Shani Margi 2023: ശനി നേർരേഖയിലേക്ക്; 4 രാശികൾക്ക് ജീവിതത്തിൽ പുരോഗതിയുണ്ടാകും
ജാതകത്തിൽ ശനിദേവൻ ശുഭസ്ഥാനത്ത് നിന്നാൽ ആ വ്യക്തിക്ക് നല്ല ഫലങ്ങൾ ലഭിക്കുമെന്ന് ജ്യോതിഷം പറയുന്നു. ശനി അശുഭ സ്ഥാനത്താണെങ്കിൽ അത് വ്യക്തികൾക്ക് ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു.
നിലവിൽ ശനി കുംഭ രാശിയിൽ പിന്നോക്കാവസ്ഥയിലാണുള്ളത്. രണ്ടര വർഷമാണ് ശനി ഒരു രാശിയിൽ തുടരുന്നത്. നവംബർ 4ന് ശനി കുംഭം രാശിയിൽ തന്നെ നേർരേഖയിൽ സഞ്ചരിക്കും. ശനി നേർരേഖയിൽ വരുമ്പോൾ പല രാശിക്കാർക്കും ശുഭ ഫലങ്ങൾ ലഭിക്കും. ശനിദേവന്റെ അനുഗ്രഹത്താൽ, ഈ രാശിക്കാർക്ക് അവരുടെ കരിയറിൽ പുതിയ അവസരങ്ങൾ ലഭിക്കുകയും സാമ്പത്തിക നേട്ടങ്ങളുണ്ടാകുകയും ചെയ്യും. ഏതൊക്കെ രാശികൾക്ക് ശനിയുടെ അനുഗ്രഹമുണ്ടാകുമെന്ന് നോക്കാം.
ഇടവം: ശനിയുടെ നേരിട്ടുള്ള ചലനം ഇടവം രാശിക്കാർക്ക് ഗുണം ചെയ്യും. ശനിയുടെ അനുഗ്രഹത്താൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. കഠിനാധ്വാനത്തിന്റെ പൂർണ്ണ ഫലം നിങ്ങൾക്ക് ലഭിക്കും. പ്രൊഫഷണൽ ജീവിതം മികച്ചതായിരിക്കും. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും.
മിഥുനം: മിഥുന രാശിക്കാർക്ക് തൊഴിൽപരമായ നേട്ടങ്ങളുണ്ടാകും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. നിങ്ങളുടെ പരിശ്രമങ്ങളെ മേലുദ്യോഗസ്ഥർ അഭിനന്ദിക്കും. കഠിനാധ്വാനത്തിന് നിങ്ങൾക്ക് പ്രതിഫലം ലഭിക്കും. ശനിയുടെ സ്വാധീനം ബിസിനസ് കാര്യങ്ങളിൽ നിങ്ങളെ മുന്നോട്ട് കൊണ്ടുപോകും. കോടതി വ്യവഹാരങ്ങളിൽ വിജയം നേടാം.
Also Read: Saturn - Jupiter Vakri: ശനി-വ്യാഴം വക്രി: ഡിസംബർ 31 വരെ ഈ രാശികൾക്ക് സുവർണ്ണ അവസരങ്ങൾ
ചിങ്ങം: ശനി നേർരേഖയിൽ സഞ്ചരിക്കുന്നത് ചിങ്ങം രാശിക്കാർക്ക് ശുഭകരമാണ്. ഭാഗ്യം നിങ്ങളുടെ ഭാഗത്തായതിനാൽ, നിങ്ങളുടെ സന്തോഷവും സമൃദ്ധിയും വർദ്ധിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിരത വർദ്ധിക്കും. നിയമപ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ബഹുമാനം വർധിക്കും.
മകരം: ശനിയുടെ നേർ രേഖയിലുള്ള സഞ്ചാരം മകരം രാശിക്കാർക്ക് ശുഭകരമാണ്. ശനിയുടെ ചലനം തൊഴിൽ രംഗത്ത് ഗുണം ചെയ്യും. ശനിദേവന്റെ കൃപയാൽ, നിങ്ങൾക്ക് പുരോഗതിക്കും മികച്ച ജോലിക്കും സാധ്യതയുണ്ട്. മികച്ച തൊഴിലവസരങ്ങൾ വന്നുചേരും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.