Shani Transit 2022: ശരിക്കും രണ്ടര വർഷത്തിന് ശേഷം 2022 ഏപ്രിലിൽ നീതിയുടെ ദേവനായ ശനി രാശി മാറുകയാണ്.  അതായത് 30 വർഷങ്ങൾക്ക് ശേഷം 2022 ഏപ്രിൽ 29 ന് ശനി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിക്കും. ഈ രാശിമാറ്റം എല്ലാ ആളുകൾക്കും വളരെ പ്രധാനമാണ്. ചില രാശിക്കാർക്ക് ഈ സംക്രമം അശുഭകരമായിരിക്കും എന്നാൽ ഈ  4 രാശികളിലുള്ളവർക്ക് ഇത് വളരെ ശുഭകരമായ സമയമാണ്. ശനിയുടെ സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. ഇവർക്ക് ധാരാളം പുരോഗതിയും ധനവും ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Horoscope March 10, 2022: മേടം രാശിക്കാർക്ക് ഇന്ന് നല്ലദിനം, കർക്കിടക രാശിക്കാർ വാഹനമോടിക്കുമ്പോൾ സൂക്ഷിക്കുക!


ഈ 4 രാശിക്കാരുടെ ഭാഗ്യം ശോഭിക്കും


ഇടവം (Taurus): ശനിയുടെ സംക്രമം ഈ രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഇവർക്ക് ധാരാളം പണം ലഭിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും.  പ്രമോഷൻ ലഭിക്കും. വ്യവസായികൾക്കും ജോലിക്കാർക്കും ഈ സമയം ശുഭകരമാണ്. വലിയ ലാഭമോ ഇൻക്രിമെന്റോ ലഭിക്കാം. നിങ്ങളുടെ പ്രവൃത്തികൾ വിലമതിക്കപ്പെടും. മുടങ്ങിക്കിടക്കുന്ന ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കും.


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് ശനിയുടെ ഈ സംക്രമണം സാമ്പത്തിക സ്ഥിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.  ധനലാഭമുണ്ടാകും.  എല്ലാ ജോലിയിലും വിജയം കൈവരിക്കും. പുതിയ ജോലിയ്ക്കായി വാഗ്ദാനങ്ങൾ ലഭിക്കും. നല്ല പാക്കേജ് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കും. മൊത്തത്തിൽ ഈ സമയം കരിയറിന്റെയും പണത്തിന്റെയും കാര്യത്തിൽ വളരെ മികച്ചതായിരിക്കും.


Also Read: Rahu Gochar 2022: ഈ 4 രാശിക്കാരുടെ തലവര മാറിമറിയും, കാരണം അറിയാം


കന്നി (Virgo): ശനിയുടെ സംക്രമം കന്നിരാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. വരുമാനം വർധിക്കാനുള്ള ശക്തമായ സാധ്യതകളുമുണ്ട്. മറ്റ് വഴികളിലൂടെയും ധനലാഭമുണ്ടാകാം. പുതിയ ജോലി തുടങ്ങുന്നതിനോ ജോലി മാറുന്നതിനോ നല്ല സമയമാണ്. നല്ല അവസരങ്ങൾ ലഭിക്കും.


ധനു (Sagittarius): ശനിയുടെ സംക്രമണം ധനു രാശിക്കാരുടെ ജീവിതത്തിലെ പല പ്രശ്‌നങ്ങൾക്കും അറുതി വരുത്തും. എല്ലാ ജോലികളും എളുപ്പത്തിൽ പൂർത്തിയാക്കും. ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. എവിടെയെങ്കിലും ഒരു നീണ്ട യാത്ര പോകാൻ സാധ്യത.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)