Shani Amavasya 2022 Remedies: ഹിന്ദു പഞ്ചാംഗം അനുസരിച്ച് ഇന്ന് അതായത് ആഗസ്റ്റ് ൨27 ശനി അമാവാസിയാണ്. ഇന്ന് ഭാദ്രപദ മാസത്തിലെ അമാവാസിയാണ് അത് ഇന്ന് ശനിയാഴ്ച വന്നു. അതിനാൽ അതിനെ ശനി അമാവാസി എന്ന് പറയുന്നു. ജ്യോതിഷ പ്രകാരം ശനിയാഴ്ച ശനിദേവന്റെ ദിവസമായി കണക്കാക്കുന്നു. കർമ്മദാതാവായ ശനി ദേവന്റെ വക്രദൃഷ്ടി ഈ 5 രാശിക്കാരിൽ കാണും.  അതുകൊണ്ടുതന്നെ ശനിദേവന്റെ കോപം ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് ശനി കൃപ നേടാൻ സഹായിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Planet Transit 2022: 3 ഗ്രഹങ്ങളുടെ രാശിമാറ്റം ഈ രാശികൾക്ക് നൽകും വമ്പൻ നേട്ടങ്ങൾ!


ഈ രാശികളിൽ ശനിയുടെ സ്വാധീനം ഉണ്ടാകാം


ഈ സമയത്ത് ശനി മകരത്തിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഈ സമയം കുംഭം, ധനു, മകരം രാശിക്കാർക്ക് ഏഴര ശനി നടക്കുകയാണ്.  ഇതുകൂടാതെ മിഥുനം, തുലാം രാശിക്കാർക്ക് കണ്ടകശനി നടക്കുകയാണ്. നിങ്ങൾക്ക് ശനിദേവന്റെ അനുഗ്രഹം ലഭിക്കണമെങ്കിൽ ഈ ഉപായങ്ങൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും.  


ശനിദേവന്റെ അനുഗ്രഹം ലഭിക്കാനുള്ള പ്രതിവിധികൾ അറിയാം


>> ശനിശ്ചരി അമാവാസിയിൽ അനുഗ്രഹം ലഭിക്കാൻ രാവിലെ കുളിച്ച ശേഷം ശനി ക്ഷേത്രത്തിൽ പോയി കടുകെണ്ണ സമർപ്പിക്കുക. തുടർന്ന് ശനിദേവനെ ആരാധിക്കുക. ക്ഷേത്രത്തിൽ ശനി ചാലിസയും ചൊല്ലാം.


Also Read: പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും..! വീഡിയോ വൈറല്‍ 


>> ശനിശ്ചരി അമാവാസി നാളിൽ സൂര്യാസ്തമയത്തിനു ശേഷം ആൽ മരത്തിന്റെ ചുവട്ടിൽ കടുകെണ്ണ വിളക്ക് തെളിയിക്കുക. ഇത് ശനിദേവന്റെ അനുഗ്രഹം ലഭിക്കാൻ സഹായിക്കും.


>> ശനിദേവന്റെ അനുഗ്രഹം ലഭിക്കാൻ ശനിശ്ചരി അമാവാസി ദിനത്തിൽ നിങ്ങൾക്ക് ഇരുമ്പ് സാധനങ്ങൾ, കടുകെണ്ണ, കറുത്ത വസ്ത്രങ്ങൾ, ഉഴുന്ന്, ചെരിപ്പുകൾ എന്നിവ ദാനം ചെയ്യാം.


>> ശനിയാഴ്ച സുന്ദരകാണ്ഡം പാരായണം ചെയ്താൽ ശനിദോഷത്തിൽ നിന്ന് മോചനം ലഭിക്കുമെന്നും വിശ്വാസമുണ്ട്. 


(Disclaimer: ഈ കഥ പൊതുവായ അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.