Saturn Venus Mercury in Capricorn 2022: ജ്യോതിഷ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വർഷാവസാനവും പ്രധാനപ്പെട്ടതാണ്. 2022 ന്റെ അവസാന നാളുകളിൽ ഗ്രഹങ്ങളുടെയും രാശികളുടെയും സംയോജനത്തിലൂടെ ത്രിഗ്രഹയോഗം സൃഷ്ടിക്കും. മകരം രാശിയിൽ ശനി, ബുധൻ, ശുക്രൻ എന്നിവയുടെ കൂടിച്ചേരലിലൂടെയാണ് ഈ യോഗം സൃഷ്ടിക്കുന്നത്.  ഇത് ഈ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും എന്നാണ് പറയപ്പെടുന്നത്. ഡിസംബർ 28 ന്, ബുധൻ ധനു രാശിയിൽ നിന്നും മകരത്തിലേക്കും ഡിസംബർ 29 ന്  ശുക്രനും മകരം രാശിയിലേക്കും പ്രവേശിക്കും. ശനി ഇതിനകം തന്നെ അതിന്റെ രാശിയായ മകരത്തിൽ ഉണ്ടാകും. ഇത്തരമൊരു സാഹചര്യത്തിൽ ശനി, ബുധൻ, ശുക്രൻ എന്നിവ ചേർന്ന് മകരത്തിൽ ത്രിഗ്രഹയോഗമുണ്ടാക്കും. ഇതിലൂടെ 2022 ന്റെ അവസാനവും പുതുവർഷവും നല്ലതായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനി സൃഷ്ടിക്കും വിപരീത രാജയോഗം: ഈ 4 രാശിക്കാർക്ക് ലഭിക്കും സര്‍വ്വൈശ്വര്യവും ലോട്ടറി ഭാഗ്യവും


മേടം (Aries): മകരം രാശിയിൽ രൂപപ്പെടുന്ന ത്രിഗ്രഹയോഗം മേടം രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ നൽകും.  കരിയറിൽ മികച്ച നേട്ടങ്ങൾ കൈവരിക്കും,  പുതിയ ബിസിനസ് തുടങ്ങും, ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ, പൂർവിക സ്വത്തുക്കളിൽ നിന്നും നേട്ടങ്ങൾ എന്നിവ ഉണ്ടാകാം. നിക്ഷേപത്തിനും നല്ല സമയമാണ്. മൊത്തത്തിൽ പറഞ്ഞാൽ ഈ സമയം എല്ലാ കാര്യത്തിനും അനുകൂലമായിരിക്കും.


കർക്കടകം (Cancer): ശനി, ബുധൻ, ശുക്രൻ എന്നിവയുടെ കൂടിച്ചേരലിൽ രൂപപ്പെടുന്ന ത്രിഗ്രഹയോഗം വളരെ ശക്തമായിരിക്കും അതുകൊണ്ടുതന്നെ കർക്കടക രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഈ ആളുകൾക്ക് ലഭിക്കും വൻ സമ്പത്ത്. കോടതിയിൽ സ്വത്തുമായി ബന്ധപ്പെട്ട  വിഷയമുണ്ടെങ്കിൽ അതിൽ നിങ്ങൾക്ക് അനുകൂലമായ വിധിയുണ്ടാകും.  അവിവാഹിതർക്ക് വിവാഹം കഴിക്കാം. ബിസിനസ്സ് നന്നായിരിക്കും.


Also Read: ഇത്തരക്കാർ അബദ്ധത്തിൽ പോലും കോളിഫ്‌ളവർ കഴിക്കരുത്! 


കന്നി (Virgo): ത്രിഗ്രഹിയോഗത്തിലൂടെ കന്നിരാശിക്കാർക്ക് ശുഭഫലം ഉണ്ടാകും.  നിങ്ങൾ പ്രതീക്ഷിക്കുന്ന പുരോഗതി ലഭിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത. വിവാഹിതരുടെ ജീവിതത്തിൽ സന്തോഷമുണ്ടാകും. 
 
മീനം (Pisces): ശനിയുടെ രാശിയിൽ രൂപപ്പെടുന്ന ത്രിഗ്രഹയോഗം മീന രാശിക്കാർക്ക് ധാരാളം പണം നൽകും. പുതിയ തൊഴിൽ ലഭിച്ചേക്കും. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. കടബാധ്യതയിൽ നിന്ന് മോചനം, ജീവിതത്തിൽ സന്തോഷം എന്നിവയുണ്ടാകും.  ഈ സമയം പ്രതീക്ഷിക്കാത്ത ഒരു കുടുംബ യാത്രയ്ക്ക് അവസരം ലഭിക്കും. 


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.