ശനി നിലവിൽ സ്വന്തം രാശിയായ കുംഭം രാശിയിൽ പിന്നോക്കാവസ്ഥയിൽ നീങ്ങുകയാണ്. ശനിയുടെ രാശിമാറ്റവും ചലനവും 12 രാശികളെയും ബാധിക്കുന്നു. ശനി കർമ്മദാതാവ് എന്നും അറിയപ്പെടുന്നു. ശനി ഓരോ വ്യക്തിക്കും അവന്റെ കർമ്മങ്ങൾക്കനുസരിച്ച് ശുഭമോ അശുഭകരമായ ഫലമോ നൽകും. നവംബർ 4ന് ശനി കുംഭം രാശിയിൽ തന്നെ നേർരേഖയിൽ സഞ്ചരിക്കും. ഇത് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം - മേടം രാശിക്കാർക്ക് ഈ കാലഘട്ടം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. നിങ്ങളുടെ ആരോഗ്യം തൃപ്തികരമായിരിക്കും. ബിസിനസിൽ പുരോ​ഗതിയുണ്ടാകും. പഴയ സുഹൃത്തിനെ കണ്ടുമുട്ടാനിടയുണ്ട്. ദീർഘകാലമായി കെട്ടിക്കിടക്കുന്ന പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.


ഇടവം - ഇടവം രാശിക്കാർക്ക് നല്ല സമയം ആയിരിക്കും. നിങ്ങളുടെ വീട്ടിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. സാമ്പത്തിക കാര്യങ്ങൾ മെച്ചപ്പെടും. നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.


മിഥുനം - മിഥുനം രാശിക്കാർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടിശ്ശിക പണം തിരികെ ലഭിച്ചേക്കാം, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. നിങ്ങളുടെ കരിയറിലും ജോലിയിലും വിജയം നേടും. നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.


കർക്കടകം - കർക്കടക രാശിക്കാർക്ക് അവരുടെ പ്രൊഫഷണൽ മേഖലയിൽ പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക പുരോഗതി ഉണ്ടായേക്കാം. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും.


കന്നി - കന്നി രാശിക്കാരായ വിദ്യാർത്ഥികൾ പഠനത്തിൽ തിളങ്ങും. ഈ സമയം വിദ്യാർത്ഥികൾക്ക് അനുകൂലമായിരിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് ഒരു നല്ല ജോലി ഓഫർ ലഭിച്ചേക്കാം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ നിങ്ങളുടെ ഭാവി നേട്ടങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കും.


ധനു - ഈ സമയം ധനു രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും, അതിനാൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ കുടുംബജീവിതം സന്തോഷകരമായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.