ഒരാളുടെ പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുന്ന നീതിയുടെ ദേവനായി ശനിദേവനെ കണക്കാക്കുന്നതിനാൽ, ശനിദേവന്റെ കോപത്തിന് വിധേയമാകുന്നവർക്ക് ദുരിതങ്ങളും പ്രശ്‌നങ്ങളും നേരിടേണ്ടിവരും. തെറ്റിനുള്ള ശിക്ഷ ശനിദേവൻ വിധിക്കുമെന്നാണ് വിശ്വാസം. ശനിദേവന്റെ അനു​ഗ്രഹം ലഭിച്ചവർ തീർച്ചയായും ജീവിതത്തിൽ വിജയം കൈവരിക്കും. അവർ പ്രശസ്തിയുടെ ഉന്നതിയിലെത്തുമെന്ന് മാത്രമല്ല സാമ്പത്തികമായും ഉയർച്ചയുണ്ടാകും.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിദേവന്റെ കോപത്തിന് വിധേയമാകുന്നവർ സമൂഹത്തിൽ ഏറ്റവും താഴ്ന്ന നിലയിലായിരിക്കും. ശനിദേവന്റെ കോപത്തിൽ നിന്ന് മുക്തി നേടുന്നതിനായി ശനിയാഴ്ചകളിൽ ഉപവാസം അനുഷ്ഠിക്കുന്നതും പൂജാ കർമങ്ങൾ ചെയ്യുന്നതും ​ഗുണം ചെയ്യും. വ്രതങ്ങൾ അനുഷ്ഠിക്കുന്നതിന് ശനിയുടെ ദോഷങ്ങൾ അകറ്റി ശനിദേവന്റെ അനു​ഗ്രഹം ലഭിക്കുന്നതിന് ഇടയാക്കും.


ശനിയാഴ്ച ഉപവാസം


ജാതകത്തിൽ നിന്ന് ശനിദോഷം നീക്കാൻ ശനിയാഴ്ച വ്രതം അനുഷ്ഠിക്കണമെന്ന് ജ്യോതിഷികൾ പറയുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും മാറുകയും തടസ്സങ്ങൾ നീങ്ങുകയും ചെയ്യും. ഈ വ്രതം അനുഷ്ഠിക്കുന്നതിന്, അതിരാവിലെ എഴുന്നേറ്റു കുളിക്കുക. അതിനുശേഷം, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച്, രാജവൃക്ഷത്തിന്റെ വേരുകളിൽ വെള്ളം ഒഴിക്കുക. അതിനുശേഷം പഞ്ചാമൃതം കൊണ്ട് ശനിദേവന്റെ വിഗ്രഹത്തിൽ അർച്ചന നടത്തുക. അതിനു ശേഷം ശനിദേവനെ ആരാധിക്കുക.


ALSO READ: Horoscope: ഈ രാശിക്കാർക്ക് ജോലിഭാരം വർധിക്കും; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം


ഉപവാസ നിയമങ്ങൾ


ശനിയാഴ്ച വ്രതമെടുക്കുമ്പോൾ വെളുത്തുള്ളി, ഉള്ളി, സസ്യേതര ഭക്ഷണം എന്നിവ കഴിക്കരുത്. കൂടാതെ, നിങ്ങളുടെ മനസ്സിൽ തെറ്റായ കാര്യങ്ങൾ ചിന്തിക്കുകയോ മറ്റുള്ളവരോട് തെറ്റായ കാര്യങ്ങൾ സംസാരിക്കുകയോ ചെയ്യരുത്. ശനിയാഴ്ചകളിൽ ആവശ്യക്കാരെ സഹായിക്കുന്നതിന് ശ്രമിക്കുക. വ്രതം അനുഷ്ഠിക്കുന്നവർക്ക് പകൽ സമയത്ത് പഴങ്ങൾ കഴിക്കാം. വൈകുന്നേരം ഉലുവ കൊണ്ട് ഉണ്ടാക്കിയ കിച്ചടി കഴിച്ച് ഉപവാസം അവസാനിപ്പിക്കുക.


ശനിയാഴ്ച ഉപവാസത്തിന്റെ പ്രാധാന്യം


ജോലിയിൽ തടസ്സങ്ങൾ നേരിടുന്നവർക്ക് ശനിയാഴ്ച വ്രതം അനുഷ്ഠിക്കുന്നതിലൂടെ ധാരാളം നേട്ടങ്ങൾ ലഭിക്കും. ഈ വ്രതാനുഷ്ഠാനം വീട്ടിൽ സന്തോഷവും സമാധാനവും കൊണ്ടുവരും. തൊഴിൽ-വിവാഹ തടസ്സങ്ങൾ നീങ്ങും. വീട്ടിലെ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകും. കുടുംബത്തിൽ സാമ്പത്തികം വർധിക്കും. ജാതകത്തിൽ നിന്ന് ശനിദോഷം നീങ്ങുമ്പോൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങളും ഇല്ലാതാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.