Shani Gochar Makar Rashi 2022: ശനി ഇപ്പോൾ കുംഭ രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്.  ഇതേ അവസ്ഥയിൽ തന്നെ ശനി മകരം രാശിയിൽ പ്രവേശിക്കും. ജൂലൈ 12-ന് മകരം രാശിയിലേക്കുള്ള ശനിയുടെ വക്രഗതിയിലുള്ള സംക്രമണം എല്ലാ 12 രാശികളിലും വലിയ സ്വാധീനം ചെലുത്തും. അതിൽ ഈ 5 രാശിക്കാർക്ക് ഈ സമയം പ്രത്യേകിച്ച് പ്രശ്‌നമുണ്ടാക്കും. മകരം രാശിയിലേക്കുള്ള ശനിയുടെ സംക്രമണം ഈ രാശിക്കാർക്ക് ഏഴര ശനിയും കണ്ടശനിയും ആരംഭിക്കും. ശേഷം 2023 ജനുവരി വരെ ശനി മകരത്തിൽ തുടരും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ശനി രാശിമാറ്റം: ഈ 3 രാശിക്കാരുടെ ഭാഗ്യം 24 മണിക്കൂറിനുള്ളിൽ തെളിയും! 


ഈ 5 രാശികളിൽ ശനിയുടെ മഹാദശ ആരംഭിക്കും


ശനിയുടെ മകരം രാശിയിലേക്കുള്ള പ്രവേശനം ഈ 5 രാശികളിൽ ഏഴരശനിയും കണ്ടകശനിയും ആരംഭിക്കും, എന്നാൽ ചിലർക്ക് ശനിയുടെ മഹാദശയിൽ നിന്ന് മോചനം ലഭിക്കും. മകരത്തിൽ ശനിയുടെ സംക്രമണം ധനു രാശിക്കാർക്ക് ഏഴരശനി ​​ആരംഭിക്കും. ഒപ്പം കുംഭം, മകരം രാശിക്കാർക്കും ഏഴരശനിയുടെ ദോഷം നേരിടും. കൂടാതെ മിഥുനം, തുലാം രാശിക്കാർക്കും ശനി ദോഷം ഉണ്ടാകും. എന്നാൽ കർക്കടകം, വൃശ്ചികം രാശിക്കാർക്ക് കണ്ടകശനി  നീങ്ങുന്നതിൽ വളരെയധികം ആശ്വാസം ലഭിക്കും.


ഏഴരശനി വളരെ ദുഃഖകരമാണ്


എഴരശനിയും കണ്ടകശനിയും ജാതകരെ വളരെയധികം ബുദ്ധിമുട്ടിക്കും. ശനിയുടെ വക്രദൃഷ്ടി വ്യക്തിയെ സാമ്പത്തികമായും ശാരീരികമായും മാനസികമായും എല്ലാവിധത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ സമയം ഇവരുടെ വിജയത്തിലേക്കുള്ള വഴി ശരിക്കും അടയുന്ന അവസ്ഥയാണ്.  ഭാഗ്യം കൂടെയുണ്ടാകില്ല. ധനനഷ്ടമുണ്ടാകും, ആരോഗ്യത്തിലും ബന്ധങ്ങളിലും മോശം സ്വാധീനമുണ്ടാകും. 


Also Read: കൂട്ടം ചേർന്ന് മുതലയെ ആക്രമിക്കാൻ ശ്രമിച്ച് സിംഹങ്ങൾ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 


ഏഴരശനിയിൽ നിന്നും ആശ്വാസം ലഭിക്കാനുള്ള പ്രതിവിധികൾ


ശനിദോഷത്തിൽ നിന്ന് മോചനം നേടാനുള്ള ഏറ്റവും നല്ല മാർഗം സൽകർമ്മമാണ്. ആരോടും കള്ളം പറയരുത്, വികലാംഗരെ-വയോധികരെ-തൊഴിലാളികളെ ഉപദ്രവിക്കരുത്, ഇവരെ അപമാനിക്കരുത്. ശനിയാഴ്ച ആൽമരത്തിന് ചുവട്ടിൽ കടുകെണ്ണ വിളക്ക് തെളിയിക്കുക. ശനിയുമായി ബന്ധപ്പെട്ട സാധനങ്ങൾ അതായത് എണ്ണ, കറുത്ത എള്ള്, ഉലുവ, കറുത്ത വസ്ത്രം തുടങ്ങിയവ  ദാനം ചെയ്യണം.


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.