Shani Gochar: ഭാരതീയ മതഗ്രന്ഥങ്ങളിൽ ശനിയെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്.  ഒരു മനുഷ്യന്റെ പ്രവൃത്തിക്കനുസരിച്ചുള്ള ഫലം ശനി ദേവൻ നൽകും.  ശനി പ്രസാദിച്ചാൽ തന്റെ ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകുമെന്നും എന്നാൽ ശനിയുടെ വക്ര ദൃഷ്ടി ആരിലെങ്കിലും പതിഞ്ഞാൽ പിന്നെ അവരുടെ ജീവിതം ദുരിതം കൊണ്ട് നിറയും എന്നുമാണ് പറയാറുള്ളത്.  ശനി പലപ്പോഴും രാശി മാറിക്കൊണ്ടിരിക്കും. ഇത് 12 രാശികളേയും ബാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ചൊവ്വ-രാഹു അപൂർവ്വ സംയോഗം: 9 ദിവസത്തിന് ശേഷം ഈ 5 രാശിക്കാർ വളരെയധികം സൂക്ഷിക്കുക! 


അടുത്ത 6 മാസത്തേക്ക് ഈ രാശിക്കാർക്ക് ലഭിക്കും വാൻ അനുഗ്രഹങ്ങൾ  


ജൂലൈ 12 ന് ശനി മകരരാശിയിൽ പ്രവേശിച്ചു. അടുത്ത 6 മാസത്തേക്ക് ഇവിടെ തുടരും. നേരത്തെ ഏപ്രിൽ മുതൽ ജൂലൈ വരെ ശനി സ്വന്തം രാശിയായ കുംഭത്തിലായിരുന്നു. ഇപ്പോൾ മകര രാശിയിലേക്കുള്ള പ്രവേശനം ഈ 3 രാശിക്കാർക്ക് ഭാഗ്യോദയമുണ്ടാക്കും.  അടുത്ത 6 മാസത്തേക്ക് ശനിയുടെ അനുഗ്രഹം ചൊരിയുന്ന ആ 3 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.


ബിസിനസിൽ ലാഭം


മീനം (Pisces): ശനിയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് ബിസിനസിൽ വലിയ ലാഭം പ്രതീക്ഷിക്കാം. അവർക്ക് പുതിയ വസ്തു വാങ്ങാനും ലാഭകരമായ ബിസിനസിൽ നിക്ഷേപിക്കാനും കഴിയും. ഈ സമയത്ത് അവരുടെ പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. ഈ രാശിക്കാർ തങ്ങളുടെ അമിത ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. കോടതി വ്യവഹാരങ്ങളിലും വിജയമുണ്ടാകും.


Also Read: 35 വയസ്സിന് ശേഷം ഇവർക്ക് ലഭിക്കും പ്രത്യേക വിജയം, ഒപ്പം വൻ സമ്പത്തും!


 


ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും


ധനു (Sagittarius): ഈ രാശിക്കാർക്ക് അടുത്ത 6 മാസം നല്ലതായിരിക്കും. ജോലിയിലും തൊഴിലിലും ഇവർക്ക് സ്ഥാനക്കയറ്റം ലഭിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. ഇവർക്ക് പുതിയ മേഖലകളിൽ നിക്ഷേപിക്കാം. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ആശ്വാസം ലഭിക്കും. കുടുംബത്തിലെ എല്ലാവരുടെയും ആരോഗ്യം മികച്ചതായിരിക്കും. സംസാരം നിയന്ത്രിക്കുക ഇല്ലെങ്കിൽ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കും.


Also Read: മറ്റൊരു സ്ത്രീയോട് സംസാരിച്ചിരുന്ന് വരൻ, ഒടുവിൽ കണ്ടുനിന്ന യുവാവ് ചെയ്തത്..! വീഡിയോ വൈറൽ 


ഇടവം (Taurus): മകരം രാശിയിലെ ശനിയുടെ സംക്രമണം ഈ രാശിക്കാർക്ക് ഒരു അനുഗ്രഹം തന്നെയാണ്.   ഈ രാശിക്കാർക്ക് അടുത്ത 6 മാസത്തിനുക്കാം. പുതിയ ജോലി വാഗ്ദാനം ലഭിച്ചേക്കാം. ഇവർക്ക് കുടുംബത്തോടൊപ്പം എവിടെയെങ്കിലും കറങ്ങാൻ പോകാൻ അവസരം.  ഇവരുടെ വീട്ടിൽ എവിടെ നിന്നെങ്കിലും പണത്തിന്റെ ഒഴുക്ക് ഉണ്ടായേക്കാം. കുടുംബാംഗങ്ങളുടെ ആരോഗ്യനില മികച്ചതായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ