രാധാന്യത്തോടെ കാണുന്ന ഒന്നാണ്. ജ്യോതിഷ കണക്ക് അനുസരിച്ച് ശനി വളരെ പതുക്കെ സഞ്ചരിക്കുന്ന ഒരു ഗ്രഹമാണ്. അതുകൊണ്ടുതന്നെ ശനിയ്ക്ക് മൊത്തം രാശിയുടെ ഒരു ചക്രം പൂർത്തിയാക്കാൻ 30 വർഷത്തെ സമയമെടുക്കും. വരുന്ന 294 ദിവസം ശനി കുംഭ രാശിയിൽ വിരാചിതനായിരിക്കും. 18 മാർച്ചിൽ ശനി അസ്തമയ സ്ഥിതിയിൽ നിന്നും ഉദയം കൊള്ളും.  കുംഭ രാശിയിലിരിക്കുന്ന ശനിയുടെ സഞ്ചാര മാറ്റം ചില രാശിക്കാർക്ക് ഗുണവും  എന്നാൽ മാറ്റ് ചിലർക്ക് ദോഷവുമുണ്ടാക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ഏതൊക്കെ രാശിക്കാർക്ക് ദോഷം എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 10 വർഷത്തിന് ശേഷം ബുധന്റെ ഉദയത്തോടെ വിപരീത രാജയോഗം; ഇവർക്ക് അപ്രതീക്ഷിത ധനനേട്ടം!


 


മേടം (Aries):  ശനിയുടെ സഞ്ചാരമാറ്റം വരുന്ന 294 ദിവസം മേട രാശിക്കാർക്ക് വളരെ നല്ലതായിരിക്കും. ശനിയുടെ കൃപയാൽ ഇവർക്ക് എല്ലാ കാര്യത്തിലും നല്ല വിജയം ഉണ്ടാകും. സമൂഹത്തിലെ നിങ്ങളുടെ പദവി ഉയരും. സാമ്പത്തിക കാര്യത്തിൽ നിങ്ങൾക്ക് ആലോചിച്ചു തീരുമാനങ്ങെളെടുക്കണം. നിക്ഷേപത്തിന് പുതിയ അവസരങ്ങൾ ലഭിക്കും.


ചിങ്ങം (Leo): വരുന്ന 294 ദിവസവും കുംഭത്തിൽ ഇരിക്കുന്ന ശനി ചിങ്ങം രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും. ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.  വ്യാപാരികൾക്ക് നല്ല ഡീലുകൾ ലാഭിക്കാം. പ്രണയ ജീവിതത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അത് സംസാരിച്ചു തീർക്കാൻ കഴിയും. ജോലിയിൽ നിറയെ ടാസ്ക്കുകൾ ലഭിച്ചേക്കാം. അത് നിങ്ങളുടെ വളർച്ചയെ സഹായിക്കും.


Aslo Read: മേട രാശിയിൽ ഗജകേസരി യോഗം; 5 രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മാറിമറിയും!


 


തുലാം (Libra): ഈ രാശിക്കാർക്കും കുംഭ രാശിയിരിക്കുന്ന ശനി വരുന്ന 294 ദിവസത്തേക്ക് മികച്ച നേട്ടങ്ങൾ നൽകും. നിങ്ങളുടെ ജീവിതത്തിൽ പോസിറ്റിവിറ്റി നിറയും. ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾ വന്നേക്കാം. അതുകൊണ്ട് ആരോഗ്യം ശ്രദ്ധിക്കുക. കുട്ടികൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കും. കുടുംബവുമായി ഒരു യാത്ര പോകാനും സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.


ഈ വർഷം ഏഴര ശനി കണ്ടക ശനിയുടെ മോശ അവസ്ഥകരണം ഈ 5 രാശിക്കാർ സൂക്ഷിക്കണം. സൂക്ഷിക്കേണ്ട രാശിക്കാർ കർക്കിടകം, വൃശ്ചികം, മകരം, കുംഭം, മീനം എന്നീ രാശികളാണ്. ഇവർക്ക് ശനിയുടെ ദോഷദൃഷ്ടി വളരെ മോശം അനുഭവങ്ങൾ നൽകും. അതുകൊണ്ടുതന്നെ ഇവർ എല്ലാ രീതിയിലും സൂക്ഷിക്കണം. 


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്