Shani rahu yuti 2025: ശനി-രാഹു ദോഷദൃഷ്ടി; ഒരേ ഒരു രാത്രിയിലെ ഗ്രഹമാറ്റത്തില്‍ മൂന്ന് രാശിക്കാർക്ക് ഒരു വര്‍ഷം മുഴുവന്‍ ദോഷങ്ങള്‍
Saturn Rahu Conjunction 2025: നിരവധി ദോഷഫലങ്ങളാണ് രാഹുവും ശനിയും ചേരുന്നത് വഴി 2025ൽ ഉണ്ടാകുന്നത്. മൂന്ന് രാശിക്കാരെ ഇത് വളരെ ദോഷമായി ബാധിക്കും.
ശനിയും രാഹുവും ദോഷങ്ങൾക്ക് കാരണമാകുന്ന ഗ്രഹങ്ങളായാണ് പൊതുവേ ജ്യോതിഷത്തിൽ കണക്കാക്കപ്പെടുന്നത്. അനുഗ്രഹ ഭാവത്തിൽ ആണെങ്കിൽ ജീവിതം മാറിമറിയും. എന്നാൽ, ഒരു വ്യക്തിയുടെ ദോഷകരമായ സമയത്താണ് ഇവ കൂടിച്ചേരുന്നതെങ്കിൽ ആ വ്യക്തിക്ക് ഇതിലും വലിയൊരു ദുരന്തം വരാനില്ലെന്നതാണ് സത്യം. ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും ഈ സമയത്ത് ഉണ്ടാകും.
ആരോഗ്യത്തിലും ജോലിയും സാമ്പത്തിക സ്ഥിതിയിലും പ്രതിസന്ധികൾ നേരിടും. വയറു സംബന്ധമായ പല രോഗങ്ങൾക്കും രാഹുവിന്റെ കോപം പലപ്പോഴും കാരണമാകും. 2025ൽ രാഹുവും ശനിയും ചേരുന്നത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ സ്വാധീനം ചെലുത്തും. എന്നാൽ, മൂന്ന് രാശിക്കാർക്ക് ഇത് വലിയ ദോഷം വരുത്തും. ഏതെല്ലാം രാശിക്കാർക്കാണ് ദോഷഫലങ്ങൾ ഉണ്ടാകുന്നതെന്ന് അറിയാം.
2025 മാർച്ചിൽ ശനി രാശിമാറ്റം വരുത്തുന്നു. കുംഭം രാശിയിൽ സ്ഥിതി ചെയ്തിരുന്ന ശനി 2025 മാർച്ച് 29ന് മീനം രാശിയിലേക്ക് മാറും. ഇതേ സമയം രാഹുവും മീനം രാശിയിൽ തുടരുന്നുണ്ടാകും. ഇതിന്റെ ഫലമായി രണ്ട് ഗ്രഹങ്ങളും കൂടിച്ചേരും. ഇത് വളരെ മോശം യോഗങ്ങൾ രൂപപ്പെടുന്നതിന് കാരണമാകും. മൂന്ന് രാശിക്കാർക്ക് ഇത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.
കന്നി: ശനിയും രാഹുവും ചേരുന്നതിന്റെ ഫലമായി കന്നി രാശിക്കാർക്ക് പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ദുരിതങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ധനനഷ്ടവും മാനഹാനിയും ഉണ്ടാകും. ആരോഗ്യത്തിലും പല ബുദ്ധിമുട്ടുകളും നേരിടും. പ്രയാസങ്ങൾ നിങ്ങളെ വിട്ടൊഴിയില്ല. കുറ്റപ്പെടുത്തലുകൾ എല്ലാ കാര്യത്തിലും നിങ്ങൾക്ക് കേൾക്കേണ്ടതായി വരും. പ്രതിസന്ധികളും സാമ്പത്തിക ബുദ്ധിമുട്ടുകളും വിടാതെ പിന്തുടരും.
മകരം: മകരം രാശിക്കാർക്ക് ശനി രാഹു കൂടിച്ചേരലിന്റെ ഫലമായി ദോഷങ്ങൾ വന്നുചേരും. ജീവിതത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ കലഹം പതിവാകും. ബിസിനസിൽ നഷ്ടങ്ങളും പ്രശ്നങ്ങളും ഉണ്ടാകും. ഒരിക്കലും പുരോഗതി ഉണ്ടാകില്ല. ജീവിതത്തിൽ പല തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകും. ഇത് ആരോഗ്യപരമായു മാനസികപരമായും നിങ്ങളെ വേട്ടയാടും.
മീനം: മീനം രാശിക്കാർക്ക് ഈ സയമം ദോഷങ്ങൾ വളരെയധികം ഉണ്ടാകും. എല്ലാ ഘട്ടത്തിലും വെല്ലുവിളികൾ വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പ്രതിസന്ധികൾ ഉണ്ടാകും. വീട്ടിൽ കലഹവും പ്രതിസന്ധികളും ഉണ്ടാകും. ആരോഗ്യപ്രശ്നങ്ങൾ വിട്ടൊഴിയാതെയാകും. ബിസിനസിൽ വിജയം ഉണ്ടാകില്ല. സാമ്പത്തിക നഷ്ടം ഉണ്ടാകും. ആത്മവിശ്വാസം ഇല്ലാതാകും. ആരോഗ്യപ്രശ്നങ്ങൾ അലട്ടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.