ജ്യോതിഷമനുസരിച്ച്, ശനി രണ്ടര വർഷത്തിനുള്ളിലാണ് ഒരു രാശിചിഹ്നത്തിൽ നിന്ന് മറ്റൊന്നിലേക്ക് പ്രവേശിക്കുന്നത്. ഇത് മാത്രമല്ല, കാലാകാലങ്ങളിൽ ശനിയുടെ ചലനവും മാറുന്നു, ചിലപ്പോൾ ശനി നേർരേഖയിലും, ചിലപ്പോൾ വക്ര​ഗതിയിലും സഞ്ചരിക്കും. ഇപ്പോൾ ശനി സ്വന്തം രാശിയായ കുംഭത്തിൽ വക്ര​ഗതിയിൽ സഞ്ചരിക്കുന്നു. ദീപാവലിക്ക് ശേഷം നവംബർ 15 ന് ശനി ഇതേ രാശിയിൽ നേർരേഖയിൽ സഞ്ചരിക്കും. ശനിയുടെ ഈ ചലനം ചില രാശികളിൽ വളരെ നല്ല സ്വാധീനം ചെലുത്തും. ഏതൊക്കെ രാശിക്കാർക്കാണ് ​ഗുണമെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം - മിഥുനം രാശിക്കാർക്ക് ശനിയുടെ നേർരേഖയിലുള്ള ചലനത്തിൽ നിന്ന് ധാരാളം പ്രയോജനം ലഭിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ഈ കാലയളവിൽ നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിച്ചേക്കാം. ഈ സമയം ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. 


Also Read: Gold Rate Today: വീണ്ടും കൂടി; സ്വർണവിലയിൽ ഇന്ന് 120 രൂപയുടെ വർധന


 


വൃശ്ചികം - വൃശ്ചിക രാശിക്കാർക്ക് ശനിയുടെ നേർരേഖയിലുള്ള ചലനം ശുഭകരമായ ഫലങ്ങൾ നൽകും. ശനിയുടെ പ്രഭാവം നിങ്ങളുടെ സുഖസൗകര്യങ്ങൾ വർധിപ്പിക്കും. വരുമാനത്തിൽ വർധനവുണ്ടാകും. ജോലിയിൽ പുരോ​ഗതിയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങൾ കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. സാമ്പത്തിക നേട്ടങ്ങൾക്കുള്ള അവസരങ്ങളുണ്ടാകും.


കുംഭം - കുംഭം രാശിക്കാർക്ക് ശനിയുടെ ചലനം ഗുണം ചെയ്യും. സാമ്പത്തിക നേട്ടമുണ്ടാകും. വരുമാനത്തിൽ വർധനവും കരിയറിൽ പുരോഗതിക്കും സാധ്യതയുണ്ട്. ജീവിതപങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. തൊഴിലിലും പുരോഗതിയുണ്ടാകും. പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.