Chandra Grahan Effect on Pregnant Ladies: ചന്ദ്രഗ്രഹണ ദിവസം ചെയ്യുന്ന ഈ തെറ്റുകള്‍ ഒരു പക്ഷേ ജീവിതകാലം മുഴുവൻ വേദന നൽകാം, ജാഗ്രത പാലിക്കുക

Chandra Grahan Effect on Pregnant Ladies:  ഹൈന്ദവ വിശ്വാസത്തില്‍ ചന്ദ്രഗ്രഹണം അശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹണകാലത്ത് മംഗളകരവും ശുഭകരവുമായ ജോലികൾ ചെയ്യുന്നത് നിഷിദ്ധമാണ്. 2023 ഒക്‌ടോബർ 28-ന് ചന്ദ്രഗ്രഹണത്തിന്‍റെ സൂതക് കാലഘട്ടം മുതൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്

Written by - Zee Malayalam News Desk | Last Updated : Oct 27, 2023, 11:28 AM IST
  • ചന്ദ്രഗ്രഹണ സമയത്ത് ഗർഭിണികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ, ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം.
Chandra Grahan Effect on Pregnant Ladies: ചന്ദ്രഗ്രഹണ ദിവസം ചെയ്യുന്ന ഈ തെറ്റുകള്‍ ഒരു പക്ഷേ ജീവിതകാലം മുഴുവൻ വേദന നൽകാം, ജാഗ്രത പാലിക്കുക

Chandra Grahan Effect on Pregnant Ladies: ഈ വര്‍ഷത്തെ രണ്ടാമത്തേതും അവസാനത്തേതുമായ ചന്ദ്രഗ്രഹണം നാളെ അതായത് ഒക്ടോബര്‍ 28 ന് സംഭവിക്കും. ഈ ചന്ദ്രഗ്രഹണം ഏറെ പ്രത്യേകതയുള്ളതാണ്.  

എല്ലാ വർഷവും അശ്വിൻ മാസത്തിലെ പൗർണ്ണമി ദിനത്തിൽ ശരദ് പൂർണിമ ആഘോഷിക്കുന്നു. ഈ ദിവസം മഹാവിഷ്ണുവിനെയും അമ്മ ലക്ഷ്മിയെയും ചന്ദ്രദേവനെയും ആരാധിക്കുന്നു. ഈ ദിവസം പായസം സമര്‍പ്പിച്ച്‌  ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താം. അതിനാല്‍ ശരദ് പൂർണിമ ദിനം ഏറെ പ്രത്യേകമാണ്. 

Also Read:  Gajkesri Rajyog 2023: അപൂർവ ഗജകേസരി രാജയോഗം, ഒക്ടോബർ 28 മുതൽ ഈ രാശിക്കാര്‍ക്ക് സുർണ്ണകാലം!!

എന്നാൽ, ഇത്തവണ ശരദ് പൂർണിമയിൽ ചന്ദ്രഗ്രഹണം നടക്കുന്നതിനാൽ നിലാവില്‍ പായസം സൂക്ഷിക്കാന്‍ സാധിക്കില്ല. ഈ വര്‍ഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും, അതിനാൽ അതിന്‍റെ സൂതക് കാലവും സാധുവായിരിക്കും. 

Also Read:  Chandra Grahan 2023: ഈ രാശിക്കാരുടെ ജീവിതത്തില്‍ വന്‍ നാശം സൃഷ്ടിക്കും ചന്ദ്രഗ്രഹണം, ഒക്ടോബർ 28 മുതൽ ഇവര്‍ ജാഗ്രത പാലിക്കുക 
 
ഹൈന്ദവ വിശ്വാസത്തില്‍ ചന്ദ്രഗ്രഹണം അശുഭകരമായി കണക്കാക്കപ്പെടുന്നു. ഗ്രഹണകാലത്ത് മംഗളകരവും ശുഭകരവുമായ ജോലികൾ ചെയ്യുന്നത് നിഷിദ്ധമാണ്. ആ ഒരു സാഹചര്യത്തിൽ, 2023 ഒക്‌ടോബർ 28-ന് ചന്ദ്രഗ്രഹണത്തിന്‍റെ സൂതക് കാലഘട്ടം മുതൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഈ സമയം ഗര്‍ഭിണികള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം വലിയ നഷ്ടം സംഭവിക്കാം. 

ചന്ദ്രഗ്രഹണ സമയത്ത് ഈ കാര്യങ്ങൾ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. 
 
ചന്ദ്രഗ്രഹണ സമയത്ത് ചില നിയമങ്ങൾ പാലിക്കേണ്ടതും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. ഇത്  അവഗണിക്കുന്നത് ഒരു വ്യക്തിയെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് ചന്ദ്രഗ്രഹണ സമയത്ത് ഗർഭിണികൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ, ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ചന്ദ്രഗ്രഹണ സമയത്ത് ഗര്‍ഭിണികള ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? ഗര്‍ഭിണികള്‍ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്ന് അറിയാം. 
 
-ചന്ദ്രഗ്രഹണ സമയത്ത് ഗർഭിണികൾ പുറത്തിറങ്ങരുത്. ഗ്രഹണ സമയത്ത് ചന്ദ്രന്‍റെ കിരണങ്ങൾ പതിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, ഗ്രഹണം ആരംഭിയ്ക്കുന്ന സമയം മുതല്‍ ഒരു തേങ്ങ സമീപത്ത് വയ്ക്കുക. ഗ്രഹണം അവസാനിക്കുമ്പോൾ ഇത് ഒഴുകുന്ന ജലധാരയിൽ ഉപേക്ഷിക്കാം. രാത്രി വൈകുവോളം ചന്ദ്രഗ്രഹണം ഉള്ളതിനാൽ പുലര്‍ച്ചെ ഈ തേങ്ങ വെള്ളത്തില്‍ ഒഴുക്കാം. 

 - ഗ്രഹണ സമയത്ത് ഗർഭിണികൾ സൂചി, കത്തി, കത്രിക തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കളൊന്നും ഉപയോഗിക്കരുത്. 

- ചന്ദ്രഗ്രഹണ സമയത്ത്, ഗർഭിണികൾ ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച ആഭരണങ്ങള്‍ ധരിക്കരുത്. ഈ സമയത്ത് പിന്നുകളോ ഹെയർപിന്നുകളോ ഉപയോഗിക്കരുത്. 

- ചന്ദ്രഗ്രഹണ സമയത്ത്, പ്രകൃതിയില്‍ നിഷേധാത്മകത വർദ്ധിക്കുന്നു, അത്തരമൊരു സാഹചര്യത്തിൽ മനസിൽ മോശം ചിന്തകൾ വരാം. ഈ സാഹചര്യം ഒഴിവാക്കാൻ ഗ്രഹണ സമയത്ത് വിഷ്ണുവിന്‍റെയും ശിവന്‍റെയും ബീജ് മന്ത്രം ജപിക്കാം. ഗായത്രി, മഹാമൃത്യുഞ്ജയ മന്ത്രങ്ങൾ ജപിക്കുന്നതും ഉത്തമമാണ്.

- ചന്ദ്രഗ്രഹണ സമയത്ത് അബദ്ധത്തിൽ പോലും ദേവീദേവന്മാരുടെ വിഗ്രഹങ്ങളിൽ തൊടരുത്. വീട്ടിലെ പൂജാമുറിയുടെ വാതിലുകൾ അടച്ചിടുന്നതാണ് ഉത്തമം.  

- ചന്ദ്രഗ്രഹണ സമയത്ത് എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. പ്രായമായവർക്കും ഗർഭിണികൾക്കും രോഗികൾക്കും കുട്ടികൾക്കും ഭക്ഷണം കഴിക്കാം. എന്നാൽ ഗ്രഹണത്തിന്‍റെ സൂതകം ആരംഭിക്കുന്നതിന് മുന്‍പ് ഭക്ഷണ പദാർത്ഥങ്ങളിൽ തുളസിയില ഇടാന്‍ ശ്രദ്ധിക്കുക. 

- ചന്ദ്രഗ്രഹണ രാത്രിയിൽ ശ്മശാനത്തിലേക്കോ വനത്തിലേക്കോ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കോ പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News