Sawan 2022: ഇത്തവണ ശ്രാവണ മാസം മുഴുവനും ഐശ്വര്യപ്രദമായ നിരവധി യോഗങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.  അതുകൊണ്ടുതന്നെ ശ്രാവണ മാസത്തിലെ ശേഷിക്കുന്ന ദിവസങ്ങളിൽ നിരവധി ശുഭകരമായ യോഗങ്ങൾ ഉണ്ടാകുകയും ചെയ്യും. ചില രാശിക്കാർക്ക് ഈ ദിവസങ്ങളിൽ ശുഭസൂചനകൾ ലഭിക്കും. ജ്യോതിഷ പ്രകാരം ശ്രാവണ മാസത്തോടൊപ്പം ഈ 5 രാശിക്കാരുടെ ഭാഗ്യവും തിളങ്ങും. ഈ രാശിക്കാർക്ക് ലക്ഷ്മീദേവിയുടെ പ്രത്യേക അനുഗ്രഹം ലഭിക്കാൻ സാധ്യതയുണ്ട്. ഈ രാശിക്കാർക്ക് അവരുടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഒഴിയാനുള്ള യോഗമുണ്ടാകും. ഒപ്പം കടബാധ്യതയിൽ നിന്ന് മുക്തി നേടാനും കഴിയും.  അതായത് ചില രാശിക്കാർക്ക് സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടി ലഭിക്കാൻ പോകുന്നുവെന്ന് അർത്ഥം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Vastu Tips: വീടിന്റെ ഈ ഭാഗത്ത് പഴുതാരയെ കണ്ടാൽ ദൗർഭാഗ്യം ഒഴിവാകുമെന്ന് ഉറപ്പ്!


ശ്രാവണ മാസം നിരവധി പുണ്യങ്ങൾ നിറഞ്ഞ മാസമായാണ് കണക്കാക്കുന്നത്.  ഈ മാസത്തിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ ഈ 5 രാശിക്കാർക്ക് വളരെയധികം ഗുണം ലഭിക്കും. ഈ മാസം മഹാദേവനോടൊപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹവും സമൃദ്ധമായി ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.


മിഥുനം (Gemini)


മിഥുന രാശിക്കാർക്ക് ശ്രാവണ മാസത്തിലെ ശേഷിക്കുന്ന ദിവസങ്ങൾ വളരെ ഗുണകരമായിരിക്കും. ഇവർക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ഈ ശേഷിക്കുന്ന ദിവസങ്ങളിൽ ഈ രാശിക്കാർക്ക് ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി വളരെ ശക്തമായി തുടരും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. കടം കൊടുത്ത പണം തിരികെ കിട്ടിയേക്കാം. മഹാദേവനോടൊപ്പം പാർവ്വതി ദേവിയേയും ആരാധിക്കുന്നത് ഈ പുണ്യ മാസത്തിൽ നിങ്ങൾക്ക് ഐശ്വര്യം നൽകും. 


Also Read: നിങ്ങൾ എങ്ങനെയുള്ള വ്യക്തിയാണെന്ന് നിങ്ങൾ ജനിച്ച മാസത്തിൽ നിന്നും അറിയാം!


ചിങ്ങം (Leo)


ശ്രാവണ മാസത്തിലെ ശേഷിക്കുന്ന 10 ദിവസങ്ങളിൽ ചിങ്ങം രാശിക്കാർക്ക് മറ്റുള്ളവരിൽ നിന്നും ലഭിക്കുന്ന ആദരവും ബഹുമാനം വർദ്ധിക്കും. ഈ രാശിക്കാർക്ക് പെട്ടെന്നുള്ള ധനലാഭമുണ്ടാകും.  ആരോഗ്യം മികച്ചതായിരിക്കും.  ഇവരുടെ കഠിനാധ്വാനത്തിന് പൂർണ്ണ ഫലം ലഭിക്കും.  മനസ്സ് സന്തോഷിക്കും. കുടുംബവുമായുള്ള ബന്ധം നല്ല രീതിയിൽ നിലനിൽക്കും. ഈ സമയം നിങ്ങൾക്ക് വളരെ അനുകൂലമായിരിക്കും. ഒരു പുതിയ സ്കീമിൽ പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കും, അതിന്റെ പ്രയോജനവും നിങ്ങൾക്കുണ്ടാകും


ധനു (sagittarius)


ശ്രാവണ മാസത്തിലെ ശേഷിക്കുന്ന ദിവസങ്ങളിൽ ധനു രാശിക്കാർക്ക് ചില വലിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുകയും  വരുമാനം വർദ്ധിക്കുകയും ചെയ്യും. ഇതോടൊപ്പം ഇവർക്ക്  വലിയ പുരോഗതി കൈവരിക്കാനാകും. നിങ്ങൾക്ക് ഏതെങ്കിലും പുതിയ ജോലിയിൽ ഒരു പ്രമോഷൻ ഉണ്ടാകും.


Also Read: Viral Video: മസ്തിയടിച്ചു നടന്ന ആൺകുട്ടികളുടെ മുന്നിലെത്തി പ്രേതം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


മീനരാശി (Pisces)


മീനരാശിക്കാർക്ക് ശ്രാവണ മാസത്തിലെ ഈ 10 ദിവസങ്ങൾ വളരെ അനുകൂലമായിരിക്കും. മീനം രാശിക്കാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാൻ പോകുന്നു. ഈ കാലയളവിൽ എന്തെങ്കിലും പുതിയ ജോലികൾ ആരംഭിക്കുന്നതിലൂടെ ഇവർക്ക് വലിയ വിജയം ലഭിക്കും. വാഹനമോ മറ്റെന്തെങ്കിലുമോ വാങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിൽ ഈ സമയം നല്ലതാണ്.  നിങ്ങൾ ബിസിനസ് ചെയ്യുന്നവരാണെങ്കിൽ മുൻകാലങ്ങളിൽ ചില സ്കീമിനോ ബിസിനസ്സിനോ വേണ്ടി നിക്ഷേപിച്ച പണം വലിയ ലാഭമുണ്ടാക്കും.  


കർക്കടകം (Cancer)


കർക്കടക രാശിക്കാർക്ക് ശ്രാവണ മാസത്തിലെ ശേഷിക്കുന്ന ദിവസങ്ങൾ വളരെ അനുകൂലമായിരിക്കും. ഈ മാസം മഹാദേവൻ നിങ്ങൾക്ക് പ്രത്യേക അനുഗ്രഹങ്ങൾ നൽകും. നിങ്ങളുടെ കടബാധ്യതകൾ ഇല്ലാതാകും. നിങ്ങളുടെ ബാങ്ക് ബാലൻസ് ശരിയാകും. തൊഴിൽ ജീവിതത്തിന്റെ കാര്യത്തിൽ ശ്രവണ മാസം അനുകൂലമായിരിക്കും. മാതാപിതാക്കളെ സേവിക്കുന്നത് ജീവിതത്തിൽ സന്തോഷം നൽകും. ഭോലേനാഥിന്റെ രുദ്രാഭിഷേകം ചെയ്യുന്നതിലൂടെ നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ ലഭിക്കും. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് മെച്ചപ്പെട്ട അവസരം ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.