Vastu Tips For Husband And Wife Relation: വാസ്തു ശാസ്ത്ര പ്രകാരം ഭാര്യ ഭ‍ർത്താവിന്റെ ഏത് വശത്ത് കിടന്നുറങ്ങണം? ഇതിന് ദാമ്പത്യ ജീവിതത്തിൽ എന്താണ് പ്രാധാന്യം?

ഭാര്യ-ഭർതൃ ബന്ധം മികച്ചതായിരിക്കുന്നതിന് വാസ്തു ശാസ്ത്രത്തിൽ ചില കാര്യങ്ങൾ നിർദേശിക്കുന്നു. ഇത് ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുന്നതിനും ദമ്പതികൾ തമ്മിലുള്ള ബന്ധം മികച്ചതാകുന്നതിനും ഗുണം ചെയ്യും.

  • Nov 21, 2024, 13:50 PM IST
1 /5

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദൃഢമാകുന്നതിനും പരസ്പരം സ്നേഹവും സന്തോഷവും ഉണ്ടാകുന്നതിനും വാസ്തു ശാസ്ത്രത്തിൽ ചില കാര്യങ്ങൾ നിർദേശിക്കുന്നു.

2 /5

വാസ്തുദോഷങ്ങൾ ഉണ്ടാകുന്നത് ഭാര്യാഭർത്താക്കന്മാർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നതിനും കുടുംബത്തിൽ കലഹം ഉണ്ടാകുന്നതിനും കാരണമാകും.

3 /5

വാസ്തു ശാസ്ത്ര പ്രകാരം, ഭാര്യാഭർത്താക്കന്മാർ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ തെക്ക് പടിഞ്ഞാറ് ദിശയിൽ കിടക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തിൽ സന്തോഷം കൊണ്ടുവരും.

4 /5

വാസ്തു ശാസ്ത്ര പ്രകാരം, ദമ്പതികൾ കിഴക്ക് ദിശയിലേക്ക് കാലുകൾ വച്ച് ഉറങ്ങുന്നത് ശുഭകരമല്ല. ഈ ദിശ സൂര്യ ദേവൻറേതാണ്. ഇത് സൂര്യദേവനോടുള്ള അനാദരവായി കണക്കാക്കുന്നു. ഇത് വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും.

5 /5

വാസ്തു ശാസ്ത്രം അനുസരിച്ച് ഭാര്യ ഭർത്താവിൻറെ ഇടത് വശത്താണ് ഉറങ്ങാൻ കിടക്കേണ്ടത്. ഇതിലൂടെ ഇരുവരും തമ്മിൽ സ്നേഹവും ബഹുമാനവും വർധിക്കുകയും വാസ്തു ദോഷങ്ങൾ മാറുകയും ചെയ്യുമെന്നാണ് വിശ്വാസം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola