Saturn Transit 2024: ശനിയുടെ രാശിമാറ്റം; ഈ രാശിക്കാർക്ക് സുവർണ കാലം
Saturn Transit Benefits: ഈ വർഷം സംഭവിക്കുന്ന ശനിയുടെ മൂന്ന് സംക്രമണം മൂലം മൂന്ന് രാശിക്കാർക്ക് നല്ല മാറ്റങ്ങൾ സംഭവിക്കും.
ഈ വർഷം നവഗ്രഹങ്ങളുടെ വിധികർത്താവായി കണക്കാക്കപ്പെടുന്ന ശനി മൂന്ന് തവണ രാശിമാറും. ഇതുമൂലം 12 രാശിക്കാർക്കും ഗുണ-ദോഷ ഫലങ്ങൾ ഉണ്ടാകും. ശനിയുടെ സംക്രമണം മൂന്ന് രാശിക്കാർക്ക് ഗുണഫലങ്ങളാണ് നൽകുന്നത്. ജ്യോതിഷ പ്രകാരം ശനിയെ നീതിയുടെ ദേവനായാണ് കണക്കാക്കുന്നത്. ഒരു വ്യക്തി സത്കർമങ്ങൾ ചെയ്താൽ, ശനി ഗുണഫലങ്ങൾ ചൊരിയുന്നു. മോശമായ പ്രവൃത്തികൾ ചെയ്യുന്നവർക്ക് അവരുടെ കർമ്മഫലം നൽകുന്നു. ഈ വർഷം സംഭവിക്കുന്ന ശനിയുടെ മൂന്ന് സംക്രമണം മൂലം മൂന്ന് രാശിക്കാർക്ക് നല്ല മാറ്റങ്ങൾ സംഭവിക്കും. ശനിയുടെ സംക്രമണം ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.
ഇടവം
ജ്യോതിഷ പ്രകാരം, 2024ലെ ശനിയുടെ ഓരോ രാശിമാറ്റവും ഇടവം രാശിക്കാർക്ക് ഗുണം ചെയ്യും. പ്രണയത്തിൽ സന്തോഷം നിലനിൽക്കും. ബിസിനസിലെ ഏത് പ്രശ്‌നവും പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മികച്ചതാകും. ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെങ്കിലും, അത് കാര്യമായിരിക്കില്ല. ഈ വർഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ALSO READ: ഗുരു സംക്രമണം; ഈ രാശിക്കാർക്ക് സുവർണകാലം, സമ്പത്തും ഐശ്വര്യവും വർധിക്കും
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഈ വർഷം ശനിയുടെ സംക്രമണം മൂലം ശുഭകരമായ ഫലങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ പല മാറ്റങ്ങളും ഉണ്ടാകും. ലാഭകരമായ ബിസിനസ് തുടങ്ങാൻ അവസരം ഉണ്ടാകും. ബിസിനസിലെ ഇതുവരെയുള്ള പ്രശ്നങ്ങൾ ഈ വർഷം പരിഹരിക്കപ്പെടും. പങ്കാളിയുമായും കുടുംബവുമായും വഷളായ ബന്ധം മെച്ചപ്പെടും.
കുംഭം
2024ലെ ശനിയുടെ രാശിമാറ്റം കുംഭം രാശിക്കാർക്ക് ഗുണങ്ങൾ നൽകും. കുംഭം രാശിക്കാർക്ക് ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. മനസ്സമാധാനവും കുടുംബ സന്തോഷവും വർധിക്കും. കുംഭം രാശിക്കാർക്ക് ഈ വർഷം ബിസിനസിൽ നേട്ടമുണ്ടാകും. അപ്രതീക്ഷിത സ്ഥലങ്ങളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുമെങ്കിലും, ചെലവുകൾ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.