Shani Uday 2023: ജ്യോതിഷത്തിൽ ശനിയെ നീതിയുടെ ദേവനായാണ് വിശേഷിപ്പിക്കുന്നത്. ശനി ഓരോരുത്തരുടേയും കർമ്മങ്ങൾക്കനുസരിച്ച് ഫലം നൽകുന്നു, അതുകൊണ്ടാണ് ആളുകൾക്ക് ശനി ദേവനെ പേടിയുള്ളത്. പ്രത്യേകിച്ച് ശനിയുടെ മഹാദശ, കണ്ടശനി എന്നൊക്കെ  കേൾക്കുമ്പോഴേ വിറയ്ക്കും, ഇപ്പോഴിതാ 30 വർഷങ്ങൾക്ക് ശേഷം ശനി തന്റെ യഥാർത്ഥ ത്രികോണ രാശിയായ കുംഭത്തിലാണ് ഒപ്പം ശനി അസ്തമിച്ചിരിക്കുകയാണ്. ജനുവരി 30 ന് അസ്തമിച്ച ശനി ഹോളിക്ക് രണ്ട് ദിവസം മുമ്പ് അതായത് 2023 മാർച്ച് 6 ന് ഉദിക്കും. ശനിയുടെ ഉദയം എല്ലാ രാശികളിലും പെട്ടവരുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തും. ഇതിൽ ചില രാശിക്കാർക്ക് വളരെ നല്ല ഫലങ്ങളാണ് ലഭിക്കുന്നത്.  അത് ഏതൊക്കെ രാശികൾ എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Guru Uday 2023: വ്യാഴത്തിന്റെ ഉദയം സൃഷ്ടിക്കും രാജയോഗം; ഈ രാശിക്കാർക്ക് ഉണ്ടാകും വൻ ഭാഗ്യോദയം 


 


ഇടവം (Taurus):  ഇടവ രാശിക്കാർക്ക് ശനിയുടെ ഉദയം നല്ലതായിരിക്കും. പ്രത്യേകിച്ച് കഠിനാധ്വാനം ചെയ്യുന്ന ഇത്തരക്കാർക്ക് ശനി പ്രത്യേക ശുഭഫലങ്ങൾ നൽകും. ഭാഗ്യത്തിന്റെ പൂർണ പിന്തുണ ലഭിക്കും. മുടങ്ങിക്കിടക്കുന്ന ജോലികൾ തുടരും. വരുമാനത്തിൽ വർദ്ധനവുണ്ടാകും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും.


ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ചിങ്ങം രാശിയുടെ അധിപൻ സൂര്യനും ഈ സൂര്യൻ ശനി ദേവന്റെ പിതാവുമാണ്. അതുകൊണ്ടുതന്നെ ശനിയുടെ ഉദയം ചിങ്ങം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ബഹുമാനം വർദ്ധിക്കും. നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് ശനി അനുഗ്രഹം നൽകും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. ധനലാഭം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും.


Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 


 


തുലാം (Libra): തുലാം രാശിയുടെ അധിപൻ ശുക്രനാണ്, ഇത് ശനിയുടെ സൗഹൃദ ഗ്രഹമാണ്. അതുകൊണ്ട് തന്നെ ശനിയുടെ ഉദയം തുലാം രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം സന്തോഷം നൽകും.  ഇവർക്ക് എല്ലാ ജോലികളിലും ഭാഗ്യം കൂടെയുണ്ടാകും. ജോലിയിൽ പുരോഗതിയുണ്ടാകും. ജോലിസ്ഥലത്ത് ഇതുവരെ ഉണ്ടായിരുന്ന പ്രശ്നങ്ങൾ നീങ്ങും. കഠിനാധ്വാനം തുടരുക, വൻ നേട്ടങ്ങൾ ഉണ്ടാകും.


Also Read: മീനം രാശിയിൽ ശുക്ര സംക്രമണം; ഈ രാശിക്കാർക്ക് ലഭിക്കും ധനസമൃദ്ധിയും പ്രശസ്തിയും! 


 


കുംഭം (Aquarius): കുംഭ രാശിയുടെ അധിപൻ ശനി ആണ്.  മാത്രമല്ല ഈ സമയത്ത് ശനി ഈ രാശിയിലാണ്. ശനി കുംഭം രാശിയിലാണ് ഉദിക്കുന്നത്.  ഇത് ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും. ധനലാഭമുണ്ടാകും. നിക്ഷേപത്തിൽ നിന്ന് ലാഭം ഉണ്ടാകും. ആരോഗ്യം നന്നായിരിക്കും. മുടങ്ങിക്കിടന്ന പ്രവൃത്തികൾ ചെയ്തു തുടങ്ങും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.