Shani Dosh Remedies: ശനി ദോഷം ഏൽക്കാതിരിക്കാൻ ഈ രത്നം ധരിക്കുക
Shani Dosh Remedies: ജാതകത്തിൽ ശനി സംബന്ധമായ ദോഷങ്ങൾ (Shani Related Problems) ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണം. ഇതിന് ജ്യോതിഷത്തിൽ രത്നങ്ങൾ ധരിക്കുന്ന പല പരിഹാരങ്ങളും പറഞ്ഞിട്ടുണ്ട്.
Shani Dosh Remedies: ശനി ദേവന്റെ (Shani Dev) കൃപയുണ്ടെങ്കിൽ ഭിക്ഷക്കാരനും രാജാവാകും അല്ലെങ്കിൽ ശനിയുടെ ദുഷിച്ച കണ്ണ് എല്ലാം നശിപ്പിക്കും. അതിനാൽ ജ്യോതിഷത്തിൽ, ശനിയുമായി ബന്ധപ്പെട്ട ദോഷങ്ങൾ നീക്കാൻ വളരെയധികം ശ്രദ്ധിക്കുന്നു.
ശനിദോഷം അകറ്റാൻ പല പരിഹാരങ്ങളും അതിൽ പറഞ്ഞിട്ടുണ്ട്. ശനി ഗ്രഹത്തെ പ്രതിനിധീകരിക്കുന്ന ഒരു രത്നം ധരിക്കുക എന്നതാണ് വളരെ ഫലപ്രദവും എളുപ്പവുമായ പ്രതിവിധികളിൽ ഒന്ന്.
ഈ രത്നം വേഗത്തിലുള്ള പ്രഭാവം കാണിക്കുന്നു (This gem shows fast effect)
ജ്യോതിഷത്തിന്റെ ഒരു ശാഖയായ രത്ന ശാസ്ത്രം ഗ്രഹങ്ങളുടെ ശുഭഫലങ്ങൾ വർദ്ധിപ്പിക്കുന്നതിന് വളരെ ഫലപ്രദമായ ഫലങ്ങൾ നൽകുന്നു. ഇതിൽ 9 ഗ്രഹങ്ങൾക്ക് പല രത്നങ്ങളും ഉപരത്നങ്ങളും പറഞ്ഞിട്ടുണ്ട്. അവയിൽ ഏറ്റവും ശക്തമായ രത്നങ്ങളെക്കുറിച്ച് പറയുമ്പോൾ നീലം അതായത് നീലക്കല്ലിന്റെ പേരാണ് വരുന്നത്.
ഈ വിലയേറിയ നീല നിറമുള്ള കല്ല് ശനി ഗ്രഹത്തെ പ്രതിനിധീകരിക്കുന്നു, ഏതാനും മണിക്കൂറുകൾക്കുള്ളിൽ അതിന്റെ നല്ലതും ചീത്തയുമായ ഫലങ്ങൾ കാണിക്കാൻ തുടങ്ങുന്നു. അതിനാൽ, വിദഗ്ദ്ധോപദേശം സ്വീകരിച്ച ശേഷം ഈ രത്നം ധരിക്കുന്നത് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും. ശനിദോഷം അകറ്റാൻ ഈ കല്ല് വളരെ ഫലപ്രദമാണ്.
വളരെ ശ്രദ്ധയോടെ വേണം നീലം കല്ല് ധരിക്കുക (wear sapphire very carefully)
ഇന്ദ്രനീല രത്നം ധരിക്കുന്നത് വ്യക്തിയെ ദോഷകരമായി ബാധിക്കുകയാണെങ്കിൽ, അപകടം, പണനഷ്ടം തുടങ്ങിയ ആകസ്മിക സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, ഇത് ഒരു ജ്യോതിഷിയുമായി ആലോചിച്ച ശേഷം മാത്രം ധരിക്കണം.
മോതിരമോ ലോക്കറ്റോ ധരിക്കുന്നതിന് മുമ്പ്, ഇത് നിങ്ങളുടെ തലയിണയ്ക്കടിയിലോ കൈയിൽ കെട്ടിയോ രാത്രിയിൽ ഒരാഴ്ച ഉറങ്ങണം. നിങ്ങൾ നന്നായി ഉറങ്ങുകയാണെങ്കിൽ സമ്മർദ്ദംമില്ല എന്നർത്‌ഥം അതുപോലെ മോശം സ്വപ്നങ്ങൾ ഒന്നും കണ്ടില്ലെങ്കിൽ നിങ്ങൾക്ക് ഈ രത്നം ധരിക്കാം. ഈ സമയത്ത് ഇന്ദ്രനീലക്കല്ല് ഒരു നീല തുണിയിൽ കെട്ടി സൂക്ഷിക്കുക.
Also Read: Malaika Arora Fitness Secret: : 'ഫിറ്റ്' ആയിരിക്കാൻ മലൈക ചെയ്യുന്ന യോഗാസനത്തിന്റെ ഗുണങ്ങൾ ആറിയാമോ?
കൂടാതെ ശനിയാഴ്ച അർദ്ധരാത്രിയിൽ ഈ കല്ല് ധരിക്കുന്നത് വളരെ നല്ലതാണ്. നീലക്കല്ല് ധരിച്ച ശേഷം, മദ്യവും മാംസവും കഴിക്കരുത്. കഴിച്ചാൽ മോശ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഓർമ്മിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...