Shani Gochar: ശനി രാശിമാറ്റം: ഈ 3 രാശിക്കാരുടെ ഭാഗ്യം 24 മണിക്കൂറിനുള്ളിൽ തെളിയും!

Shani Gochar July 2022: 2022 ജൂലൈ 12-ന് ശനി രാശിമാറും.  ഈ സമയത്ത് ശനി വക്ര ഗതിയിൽ സഞ്ചരിക്കുകയാണ്.  അതേ അവസ്ഥയിൽ തന്നെയാണ് കുംഭം രാശിയിൽ നിന്നും മകര രാശിയിൽ പ്രവേശിക്കുന്നത്. ശനിയുടെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.  

Written by - Ajitha Kumari | Last Updated : Jul 11, 2022, 06:42 AM IST
  • 2022 ജൂലൈ 12-ന് ശനി രാശിമാറും
  • ഈ സമയത്ത് ശനി വക്ര ഗതിയിൽ സഞ്ചരിക്കുകയാണ്
  • ശനിയുടെ രാശിമാറ്റം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും
Shani Gochar: ശനി രാശിമാറ്റം:  ഈ 3 രാശിക്കാരുടെ ഭാഗ്യം 24 മണിക്കൂറിനുള്ളിൽ തെളിയും!

Shani Gochar July 2022: ശനിയുടെ രാശിമാറ്റം ജ്യോതിഷത്തിൽ വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്ന ഒന്നാണ്.  അതിന്  കാരണം ശനി ഓരോ രാശിക്കാരുടെയും കർമ്മത്തിനനുസരിച്ച്  ഫലങ്ങൾ നൽകുന്നു എന്നത് തന്നെയാണ്. മറ്റ് ഗ്രഹങ്ങളെ വച്ചു നോക്കുമ്പോൾ ഏറ്റവും സാവധാനത്തില്‍ ചലിക്കുന്ന ഗ്രഹമാണ് ശനി. അതുകൊണ്ടുതന്നെ അതിന്റെ പ്രഭാവം നല്ലതായാലും ചീത്തയായാലും വളരെക്കാലം ജാതകരിൽ തുടരുന്നു. ശനി സല്‍കര്‍മ്മം ചെയ്യുന്നവര്‍ക്ക് ശുഭഫലങ്ങളും ദോഷം ചെയ്യുന്നവര്‍ക്ക് ദോഷവും നല്‍കുന്നുവെന്നാണ് വിശ്വാസം.

Also Read: ജൂലൈ 11 ന് ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!

ശനി ഈ സമയത്ത് വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ജൂലൈ 12 ന് വക്രഗതിയിൽ സഞ്ചരിക്കുന്ന ശനി മകരരാശിയിൽ പ്രവേശിക്കും. ശേഷം ജനുവരി വരെ ശനി മകരത്തിൽ തന്നെ തുടരും.  ഈ 6 മാസങ്ങളിൽ 3 രാശികൾക്ക് ശനി വൻ അനുഗ്രഹം ചൊരിയും. ശനിയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് വലിയൊരു വരദാനമായിരിക്കും.  ശനിയുടെ വക്രഗതിയിലെ ഈ രാശിമാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം തെളിയിക്കുന്നത് എന്ന് നോക്കാം.. 

Also Read: ശ്രാവണ മാസത്തിൽ ഈ 5 രാശിക്കാർക്ക് ലഭിക്കും ലക്ഷ്മീദേവിയുടെ കൃപ 

മകരം രാശിയിലെ ശനിയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും

ഇടവം (Taurus:): ശനിയുടെ ഈ രാശിമാറ്റം ഇടവ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. എല്ലാ ജോലിയിലും ഇവർക്ക് ഭാഗ്യം തുണയ്ക്കും. എല്ലാ ജോലികളും സഫലമാകും. ഏറെക്കാലമായി മുടങ്ങിക്കിടന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും. ധനലാഭമുണ്ടാകാനുള്ള സാധ്യതയുണ്ട്. കരിയറിൽ വലിയ മാറ്റമുണ്ടാകും. പുതിയ ജോലി ലഭിക്കും.സ്ഥാനമാനങ്ങൾ വർദ്ധിക്കും.

ചിങ്ങം (Leo): മകരം രാശിയിലെ ശനി സംക്രമം ചിങ്ങം രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും. ഈ സമയം ഇവർക്ക് വലിയ അനുഗ്രഹമുള്ള സമയമായിരിക്കും. ജോലിയിൽ വിജയമുണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. പഴയ ഒരു പ്രശ്നം പരിഹരിക്കപ്പെടും. മാനസിക പിരിമുറുക്കത്തിൽ നിന്ന് മോചനം ലഭിക്കും. കരിയർ നല്ലതായിരിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് ലഭ്യമായേക്കാം. 

Also Read: Driving Licence എടുക്കാൻ ഇനി RTO യിൽ പോകേണ്ടതില്ല! അറിയാം പുതിയ നിയമം

മകരം (Capricorn): ശനിയുടെ സംക്രമണം മകരം രാശിയിലേക്കാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ മകരം രാശിക്കാരിൽ ഇത് വലിയ സ്വാധീനം ചെലുത്തും. അതായത് മകരം രാശിക്കാർക്ക് ആഗ്രഹിച്ച ജോലി ലഭിക്കും. ബിസിനസ്സിൽ നല്ല പുരോഗതിയുണ്ടാകും. എല്ലാ അർത്ഥത്തിലും ഈ സമയം ഇവർക്ക് ഗുണം ചെയ്യും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളും ZEE NEWS ഉം സ്ഥിരീകരിക്കുന്നില്ല)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News