Shani Jayanti 2022: ആഗ്രഹ സഫലീകരണത്തിനായി ശനി ജയന്തി ദിനത്തിൽ ഈ 2 ഉപായങ്ങൾ ചെയ്യൂ.. ഫലം നിശ്ചയം!
Shani Jayanti 2022: ജ്യേഷ്ഠ മാസത്തിലെ അമാവാസി നാളിലാണ് ശനി ദേവൻ ജനിച്ചത്. ഇത്തവണ ശനി ജയന്തി മെയ് 30 ആയ ഇന്നാണ്. ഈ ദിവസം ചില പ്രത്യേക ഉപായങ്ങൾ ചെയ്യുന്നതിലൂടെ ശനിദേവന്റെ അനുഗ്രഹം ലഭിക്കുകയും എല്ലാ ആഗ്രഹങ്ങളും നിറവേറുകയും ചെയ്യും എന്നാണ് വിശ്വാസം.
Shani Jayanti 2022: ഹിന്ദുധർമ്മമനുസരിച്ച് ശനി ദേവനെ കർമ്മ ദാതാവായും നീതിയുടെ ദേവനായുമാണ് കണക്കാക്കുന്നത്. ശനിദേവന്റെ അനുഗ്രഹം ലഭിക്കാനും കോപ ദൃഷ്ടിയിൽ നിന്നും രക്ഷനേടാനും ശനിദേവന് പൂജകളും പ്രതിവിധികളും ചെയ്യുന്നു. ശനി ദേവൻ ഒരു വ്യക്തിയിൽ പ്രസന്നനായാൽ അയാളെ രാജാവാക്കും അതുപോലെതന്നെ ശനി ദേവൻ ആരോടെങ്കിലും കോപിഷ്ഠനായാൽ അവരെ മൊത്തത്തിൽ നശിപ്പിക്കുകയും ചെയ്യും. ശരിക്കും പറഞ്ഞാൽ ശനിദേവന്റെ കോപത്തിൽ ആളുകൾ മാത്രമല്ല ദൈവങ്ങൾ പോലും ഭയപ്പെടുന്നുവെന്നു വേണം പറയാൻ.
Also Read: Shani Jayanti 2022: ശനി ജയന്തിയിൽ രാജയോഗം, ഈ 4 രാശിക്കാർക്ക് വളരെ ശുഭകരം!
ശനി ദേവൻ ഓരോ വ്യക്തിക്കും അവരുടെ കർമ്മത്തിനനുസരിച്ച് ഫലം നൽകും. ശനി ദേവനെ പ്രീതിപ്പെടുത്താനുള്ള പ്രത്യേക ദിവസമാണ് ശനിയാഴ്ച. എന്നാൽ ശനി ജയന്തി ദിനത്തിൽ നിങ്ങൾ സ്വീകരിക്കുന്ന നടപടികൾ പ്രത്യേകിച്ചും നല്ല ഫലം നൽകും. ജ്യേഷ്ഠ മാസത്തിലെ അമാവാസി നാളിലാണ് ശനി ജയന്തി ആഘോഷിക്കുന്നത്. ഇത്തവണ മെയ് 30 ആയ ഇന്നാണ് ശനി ജയന്തി. ഈ ദിവസം സോമവതി അമാവാസിയും വട സാവിത്രി വ്രതവും കൂടി വന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ശനി ജയന്തി ദിനത്തിന് ഏറെ പ്രത്യേകതയുണ്ട്. ഈ ദിവസം ശനിദേവനെ പ്രീതിപ്പെടുത്താൻ ഈ രണ്ട് കാര്യങ്ങൾ ചെയ്യുന്നതിലൂടെ സാധിക്കും മാത്രമല്ല നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകുകയും ചെയ്യും.
Also Read: Lucky Zodiac of June 2022: ജൂണിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ നേട്ടവും ഒപ്പം ധനവും!
ശനി ജയന്തി ദിനത്തിൽ കുളിയും മറ്റും കഴിഞ്ഞ ശേഷം ശനിദേവനെ വണങ്ങി ധ്യാനിക്കുക. ശേഷം ശനി ചാലിസ ചൊല്ലുക. എള്ളെണ്ണയും കടുകെണ്ണയും ഉപയോഗിച്ച് വിളക്ക് കത്തിച്ച ശേഷം ശനി ദേവന് ആരതി നടത്തുക. ഉപയോഗിച്ച് ശനി ദേവന്റെ ആരതി നടത്തുക. ഈ ദിവസം ശനി ദേവന്റെ മഹത്വം സ്തുതിച്ചാൽ പ്രസാദിക്കുകയും വ്യക്തിക്ക് ആഗ്രഹിച്ച ഫലം നൽകുകയും ചെയ്യുമെന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.