Saubhagya Yoga: ജോലിയും സമ്പത്തും യഥേഷ്ടം; സൗഭാഗ്യ യോഗത്താൽ ഉയർച്ചയുടെ കൊടുമുടി കയറും ഈ രാശിക്കാർ
Astrological Prediction: അഞ്ച് രാശിക്കാർക്ക് സൗഭാഗ്യ യോഗം രൂപപ്പെടുന്നു. പലമേഖലയിലും ഈ രാശിക്കാർ വലിയ നേട്ടങ്ങൾ സ്വന്തമാക്കും.
ചന്ദ്രന്റെ രാശിമാറ്റം ഓരോ രാശിക്കാരിലും ഓരോ ദിവസവും വ്യത്യസ്ത ഫലങ്ങളാണ് ഉണ്ടാക്കുന്നത്. ഓരോ ദിവസത്തിന്റെയും പ്രത്യേകതകൾക്ക് അനുസരിച്ച് പുതിയ യോഗങ്ങളും രൂപപ്പെടും. ഇന്നത്തെ ദിവസം ചന്ദ്രൻ കന്നി രാശിയിലേക്ക് നീങ്ങുന്നു. ഇത് അഞ്ച് രാശിക്കാരിൽ സൗഭാഗ്യ യോഗം രൂപപ്പെടാൻ കാരണമാകും.
സൗഭാഗ്യ യോഗം രൂപപ്പെടുന്ന അഞ്ച് രാശിക്കാർക്ക് സമ്പത്തിൽ വർധനവുണ്ടാകും. ഇവർക്ക് പലമേഖലകളിലും നേട്ടങ്ങളുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. നിരവധി നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ഏതെല്ലാം രാശിക്കാർക്കാണ് വലിയ ഭാഗ്യം വന്നുചേരുന്നതെന്ന് അറിയാം.
ഇടവം
ഇടവം രാശിക്കാർക്ക് ആരോഗ്യത്തിൽ പുരോഗതിയുണ്ടാകും. സമ്പത്ത് വർധിക്കും. വിവിധ മേഖലകളിൽ പണം നിക്ഷേപിക്കാൻ സാധിക്കും. ഇതുവഴി വലിയ ലാഭം നേടാൻ ഈ രാശിക്കാർക്ക് സാധിക്കും. ബിസിനസിൽ വളർച്ചയുണ്ടാകും. നഷ്ടത്തിലുള്ള ബിസിനസും പുരോഗതി പ്രാപിക്കും. പുതിയ മേഖലകളിൽ ബിസിനസ് ആരംഭിക്കാനും ഈ രാശിക്കാർക്ക് സാധിക്കും. ജോലിയിൽ ഉയർച്ചയുണ്ടാകും. വിദ്യാർഥികൾക്കും മികച്ച സമയമാണ്.
ALSO READ: 2025 ഇവർക്ക് ഭാഗ്യവർഷം; മൂന്ന് രാശിക്കാരുടെ തലവര മാറും, കാത്തിരിക്കുന്നത് വമ്പൻ നേട്ടങ്ങൾ
കന്നി
ചന്ദ്രൻ കന്നി രാശിയിലേക്ക് പ്രവേശിക്കുന്നതിനാൽ കന്നി രാശിക്കാർക്ക് നിരവധി നേട്ടങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷമുണ്ടാകും. സാമ്പത്തിക പുരോഗതിയുണ്ടാകും. കടങ്ങളെല്ലാം തീർക്കാൻ സാധിക്കും. വിദേശത്ത് ജോലി ചെയ്യാൻ അവസരമുണ്ടാകും. സാമ്പത്തിക വെല്ലുവിളികൾ അവസാനിക്കും. കയ്യിൽ ധാരാളം പണം വന്നുചേരും. ആഗ്രഹിച്ച പലകാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും.
ധനു
ധനു രാശിക്കാർക്ക് ബിസിനസിൽ വലിയ നേട്ടം ഉണ്ടാകും. കച്ചവടത്തിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക ബാധ്യതകൾ തീർക്കാൻ സാധിക്കും. ജീവിതനിലവാരം മെച്ചപ്പെടുത്താൻ സാധിക്കും. വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കും. ബിസിനസിൽ നിന്ന് ലാഭം ഉണ്ടാകും. വിദ്യാർഥികൾക്ക് വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിന് സാധ്യത.
ALSO READ: വർഷാരംഭത്തിൽ തന്നെ രാജയോഗം; അഞ്ച് രാശിക്കാർക്ക് ബുധാദിത്യ രാജയോഗം നൽകും കിടിലൻ നേട്ടങ്ങൾ
കുംഭം
വിദേശത്ത് ജോലി ലഭിക്കാൻ സാധ്യത. ആഗ്രഹിച്ച മേഖലയിൽ ജോലി ലഭിക്കും. ഉയർന്ന ശമ്പളവും ലഭിക്കും. സാമ്പത്തികഭദ്രത ഉറപ്പാക്കാനാകും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കാൻ യോഗം. കുംഭം രാശിക്കാർക്ക് ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിക്കും. സൗഭാഗ്യ യോഗത്താൽ ഇവർക്ക് സമ്പത്തും സൗകര്യങ്ങളും ഉണ്ടാകും.
മീനം
മീനം രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വളർച്ചയുണ്ടാകും. വിദ്യാർഥികൾക്ക് അനുകൂലമായ ദിവസങ്ങളാണ് വരുന്നത്. വിദേശത്ത് വിദ്യാഭ്യാസത്തിനായി ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്. സാമ്പത്തി ബുദ്ധിമുട്ടുകൾ കുറയും. സമ്പത്ത് വർധിക്കും. എല്ലാ മേഖലയിലും വിജയം കൈവരിക്കാൻ ഈ രാശിക്കാർക്ക് സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.