Shani Gochar 2023 to 2025: ജ്യോതിഷത്തിൽ ശനി ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നതിനാൽ നീതിയുടെ ദേവൻ എന്നാണ് വിളിക്കുന്നത്.  ശനി വളരെ പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ്.  ഇതിന് ഒരു രാശിപരിവർത്തനം നടത്താൻ തന്നെ രണ്ടര വർഷം വേണം. ഈ വർഷം 2023 ജനുവരി 17 ന് ശനി കുംഭരാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 30 വർഷങ്ങൾക്ക് ശേഷമാണ് ശനി കുംഭ രാശിയിലേക്ക് എത്തുന്നത്. ഇനി 2025 മാർച്ച് 29 വരെ കുംഭത്തിൽ തുടരും. ഈ സമയത്ത് ഈ മൂന്നു രാശിക്കാർക്ക് ഏഴരശ്ശനിയുടെ അപഹാരം ഉണ്ടാകും.  അതുകൊണ്ടുതന്നെ ഇവർക്ക് വളരെയധികം വേദനകളും നഷ്ടങ്ങളും സഹിക്കേണ്ടി വന്നേക്കും. ഈ 3 രാശിക്കാർ വരുന്ന 2 വർഷത്തേക്ക് അതായത് 2025 വരെ കൂടുതൽ ശ്രദ്ധിക്കേണ്ടിവരും.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rajayoga: 30 വർഷത്തിനുശേഷം ഈ രാശിക്കാർക്ക് രാജയോഗം; ലഭിക്കും വൻ പുരോഗതിയും ധനനേട്ടവും! 


കുംഭം (Aquarius): ശനി കുംഭം രാശിയിലായതിനാൽ ഈ രാശിക്കാർക്ക് ഏഴരശനിയുടെ രണ്ടാം ഘട്ടം നടക്കുകയാണ്.  അതുകൊണ്ടുതന്നെ 2025 വരെ ഇവർ എത്ര കഠിനാധ്വാനം ചെയ്താലും പ്രതീക്ഷിച്ച ഫലം ലഭിക്കില്ല. കൂടാതെ ബന്ധങ്ങളിൽ മോശം സ്വാധീനം ഉണ്ടാകും. ദേഷ്യം നിയന്ത്രിക്കുന്നത് നന്നായിരിക്കും.


മകരം (Capricorn): 2025 ഓടെ മകരം രാശിക്കാർ ഏഴര ശനിയുടെ മൂന്നാമത്തെയും അവസാനത്തെയും ദശയെ അഭിമുഖീകരിക്കും. ഏഴര ശനിയുടെ മൂന്നാം ഘട്ടം താരതമ്യേന കഷ്ടത കുറവാണെങ്കിലും ഈ രാശിക്കാർ  ശ്രദ്ധിക്കണം. ഒപ്പം ആരോഗ്യവും ശ്രദ്ധിക്കണം.


Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും 


 


മീനം (Pisces): 2025 വരെ മീനം രാശിക്കാർക്ക് ഏഴര ശനിയുടെ ആദ്യ  ഘട്ടം നടക്കും. ഈ സമയം ഈ ആളുകളുടെ ചെലവ് വർദ്ധിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകും. ജീവിത പങ്കാളിയുമായുള്ള ബന്ധം വഷളാകും. ഈ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക പങ്കാളിക്ക് വേണ്ടത്ര സമയം നൽകുക.


ശനിയുടെ സദേ സതിയിൽ നിന്ന് ആശ്വാസം ലഭിക്കാൻ പ്രതിവിധികൾ (Remedies to get relief from Saturn's Sade Sati)


ജാതകത്തിൽ ശനി ബലഹീനനായി അതായത് ദുർബലമായ സ്ഥാനത്ത് നിൽക്കുന്ന രാശിക്കാർക്ക് ഏഴര ശനി കണ്ടക ശനി എന്നിവയുടെ അപഹാരം ഉണ്ടാകും.  പാവപ്പെട്ടവരേയും അശരണരേയും സഹായിക്കുന്നവർ, നായ്ക്കൾക്കും പക്ഷികൾക്കും ഭക്ഷണം നൽകുന്നവർ എന്നിവരോട് ശനി എപ്പോഴും ദയ കാണിക്കും.  ഏഴര ശനിയുടെ ​​സമയത്ത് അനുഭവിക്കുന്ന കഷ്ടപ്പാടുകളിൽ നിന്നും മോചനം ലഭിക്കാൻ ശനിയാഴ്ച ഇക്കാര്യങ്ങൾ ചെയ്യുന്നത് വളരെ ഗുണം ചെയ്യും.


Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 


 


- എല്ലാ ശനിയാഴ്ചയും ശനി ദേവിന് കടുകെണ്ണ സമർപ്പിക്കുക.
- എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ആൽ മരത്തിന്റെ ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിക്കുക.
- ശനിദോഷം കുറയാൻ ശനിയാഴ്ച ഇരുമ്പ് സാധനങ്ങൾ, കറുത്ത വസ്ത്രങ്ങൾ, കറുത്ത ഉലുവ, കടുകെണ്ണ, ചെരുപ്പുകൾ എന്നിവ ദാനം ചെയ്യുക.
- ശനിയാഴ്ച മത്സ്യങ്ങൾക്ക് മാവ് നൽകുക. പക്ഷികൾക്ക് ഭക്ഷണം കൊടുക്കുക. ഇത് ജാതകത്തിൽ ശനിയുടെ ദോഷം കുറയ്ക്കും.  


(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.