ശിവഭക്തർക്ക് ശ്രാവണ മാസം പുണ്യമാസമാണ്. ഈ വർഷം പഞ്ചാംഗമനുസരിച്ച് ശ്രാവണ മാസം വളരെ ശുഭകരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുണ്യമാസത്തിൽ, ഭക്തർ അനുഗ്രഹത്തിനും ആത്മീയ പ്രബുദ്ധതയ്ക്കും വേണ്ടി ശിവഭ​ഗവാനെ ആരാധിക്കുന്നു. 2023 ജൂലൈ 15 ന് ആഘോഷിക്കുന്ന ശ്രാവണ മാസത്തിലെ ശിവരാത്രിയാണ് ഈ മാസത്തിലെ പ്രധാന ദിവസങ്ങളിലൊന്ന്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശ്രാവണ മാസത്തിലെ ശിവരാത്രി ദിനത്തിൽ ശിവഭക്തർ സമാധാനം, ദാമ്പത്യ ആനന്ദം, സമൃദ്ധി, നല്ല ആരോഗ്യം എന്നിവയ്ക്കായി മഹാ രുദ്ര-അഭിഷേക പൂജ നടത്തുന്നു. ദൃക് പഞ്ചാംഗം അനുസരിച്ച്, ശ്രാവണ ശിവരാത്രിയുടെ ചതുർദശി തിഥി (പതിന്നാലാം ചാന്ദ്ര ദിനം) 2023 ജൂലൈ 15ന് രാത്രി 08:32ന് ആരംഭിച്ച് 2023 ജൂലൈ 16ന് രാത്രി 10:08ന് അവസാനിക്കും. നിശിത കാല പൂജാ സമയം 12:07 മുതൽ ആരംഭിക്കും‌ ജൂലൈ 16ന് 12:48 ന് സമാപിക്കും. ചതുർദശി തിഥി ഓഗസ്റ്റ് 14 ന് രാവിലെ 10:25 മുതൽ ആരംഭിക്കുകയും ഓഗസ്റ്റ് 15 ന് ഉച്ചയ്ക്ക് 12:42 ന് അവസാനിക്കുകയും ചെയ്യുന്നു.


ALSO READ: Horoscope 2023: മേടം രാശിക്കാർ ആത്മവിശ്വാസത്തോടെ പെരുമാറണം- ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്നറിയാം


പൂജാ വിധി:


ശിവക്ഷേത്രം സന്ദർശിച്ച് ശിവലിംഗത്തിൽ ജലാഭിഷേകം നടത്തുക.
അതിരാവിലെ എഴുന്നേറ്റ്, പുണ്യസ്നാനം നടത്തി, "ഓം നമഃ ശിവായ" എന്ന മന്ത്രം ജപിച്ച് ശിവ ഭ​ഗവാന്റെ വിഗ്രഹത്തെ ആരാധിക്കുക.
ദിവസം മുഴുവൻ, പ്രത്യേകിച്ച് തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിക്കുക.
ശിവ ഭ​ഗവാനെ പ്രാർഥിച്ച് മഹാമൃത്യുഞ്ജയ മന്ത്രം 108 തവണ ചൊല്ലുക.
ശിവലിംഗത്തിൽ പാൽ, തൈര്, നെയ്യ്, തേൻ, ഗംഗാജലം എന്നിവ സമർപ്പിച്ച് രുദ്രാഭിഷേകം നടത്തുക.
ഈ കാലയളവിൽ കൻവാർ യാത്രയും ഒരു പ്രധാന ചടങ്ങാണ്.


പുണ്യനദികളിൽ നിന്ന് പുണ്യജലം കൊണ്ടുവരുന്നതിനായി ശിവക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഭക്തർ കാൽനടയായി തീർത്ഥാടനം നടത്തുന്നതാണ് കൻവാർ യാത്ര. പിന്നീട് അവർ ഈ ജലം ഉപയോഗിച്ച് ശിവന് പ്രത്യേക പൂജകളും കർമ്മങ്ങളും നടത്തുന്നു.ശ്രാവണ ശിവരാത്രി പരമശിവന്റെ ഭക്തർക്ക് വളരെയധികം ഭക്തിയുടെയും ആത്മീയ പ്രാധാന്യത്തിന്റെയും സമയമാണ്. ഭ​ഗവാനുമായുള്ള അവരുടെ ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കാനും അവരുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി അനുഗ്രഹങ്ങൾ തേടാനും ഇത് അവസരം നൽകുന്നു. ശ്രാണ ശിവരാത്രി ദിനത്തിൽ ഭക്തർ "ഓം നമഃ ശിവായ" മന്ത്രം ജപിച്ച് ഭക്തർ ശിവനെ ധ്യാനിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.