Saturn Rise 2023: ജ്യോതിഷ പ്രകാരം ഏതെങ്കിലും ഗ്രഹം സൂര്യനോട് അടുത്തെത്തുമ്പോൾ ആ ഗ്രഹം അസ്തമിക്കുന്നു. അസ്തമിച്ച ഗ്രഹത്തിന്റെ ശക്തി കുറയുകയും അത് അശുഭകരമായ ഫലങ്ങൾ നൽകുകയും ചെയ്യും. അതുകൊണ്ടുതന്നെ ഗ്രഹങ്ങളുടെ അസ്തമയം നല്ലതായി കണക്കാക്കുന്നില്ല.  ഈ സമയത്ത് ശനി അസ്തമിച്ചിരിക്കുകയാണ് ഇനി മാർച്ച് 6 ന് ശനി ഉദിക്കും.  ഹോളി മാർച്ച് 8 ബുധനാഴ്ചയാണ്. ഹോളിക്ക് മുൻപ് ശനിയുടെ ഉദയം വളരെ ഐശ്വര്യപ്രദമാണ്, പ്രത്യേകിച്ച് ചില രാശിക്കാർക്ക്.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budhaditya Yog: ബുധാദിത്യ യോഗത്തിലൂടെ ഈ രാശിക്കാർക്ക് തൊഴിൽ-ബിസിനസിൽ ലഭിക്കും വൻ വിജയം! 


 


ഇടവം (Taurus): ശനിയുടെ ഉദയം വൃഷഭ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇവരുടെ മുടണിക്കിടന്ന ജോലികൽ ഈ സമയത്ത് പൂർത്തിയാക്കും.  ഈ സമയം ഇവർ പുതിയ ജോലിയിൽ ജോയിൻ ചെയ്യാം. വരുമാനത്തിൽ വർദ്ധനവുണ്ടാകും.  ഏത് വലിയ വിജയവും നേടാനാകും.


ചിങ്ങം (Leo): ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ശനിയുടെ ഉദയം നല്ലതായിരിക്കും. ഇവർക്ക് വൻ സാമ്പത്തിക നേട്ടം ലഭിക്കും. ഇതിലൂടെ ബാങ്ക് ബാലൻസ് വർദ്ധിക്കും. ആരോഗ്യം നന്നായിരിക്കും. ശനിയെ ആരാധിക്കുന്നത് കർമ്മവിജയം ലഭിക്കാൻ സഹായിക്കും. 


Also Read:  Viral Video: ദാഹിച്ചു വലഞ്ഞ രാജവെമ്പാലയ്ക്ക് വെള്ളം നൽകുന്ന വീഡിയോ വൈറലാകുന്നു! 


തുലാം (Libra): തുലാം രാശിക്കാർക്ക് ശനിയുടെ ഉദയം വലിയ നേട്ടങ്ങൾ നൽകും. ഇതുവരെയുണ്ടായിരുന്ന പ്രശ്‌നങ്ങൾ ശമിക്കും  ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. ധന ലാഭം ഉണ്ടാകും. കരിയറിൽ ചില സുവർണാവസരങ്ങൾ വന്നുചേരും.


കുംഭം (Aquarius): ശനിയുടെ ഉദയം കുംഭം രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.  ഇത്തരക്കാരുടെ വരുമാനം വർദ്ധിക്കും. ചെലവുകൾ വർദ്ധിക്കുമെങ്കിലും അത് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല.  അധിക വരുമാനം നിങ്ങളെ ശല്യപ്പെടുത്തില്ല. ആരോഗ്യം മെച്ചപ്പെടും. നിക്ഷേപം ഗുണം ചെയ്യും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ