Shani Uday Effect 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യും. 2023 ജനുവരി 17 ന് കുംഭ രാശിയിൽ സംക്രമിച്ച ശനി ജനുവരി 30 ന് അസ്തമിച്ചു.  ഒരു ഗ്രഹത്തിന്റെ അസ്തമയവും ശുഭകരമല്ല. അത് പല രാശിക്കാരേയും ബാധിക്കും.  എന്നാൽ മാർച്ച് 6 ന് ശനി വീണ്ടും കുംഭത്തിൽ ഉദിക്കും.  ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ഉണ്ടാകും.  എന്നാൽ ചില രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊക്കെ രാശിക്കാർക്കാണ് ശനിയുടെ ഉദയം പ്രത്യേക ഗുണം നൽകാൻ പോകുന്നതെന്ന് നമുക്കറിയാം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സൂര്യ-ശനി സംഗമത്തോടെ ഈ 3 രാശിക്കാരുടെ ഭാഗ്യം ഉദിക്കും, ലഭിക്കും വൻ സമ്പത്ത്! 


ഇടവം (Taurus):  ജ്യോതിഷ പ്രകാരം ശനിയുടെ ഉദയം ഇടവ രാശിക്കാർക്ക് ഐശ്വര്യവും ഫലദായകവുമാണ്. ഈ രാശിയുടെ പത്താം ഭാവത്തിലാണ് ശനി ഉദിക്കുന്നത്.  ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് വൻ ധനലാഭം ഉണ്ടാകും. ദീർഘകാലമായി ജോലി അന്വേഷിക്കുന്ന ആളുകൾക്ക് അത് ലഭിക്കും.  നിങ്ങൾ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇത് നല്ല സമയം.  ജോലിസ്ഥലത്ത് അഭിനന്ദനം ഉണ്ടാകും,   സ്ഥാനക്കയറ്റത്തിന് സാധ്യത.


ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ചിങ്ങം രാശിക്കാർക്ക് ഈ സമയം അനുകൂലമാണ്. ചിങ്ങം രാശിയുടെ ഏഴാം ഭാവത്തിലാണ് ശനി ഉദിക്കുന്നത് ഇതിലൂടെ ധനയോഗം സൃഷ്ടിക്കും.  ഈ രാശിക്കാർക്ക് ബിസിനസ്സിലും ജോലിയിലും പ്രത്യേക നേട്ടങ്ങൾ ലഭിക്കും. വ്യവസായികൾക്കും നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. 


Also Read: Honey Rose: മുരളി ഗോപിയുടെ കൂടെ ലിപ്‌ലോക് രംഗത്തിൽ അഭിനയിച്ച സാഹചര്യം തുറന്നു പറഞ്ഞ് ഹണി റോസ്


കുംഭം (Aquarius): ഈ സമയത്ത് കുംഭം രാശിക്കാർക്ക് ഏഴര ശനിയായിരിക്കും.  എങ്കിലും മാർച്ച് 6 ന് ലഗ്ന ഭാവത്തിൽ ശനിയുടെ ഉദയം ഈ രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ നൽകും. എല്ലാ മേഖലയിലും ഇവർ വിജയം കൈവരിക്കും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. ഏറെ നാളായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും.


തുലാം (Libra):  തുലാം രാശിക്കാർക്ക് ശനിയുടെ ഉദയം അനുകൂല സാഹചര്യം സൃഷ്ടിക്കും. ഈ സമയത്ത് ജോലിയിലും ബിസിനസ്സിലും ലാഭത്തിന് സാധ്യതയുണ്ട്. ഇക്കൂട്ടർ ഈ കാലയളവിൽ ജോലിയിൽ നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ധനാലാഭത്തിനും യോഗം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ