Lunar Eclipse Effect on Zodiacs: ഈ രാശിക്കാര്‍ നാളത്തെ പൂര്‍ണ്ണ ചന്ദ്രനെ നോക്കരുത്!! കഷ്ടതകള്‍ സംഭവിക്കും
Lunar Eclipse Effect on Zodiacs: ജ്യോതിഷം അനുസരിച്ച്, ഒക്ടോബർ 28 ന് സംഭവിക്കുന്ന ചന്ദ്രഗ്രഹണം ചില രാശിക്കാർക്ക് ഏറെ അശുഭകരമാണ്. അതുകൊണ്ട് ഇക്കൂട്ടർ ഗ്രഹണസമയത്ത് ചന്ദ്രനെ നോക്കരുത്. മേടം, കന്നി, മകരം രാശിക്കാർക്ക് ചന്ദ്രഗ്രഹണം അശുഭകരവും ഏറെ വേദനാജനകവുമാണ്.
Lunar Eclipse Effect on Zodiacs: ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം നാളെ അതായത് ഒക്ടോബര്‍ 28 ന് സംഭവിക്കും. ജ്യോതിഷം അനുസരിച്ച് ഈ ചന്ദ്രഗ്രഹണം ഏറെ പ്രത്യേകതയുള്ളതാണ്.
എല്ലാ വർഷവും അശ്വിൻ മാസത്തിലെ പൗർണ്ണമി ദിനത്തിൽ ശരദ് പൂർണിമ ആഘോഷിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയേയും ചന്ദ്രദേവനെയും പ്രത്യേകം ആരാധിക്കുന്നു. പായസം സമര്‍പ്പിച്ച് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്തുന്ന ദിവസമാണ് ശരദ് പൂര്‍ണ്ണിമ. അതിനാല്‍ ശരദ് പൂർണിമ ദിനം ഏറെ പ്രധാനമാണ്. എന്നാല്‍, ഈ വര്‍ഷം ശരദ് പൂർണിമ ദിനത്തില്‍ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിനാല്‍ പൂജാ വിധികള്‍ക്ക് പ്രാധാന്യം ഇല്ല.
Also Read: Gajkesri Rajyog 2023: അപൂർവ ഗജകേസരി രാജയോഗം, ഒക്ടോബർ 28 മുതൽ ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!!
അശ്വിൻ മാസത്തിലെ ശുക്ല പക്ഷ പൂർണ്ണ ചന്ദ്രൻ ഒക്ടോബർ 28 നാണ്. ഈ രാത്രിയിൽ അശ്വിനി നക്ഷത്രത്തിലും മേടത്തിലും ഈ ചന്ദ്രഗ്രഹണം സംഭവിക്കും. ഈ ഗ്രഹണം ഇന്ത്യില്‍ ദൃശ്യമാകും. കൂടാതെ, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, പടിഞ്ഞാറൻ ദക്ഷിണ പസഫിക് സമുദ്രം, അമേരിക്കയുടെ കിഴക്കൻ ഭാഗം, അറ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിലും ഈ ഗ്രഹണം ദൃശ്യമാകും.
ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമായതിനാല്‍ സൂതകകാലം വൈകുന്നേരം 4.05 മുതൽ ആരംഭിക്കും. ഈ സമയം ശുഭകാര്യങ്ങള്‍ ചെയ്യുന്നതും ഭക്ഷണം കഴിയ്ക്കുന്നതുപോലും നിഷിദ്ധമാണ്.
Also Read: Sun Transit 2023: നവംബർ 17 വരെ ഈ രാശിക്കാര്‍ക്ക് മോശം സമയം, ആരോഗ്യം ശ്രദ്ധിക്കുക
ജ്യോതിഷം അനുസരിച്ച്, ഒക്ടോബർ 28 ന് സംഭവിക്കുന്ന ചന്ദ്രഗ്രഹണം ചില രാശിക്കാർക്ക് ഏറെ അശുഭകരമാണ്. അതുകൊണ്ട് ഇക്കൂട്ടർ ഗ്രഹണസമയത്ത് ചന്ദ്രനെ നോക്കരുത്. മേടം, കന്നി, മകരം രാശിക്കാർക്ക് ചന്ദ്രഗ്രഹണം അശുഭകരവും ഏറെ വേദനാജനകവുമാണ്. അതേസമയം ഇടവം, ചിങ്ങം, തുലാം, ധനു, മീനം എന്നീ രാശിക്കാർക്ക് ഇത് സാധാരണമായിരിക്കും. മിഥുനം, കർക്കടകം, വൃശ്ചികം, കുംഭം എന്നീ രാശിക്കാർക്ക് ഇത് ഏറെ ശുഭകരമായിരിയ്ക്കും. ഈ ഒരു സാഹചര്യത്തിൽ ഗ്രഹണഫലം അശുഭകരമാകുന്ന രാശിക്കാർ അബദ്ധവശാൽ പോലും നാളെ രാത്രി ചന്ദ്രനെ കാണാൻ പാടില്ല. കൂടാതെ, ഗ്രഹണ സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നത് ഉത്തമമാണ്.
ഗ്രഹണ സമയത്ത് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഗ്രഹണ സമയത്ത് ഗർഭിണികൾ പ്രത്യേകം ശ്രദ്ധിക്കണം. ചന്ദ്രഗ്രഹണ സമയത്ത് ഗർഭിണികൾ പുറത്തിറങ്ങരുത്. ഗ്രഹണ സമയത്ത് ചന്ദ്രന്‍റെ കിരണങ്ങൾ പതിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഗ്രഹണ സമയത്ത് ഗർഭിണികൾ സൂചി, കത്തി, കത്രിക തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കളൊന്നും ഉപയോഗിക്കരുത്. ചന്ദ്രഗ്രഹണ സമയത്ത്, ഗർഭിണികൾ ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച ആഭരണങ്ങള്‍ ധരിക്കരുത്. ഈ സമയത്ത് പിന്നുകളോ ഹെയർപിന്നുകളോ ഉപയോഗിക്കരുത്.
എന്നാല്‍, ഗ്രഹണ സമയത്ത് മേടം രാശിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഈ ഗ്രഹണം മേടം രാശിയിലാണ് സംഭവിക്കുന്നത്. സൂതകം ആരംഭിക്കുമ്പോൾ തന്നെ മേടം രാശിക്കാർ മനസ്സിൽ സൂക്ഷിക്കേണ്ടത് ഗ്രഹണം അവസാനിക്കുന്നത് വരെ ഒന്നും കഴിക്കരുതെന്നാണ്. ഈ കാലയളവിൽ അവർ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഗ്രഹണം കഴിഞ്ഞാൽ ദാനംധര്‍മ്മം ചെയ്യണം. കാരണം ഈ ഗ്രഹണം മേടം രാശിയിൽ സംഭവിക്കുന്നതിനാല്‍ ഈ രാശിയിലുള്ള ആളുകളെ ഏറെ പ്രതികൂലമായി ബാധിക്കും.
ഇതുകൂടാതെ, ഗ്രഹണ സമയത്ത്, ദേവതകളായ ശ്രീരാമൻ, കൃഷ്ണൻ, ഹനുമാൻ തുടങ്ങിയവരുടെ മന്ത്രം ജപിക്കുന്നത് ഉചിതമാണ്. ഗ്രഹണ സമയത്ത് ഒരു വിഗ്രഹത്തിലും തൊടരുത്. ജപം കഴിഞ്ഞാൽ, ധരിച്ചിരിക്കുന്ന വസ്ത്രത്തോടൊപ്പം കുളിക്കുക, അതായത്, ആദ്യം വസ്ത്രങ്ങളെല്ലാം നനച്ച ശേഷം കുളിക്കുക, അതിനുശേഷം മാത്രമേ ദാനം ചെയ്യുകയും എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യാന്‍ പാടുള്ളൂ...
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.