Shani Dev In Kumbh: ജ്യോതിഷം അനുസരിച്ച് അതാത് സമയത്ത് ഗ്രഹങ്ങൾ അവരുടെ രാശി മാറ്റും. ഈ ദീപാവലിക്ക് അതായത് നവംബർ 12 ന് ഒരു പ്രത്യേക യോഗം രൂപീകരിച്ചു. ശനി കുംഭ രാശിയിൽ ശശ് മഹാപുരുഷ് രാജയോഗം രൂപീകരിച്ചിരിക്കുകയാണ്.  ജ്യോതിഷ പ്രകാരം ഇത് ഏറ്റവും ശക്തമായ യോഗമായിട്ടാണ് കണക്കാക്കുന്നത്. ദീപാവലി ദിനത്തിൽ ആയുഷ്മാൻ യോഗയും രൂപപ്പെട്ടിരിക്കുകയാണ്. ഈ യോഗങ്ങൾ കാരണം മൂന്ന് രാശിക്കാർക്ക് നിരവധി ഗുണങ്ങൾ ലഭിക്കും.  ആ രാശികൾ ഏതൊക്കെ എന്നറിയാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Rajayoga: നവംബറിൽ ഇരട്ട രാജയോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും!


മേടം (Aries):  മേട രാശിക്കാർക്ക് ഈ യോഗം ഭാഗ്യം നൽകും. ഇത്തരക്കാർക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. പണം എവിടെയെങ്കിലും നിക്ഷേപിച്ചാൽ ലാഭം ലഭിക്കും. എന്നാൽ ഇവർ ഓഹരി വിപണിയിൽ നല്ലൊരു പഠനത്തിന് ശേഷം നിക്ഷേപിച്ചാൽ നല്ല ലാഭം ഉണ്ടാക്കാൻ കഴിയും.  ഇവരുടെ പെരുമാറ്റം എല്ലാവരേയും സ്വാധീനിക്കും.


മിഥുനം (Gemini):  ഭാഗ്യം ഈ രാശിക്കാർക്ക് അനുകൂലമായിരിക്കും. ജീവിതത്തിൽ സന്തോഷം വരാൻ ഉതകുന്ന പലതും സംഭവിക്കും. ബിസിനസ്സ് വളരെ വേഗത്തിൽ പുരോഗമിക്കും. ജോലിയിലോ ബിസിനസ്സിലോ ഉള്ള കഠിനാധ്വാനം കാരണം ഒരു വ്യക്തിക്ക് വ്യത്യസ്തമായ ഐഡന്റിറ്റി ഉണ്ടായിരിക്കും. വീട്ടിൽ മുഴുവൻ പോസിറ്റീവ് എനർജി പ്രചരിക്കും. അങ്ങനെ വ്യക്തിയുടെ മനസ്സ് ശാന്തമായിരിക്കും.


Also Read: ബുധന്റെ രാശിമാറ്റത്തോടെ വിപരീത രാജയോഗം; വരുന്ന 13 ദിവസം ഈ രാശിക്കാർക്ക് സമ്പത്തിന്റെ ആറാട്ട്!


മകരം (Capricorn):  ഈ ആളുകളുടെ വ്യക്തിജീവിതം വളരെ മികച്ചതായിരിക്കും. ധനലാഭത്തിനും സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂർത്തിയാകും. പങ്കാളിയുമായുള്ള ബന്ധം നല്ലതായിരിക്കും. ആരോഗ്യം മെച്ചപ്പെടും, പഴയ രോഗങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. മകരം രാശിക്കാർക്ക് ഈ കാലയളവിൽ ചില സുപ്രധാന തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.