തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് വില കൂടി. ഒരു പവന് 120 രൂപയാണ് കൂടിയത്. 50,720 രൂപയാണ് ഒരു പവന് ഇന്നത്തെ വിപണിവില. ഗ്രാമിന് ഇന്ന് 15 രൂപ വർധിച്ച് 6340 രൂപയായി.
ബജറ്റിൽ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിനു പിന്നാലെ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ജൂലൈ 27ന് വീണ്ടും 200 രൂപ വർധിച്ചു. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതേസമയം വെള്ളിക്ക് ഒരു ഗ്രാമിന് 50 പൈസ കൂടി 89.50 രൂപയായി.
ഈ മാസത്തെ സ്വർണനിരക്ക് ഇങ്ങനെ
ജൂലൈ 1 Rs. 53,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജൂലൈ 2 Rs. 53080
ജൂലൈ 3 Rs. 53080
ജൂലൈ 4 Rs. 53600
ജൂലൈ 5 Rs. 53600
ജൂലൈ 6 Rs. 54120
ജൂലൈ 7 Rs. 54120
ജൂലൈ 8 Rs. 53960
ജൂലൈ 9 Rs. 53680
ജൂലൈ 10 Rs. 53680
ജൂലൈ 11 Rs. 53840
ജൂലൈ 12 Rs. 54080
ജൂലൈ 13 Rs. 54080
ജൂലൈ 14 Rs. 54080
ജൂലൈ 15 Rs. 54000
ജൂലൈ 16 Rs. 54280
ജൂലൈ 17 Rs. 55,000
ജൂലൈ 18 Rs. 54,880
ജൂലൈ 19 Rs. 54,520
ജൂലൈ 20 Rs. 54,240
ജൂലൈ 21 Rs. 54240
ജൂലൈ 22 Rs. 54,160
ജൂലൈ 23 Rs. 51,960
ജൂലൈ 24 Rs. 51,960
ജൂലൈ 25 Rs. 51,200
ജൂലൈ 26 Rs. 51,200 (രാവിലെ), ജൂലൈ 26 ഉച്ചകഴിഞ്ഞ് 50,400
ജൂലൈ 27 Rs. 50,600
ജൂലൈ 28 Rs. 50,600
ജൂലൈ 29 Rs. 50,720
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy