Shani Jayanti 2023: ശനി ജയന്തിയിലെ രാജയോഗങ്ങൾ; ഇവർക്ക് ശനിദേവന്റെ കൃപ മൂന്നിരട്ടിയായി ലഭിക്കും
Shani Jayanthi 2023: ശനി ജയന്തി ദിനത്തിലെ മൂന്ന് രാജയോഗങ്ങൾ മൂന്ന് രാശിക്കാർക്ക് വളരെ അനുകൂലമാണെന്നാണ് ജ്യോതിഷത്തിൽ വ്യക്തമാക്കുന്നത്. മിഥുനം, ചിങ്ങം, കുംഭം എന്നിവയാണ് ആ രാശികൾ.
ഒരു വ്യക്തിക്ക് സന്തോഷവും സമൃദ്ധിയും വിജയവും നൽകുന്ന രാജയോഗങ്ങളെ വേദ ജ്യോതിഷത്തിൽ അങ്ങേയറ്റം ശുഭകരമായി കണക്കാക്കുന്നു. ഈ വർഷം ശനി ജയന്തി ദിനത്തിൽ മൂന്ന് രാജയോഗങ്ങളുടെ ഐശ്വര്യ സംയോജനമാണ് നടക്കുന്നത്. ശനി ജയന്തി ദിനത്തിൽ രൂപംകൊള്ളുന്ന രാജയോഗത്തിന്റെ പ്രാധാന്യം പലമടങ്ങ് വർദ്ധിക്കുന്നു. ഇന്ന്, മെയ് 19നാണ് ഈ വർഷത്തെ ശനി ജയന്തി.
ഈ ശുഭദിനത്തിൽ ആളുകൾ കർമ്മദാതാവായ ശനിദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനായി ആരാധന നടത്തുന്നു. ശനി ജയന്തി ദിനത്തിൽ ഗജകേസരി രാജയോഗം, ശോഭനയോഗം, ശഷയോഗം എന്നിവയുടെ ഒരു അത്ഭുതകരമായ സംയോജനമാണ് രൂപപ്പെടുന്നത്. ശനി ജയന്തി ദിനത്തിൽ ശനിദേവന്റെ പ്രത്യേക അനുഗ്രഹം ലഭിക്കാൻ പോകുന്ന മൂന്ന് രാശികളെ കുറിച്ച് അറിയാം...
മിഥുനം: മിഥുനം രാശിക്കാർ ഈ അവസരത്തിൽ സമ്പന്നരാകും. ഈ രാശിക്കാർക്ക് ഈ ദിവസം ധാരാളം പണം ലഭിക്കും. ഇവരുടെ വരുമാനത്തിൽ വലിയ രീതിയിൽ വർദ്ധനവ് ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകളും മിഥുനം രാശിക്കാർക്ക് ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ഇതിലൂടെ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയും. ജോലിക്കാർക്ക് പ്രമോഷനോ ശമ്പള വർദ്ധനവോ ലഭിക്കും.
Also Read: Lunar Eclipse 2023: ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം എന്നാണ്? തിയതിയും സമയവും അറിയാം
ചിങ്ങം: ശനി ജയന്തി ദിനത്തിലെ മൂന്ന് രാജയോഗങ്ങളും ചിങ്ങം രാശിക്കാർക്ക് അനുഗ്രഹമാണ്. നിങ്ങൾക്ക് എല്ലാ കാര്യത്തിലും സമ്പൂർണ്ണ വിജയം ലഭിക്കും. കാര്യങ്ങളെല്ലാം നിങ്ങൾക്ക് അനുകൂലമായി വരും. നല്ല വാർത്തകൾ നിങ്ങളെ തേടിയെത്തും. സാമ്പത്തികമായി നിങ്ങൾ സ്ഥിരത പുലർത്തുകയും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നീങ്ങുകയും ചെയ്യും. നിങ്ങളുടെ വിദേശയാത്ര എന്ന സ്വപ്നവും യാഥാർത്ഥ്യമാകും.
കുംഭം: കുംഭം രാശിക്കാർക്ക് ശനി ജയന്തി അനുഗ്രഹമായി മാറും. ശനി കുംഭ രാശിയുടെ അധിപനായതിനാലാണിത്. നിങ്ങളുടെ കഠിനാധ്വാനം നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിൽ ഫലം നൽകി തുടങ്ങും. കുംഭ രാശിയിലെ ബിസിനസുകാർക്ക് ലാഭത്തിൽ വലിയ വർധനവ് കാണാം. മൊത്തത്തിൽ, കുംഭം രാശിക്കാർക്ക് സമയം അനുകൂലമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...