Akshaya Tritiya On 2024: ഹിന്ദു മതത്തിൽ അക്ഷയ തൃതീയ ദിനത്തെ വളരെ ശുഭകരമായ ഒന്നായിട്ടാണ്  കണക്കാക്കുന്നത്. ഈ ദിവസം ഏതൊരു നല്ല കാര്യം ചെയ്യുന്നതിനും ശുഭമുഹൂർത്തത്തിന്റെ ആവശ്യമില്ല. ഇത്തവണത്തെ അക്ഷയതൃതീയയിൽ ഗജകേസരി യോഗവും ശശ് യോഗവും ഒരുമിച്ചു വരികയാണ്.  ഈ അത്ഭുത സംയോഗം 100 വർഷങ്ങൾക്ക് ശേഷമാണ് അക്ഷയതൃതീയ ദിനത്തിൽ നടക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വർഷങ്ങൾക്ക് ശേഷം സ്പെഷ്യൽ രാജയോഗം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല!


ഇതുകൊണ്ടുതന്നെ അക്ഷയ തൃതീയയിൽ സ്വർണം വാങ്ങുന്നത് വളരെ നല്ലതായിരിക്കും. അതുപോലെ ചില രാശിക്കാർക്ക് അക്ഷയ തൃതീയ മുതൽ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും. ഇവർക്ക് ഈശ്വര കൃപയാൽ ധാരാളം സമ്പത്ത് ലഭിക്കും. ഈ ദിവസം ഇവർ ദരിദ്രർക്ക് ദാനം ചെയ്യുന്നത് നല്ലതാണ് അതുപോലെ ലക്ഷ്മി ദേവിയെ ആരാധിക്കുക. അക്ഷയതൃതീയ ദിനത്തിൽ ഏതൊക്കെ രാശിക്കാർക്കാണ് ശുഭ ഫലങ്ങൾ ലഭിക്കുന്നതെന്ന്  നോക്കാം...


Also Read: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ തലവര ഉടൻ തെളിയും


 


മേടം (Aries): അക്ഷയതൃതീയ നാളിൽ രൂപപ്പെടുന്ന രണ്ട് ശുഭ യോഗങ്ങൾ മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാകും, ബിസിനസിൽ പുരോഗതി, പ്രമോഷൻ ലഭിക്കാനുള്ള വഴികൾ തുറക്കും, വരുമാന വർദ്ധനവുണ്ടാകാം, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, പുതിയ വീട്, പുതിയ കാർ വാങ്ങാനുള്ള പദ്ധതികൾ വിജയിക്കും, കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.


ഇടവം (Taurus): ഇടവ രാശിക്കാരുടെ ജീവിതത്തിൽ അക്ഷയ തൃതീയ നാളിൽ രൂപപ്പെടുന്ന ശുഭകരമായ യോഗം വലിയ നേട്ടങ്ങൾ നൽകും. മെയ് 10 മുതൽ ഇവരുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങൾ തുടങ്ങും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഉണ്ടാകും, അത്ഭുതകരമായ പുരോഗതിയും നേട്ടങ്ങളും ലഭിക്കും, ജോലി ചെയ്യുന്നവർക്ക് വലിയ പുരോഗതി, വ്യവസായികൾക്ക് വൻ ലാഭമുണ്ടാകും.


Also Read: ശനിയുടെ വക്രഗതി സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാരുടെ തലവര ഉടൻ തെളിയും


മീനം (Pisces): മീന രാശിക്കാർക്കും അക്ഷയ തൃതീയ വളരെ ശുഭകരമായിരിക്കും. രണ്ട് രാജയോഗവും ഇവർക്ക് സ്ഥാനവും ആദരവും നൽകും, സ്ഥാനക്കയറ്റം ലഭിക്കും, ശമ്പളത്തിൽ വർദ്ധനവുണ്ടാകും, കഠിനാധ്വാനത്തിൻ്റെ ഫലം ലഭിക്കും. മൊത്തത്തിൽ, എല്ലാ കാര്യങ്ങളിലും സാഹചര്യങ്ങൾ മികച്ചതായിരിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്