Shani Direct 2023 Effects: ജ്യോതിഷ പ്രകാരം ശനി രണ്ടര വർഷം കൊണ്ടാണ് രാശി മാറുന്നത്. ഈ വർഷം ജനുവരിയിലാണ് ശനി രാശിമാറി സ്വന്തം രാശിയായ കുംഭത്തിലേക്ക് പ്രവേശിച്ചത്. ഇത് 2025 മാർച്ച് വരെ കുംഭത്തിൽ തുടരും. ഇതിനിടയിൽ ശനി പലതവണ തന്റെ രാശിയിൽ സഞ്ചാരം മാറ്റും. നിലവിൽ ശനി വക്രഗതിയിൽ ചലിക്കുകയാണ്. വരുന്ന നവംബർ 4 ന് ശനി കുംഭ രാശിയിൽ നേർരേഖയിൽ ചലിക്കാൻ തുടങ്ങും. ഇത് വലിയ മാറ്റങ്ങൾ കൊണ്ടുവരും. ശനിയുടെ പ്രതിലോമ ചലനം 12 രാശിക്കാരേയും ബാധിക്കും അതുപോലെ ശനിയുടെ നേർരേഖയിലുള്ള സഞ്ചാരം 3 രാശിയിലുള്ളവരുടെ ഭാഗ്യം തെളിയിക്കും. ആളുകൾക്ക്, നേരിട്ടുള്ള ശനി ഭാഗ്യത്തിൽ മാറ്റം വരുത്തും. ഇവർക്ക് നവംബറിന് ശേഷം ശനി വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകുകയും കരിയറിൽ വൻ പുരോഗതി കൈവരിക്കുകയും ചെയ്യും.  ആ രാശികൾ ഏതൊക്കെയെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Guru Chandala Yoga: ഈ രാശിക്കാർക്ക് ഇനി പുരോഗതിയുടെ ദിനങ്ങൾ


ഇടവം (Taurus): ശനിയുടെ നേർരേഖയിലൂടെയുള്ള ചലനം ഇടവ രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ഈ സമയം ഇവർക്ക് ധനനേട്ടം ഉണ്ടാകും. ഇതിലൂടെ ഇവർക്ക് ധനം സമ്പാദിക്കാൻ കഴിയും . ഒപ്പം എല്ലാ സാമ്പത്തിക പ്രശ്നങ്ങളും മാറും. ജോലി ചെയ്യുന്നവർക്ക് ഉന്നത സ്ഥാനവും സ്ഥാനമാനങ്ങളും ലഭിക്കും. ഇവർക്ക് പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും. കരിയറിലെ പുരോഗതി ഈ രാശിക്കാരുടെ ജീവിതത്തെ മാറ്റിമറിക്കും.
 
ചിങ്ങം (Leo): ശനിയുടെ നേർരേഖയിലൂടെയുള്ള ചലനം ചിങ്ങ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും, വരുമാനം വർദ്ധിക്കും, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും, കുടുംബജീവിതം സന്തോഷകരമായിരിക്കും. കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലം ലഭിക്കും.  


Also Read: Tirgrahi Yoga: ഒക്ടോബർ 1 മുതൽ ഇവരുടെ തലവര മാറും, ത്രിഗ്രഹി യോഗത്താൽ വൻ സമ്പത്തും വിജയവും!


കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ശനിയുടെ ക്ക്ഭാ രാശിയിലൂടെയുള്ള ഈ സഞ്ചാരം കൂടുതൽ നേട്ടങ്ങൾ നൽകും. നിങ്ങളുടെ ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ഇതിലൂടെ നിങ്ങൾ എല്ലാ ജോലികളും വേഗത്തിൽ പൂർത്തിയാക്കും. വ്യാപാരികൾക്കും ഈ സമയം നേട്ടമുണ്ടാകും. ജീവിതത്തിൽ സുഖസൗകര്യങ്ങളും ആഡംബരങ്ങളും വർദ്ധിക്കും. നിങ്ങളുടെ ജോലികൾ പൂർണ്ണമാകുന്നതിന്റെ ആശ്വാസം ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.